Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Covid-19: ജീവിതം വഴിമുട്ടി അത്‌ലറ്റും കുടുംബവും, ലോക്ക്ഡൗണില്‍ ഇളവില്ലെങ്കില്‍ കിടപ്പാടം നഷ്ടമാവും

ജംഷഡ്പൂര്‍: കൊവിഡ്-19നെ തുടര്‍ന്നു രാജ്യത്തു ലോക്ക്ഡൗണ്‍ വന്നതോടെ ജീവിതം വഴിമുട്ടി നില്‍ക്കുകയാണ് ഭിന്നശേഷിയുള്ള വനിതാ ഭാരോദ്വഹന താരം നേഹ രജക്ക്. സര്‍ക്കാരില്‍ നിന്നോ, പുറമെ നിന്നുള്ള മറ്റുള്ളവരില്‍ നിന്നോ സഹായം ലഭിച്ചില്ലെങ്കില്‍ വീട് പോലും നഷ്ടമാവുമെന്ന ഭയത്തിലാണ് താരവും കുടുംബവും. വാടക വീട്ടിലാണ് നേഹയും കുടുംബവും താമസിക്കുന്നത്. കഴിഞ്ഞ മൂന്നു മാസമായി വീട്ടുവാടക നല്‍കാന്‍ കഴിയാതെ ദുരിതത്തിലാണ് ഇവര്‍. എത്രയും പെട്ടെന്നു കുടിശ്ശിക തീര്‍ത്ത് വീട്ടില്‍ നിന്ന് ഇറങ്ങിക്കൊടുക്കാനാണ് വീട്ടുടമ ആവശ്യപ്പെട്ടിരിക്കുന്നത്. ലോക്ക്ഡൗണില്‍ ഇളവം ലഭിച്ചില്ലെങ്കില്‍ വീട് ഒഴിഞ്ഞുകൊടുക്കുകയല്ലാതെ തങ്ങള്‍ക്കു മുന്നില്‍ മറ്റു വഴികളില്ലെന്നാണ് നേഹയുടെ അച്ഛന്‍ വിനോദ് പറയുന്നത്.

1

മൂന്നു മാസമായി വീട്ടുവാടക അടയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. മേയ് 23ന് മുഴുവന്‍ കുടിശ്ശികയും തിരിച്ചടയ്ക്കാനാണ് വീട്ടുടമ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ നല്‍കാന്‍ തന്റെ കൈവശം പണമില്ല. എന്തു ചെയ്യണമെന്നറിയില്ലെന്നു ബിസ്തുപുറില്‍ വസ്ത്രം അലക്കുന്ന കടയില്‍ ജോലി ചെയ്യുന്ന വിനോദ് വ്യക്തമാക്കി. ലോക്ക്ഡൗണില്‍ സര്‍ക്കാര്‍ ഇളവ് വരുത്തിയാല്‍ അടുത്തയാഴ്ച കട വീണ്ടും തുറക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് താനെന്നു അദ്ദേഹം പറഞ്ഞു.

ജോലിയില്‍ വീണ്ടും പ്രവേശിച്ചാല്‍ വാടക തിരികെ നല്‍കാന്‍ തനിക്കു കഴിയും. കട തുറക്കാന്‍ കഴിഞ്ഞാല്‍ ഒരു മാസം കൂടി തനിക്ക് അവധി നല്‍കണമെന്നും ശമ്പളം ലഭിച്ചാല്‍ കുടിശ്ശിക നല്‍കാമെന്നു തനിക്കു വീട്ടുടമയോടു പറയാന്‍ സാധിക്കുമെന്നും വിനോദ് അറിയിച്ചു. ലോക്ക്ഡൗണ്‍ വന്നതോടെ തനിക്കു മാത്രമല്ല ഭാര്യ അഞ്ജുവിനും ജോലി നഷ്ടപ്പെട്ടതായി അദ്ദേഹം പറയുന്നു. താന്‍ ജോലി ചെയുന്ന വസ്ത്രം അലക്കുന്ന കട ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണ്. വീട്ടു ജോലിക്കു പോയിരുന്ന ഭാര്യയും ഇപ്പോള്‍ വെറുതെയിരിക്കുകയാണ്. ഇപ്പോഴുള്ള തുച്ഛമായ പണം കൊണ്ട് അധികകാലം മുന്നോട്ട് പോവാന്‍ സാധിക്കില്ല. ലോക്ക്ഡൗണ്‍ തങ്ങളെ വലിയ കുഴപ്പത്തിലേക്കാണ് തള്ളി വിട്ടിരിക്കുന്നതെന്നും വിനോദ് കൂട്ടിച്ചേര്‍ത്തു.

19കാരിയായ നേഹ കഴിഞ്ഞ വര്‍ഷം അബുദാബിയില്‍ നടന്ന സ്‌പെഷ്യല്‍ ഒളിംപിക്‌സ് അന്താരാഷ്ട്ര ലോക ഗെയിംസില്‍ ഇന്ത്യക്കു വേണ്ടി ഭാരോദ്വഹനത്തില്‍ നാലു വെങ്കല മെഡലുകള്‍ സ്വന്തമാക്കിയിരുന്നു. ഇതിനു പിന്നാലെ കേന്ദ്ര കായിക മന്ത്രാലയം താരത്തിനു നാലു ലക്ഷം രൂപ പാരിതോഷകവും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ തുക ഇപ്പോഴും നേഹയ്ക്കു ലഭിച്ചിട്ടില്ല.

Story first published: Friday, May 15, 2020, 12:28 [IST]
Other articles published on May 15, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+