Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫിഫ അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പ് വീണ്ടും ഇന്ത്യയില്‍

ദില്ലി: 2020ലെ ഫിഫ അണ്ടര്‍ 17 വനിതാ ലോകകപ്പിന് ഇന്ത്യ വേദിയാകും. മിയാമിയില്‍ നടന്ന ഫിഫ കൗണ്‍സില്‍ മീറ്റിങ്ങിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. നേരത്തെ പുരുഷന്മാരുടെ അണ്ടര്‍ 17 ലോകകപ്പ് ഇന്ത്യയില്‍ നടത്തിയിരുന്നു. യുറുഗ്വയില്‍ നടന്ന 2018ലെ വനിതാ അണ്ടര്‍ 17 ലോകകപ്പില്‍ മെക്‌സിക്കോയെ തോല്‍പ്പിച്ച് സ്‌പെയിന്‍ ആയിരുന്നു ചാമ്പ്യന്മാരായത്.

2017ലെ അണ്ടര്‍ 17 ആണ്‍കുട്ടികളുടെ ലോകകപ്പ് ഇന്ത്യ വിജയകരമായി ആതിഥ്യം വഹിച്ചതോടെയാണ് മറ്റൊരു കൗമാര ലോകകപ്പിന് കൂടി ഫിഫ സമ്മതം മൂളിയത്. ഇതോടെ ആതിഥേയര്‍ എന്ന നിലയില്‍ 2020ലെ അണ്ടര്‍ 17 വനിതാ ലോകകപ്പില്‍ ഇന്ത്യ നേരിട്ട് യോഗ്യത നേടി. ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ സജീവമായ ഇടപെടലാണ് ഇന്ത്യയ്ക്ക് തുണയായത്.

football

അണ്ടര്‍ ലോകകപ്പുകള്‍ ഇന്ത്യയില്‍ നടത്താന്‍ തുടരെ അര്‍ഹത ലഭിക്കുന്നത് ഇന്ത്യയുടെ ഫുട്‌ബോള്‍ വളര്‍ച്ചയ്ക്ക് ഏറെ ഗുണം ചെയ്യും. ഭാവിയില്‍ വലിയ ടൂര്‍ണമെന്റുകള്‍ നടത്താന്‍ ഇത് ഇന്ത്യന്‍ ഫുട്‌ബോളിന് വലിയ രീതിയിലുള്ള പ്രചോദനവുമാകും. ഏഷ്യന്‍ ഗെയിംസും ഒളിമ്പിക്‌സും പോലുള്ള വലിയ മേളകള്‍ക്ക് ഇന്ത്യ ആതിഥേയരാകാന്‍ സന്നദ്ധരാണെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ ഫിഫയുടെ ഒരു ലോകകപ്പ് കൂടി ഇന്ത്യയിലെത്തുമ്പോള്‍ ഇന്ത്യന്‍ കായിക പ്രേമികള്‍ക്കും പ്രതീക്ഷകള്‍ വാനോളമാണ്.

Story first published: Saturday, March 16, 2019, 11:26 [IST]
Other articles published on Mar 16, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+