Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗുസ്തി താരങ്ങളുടെ ഏറ്റുമുട്ടല്‍, ഒരാള്‍ മരിച്ചു- ഒളിംപ്യന്‍ സുശീല്‍ കുമാറും പ്രതിക്കൂട്ടില്‍

ദില്ലി: ഛത്രപതി സ്റ്റേഡിയം കോംപ്ലക്‌സിനകത്തു വച്ച് രണ്ടു ഗ്രൂപ്പുകള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ ഗുസ്തി താരം കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ടു തവണ ഒളിംപിക്‌സ് മെഡല്‍ നേടിയ ഗുസ്തി താരം സുശീല്‍ കുമാറും പ്രതിക്കൂട്ടില്‍. പോലീസ് തയ്യാറാക്കിയ എഫ്‌ഐആറില്‍ സുശീലിന്റെ പേരും ഉള്‍പ്പെട്ടിട്ടുണ്ട്. ഗുസ്തി താരങ്ങള്‍ തന്നെയാണ് രണ്ടു ഗ്രൂപ്പായി തിരിഞ്ഞ് കൊമ്പുകോര്‍ത്തത്. 23 കാരനായ ഗുസ്തി താരമാണ് കൊല്ലപ്പെട്ടത്. ഇയാളുടെ രണ്ടു സുഹൃത്തുക്കള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഏറ്റുമുട്ടലിന്റെ കാരണമെന്താണെന്നു വ്യക്തമല്ല.

1

പാര്‍ക്കിങ് ഏരിയയില്‍ വച്ച് കുമാര്‍ (സുശീല്‍), അജയ്, പ്രിന്‍സ്, സോനു, സാഗര്‍, അമിത് എന്നിവരും മറ്റു ചിലരും തമ്മിലാണ് തര്‍ക്കവും തുടര്‍ന്ന് ഏറ്റുമുട്ടലും നടന്നതെന്നാണ് പോലീസ് പറയുന്നത്. ചിലര്‍ക്കു ക്രൂരമായി മര്‍ദ്ദനവുമേറ്റിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് ഇന്ത്യന്‍ പീനല്‍ കോഡ് (ഐപിസി), ആയുധനിയമം എന്നീ വകുപ്പുകള്‍ പ്രകാരം മോഡല്‍ ടൗണ്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.

കുറ്റകൃത്യം നടന്ന സ്ഥലത്തുണ്ടായിരുന്ന അഞ്ചു വാഹനങ്ങളും പരിശോധിച്ചിരുന്നു. ലോഡ് ചെയ്ത ഡബിള്‍ ബാരല്‍ തോക്ക് ഒരു സ്‌കോര്‍പ്പിയോയില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. കൂടാതെ രണ്ടു മരത്തിന്റെ സ്റ്റിക്കുകളും സംഭവസ്ഥലത്തു നിന്നും പോലീസിനു ലഭിച്ചു. അഞ്ചു വാഹനങ്ങളും ആയുധങ്ങളും പോലീസ് കണ്ടുകെട്ടി. ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ടെന്നും അഡീഷനല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഗുരിഖ്ബാല്‍ സിങ് സന്ധു അറിയിച്ചു. അന്വേഷണത്തിനിടെ സാഗറന്റെ മരണം, സോനുവിന്റെ പരിക്ക് എന്നിവ സംബന്ധിച്ച് സിവില്‍ ലൈനിലെ ട്രോമ കെയറില്‍നിന്നാണ് വിവരം ലഭിച്ചത്. തുടര്‍ന്ന് ഐപിസിയുടെ 302, 365, 120 ബി വകുപ്പുകളും രജിസ്റ്റര്‍ ചെയ്തതായി സന്ധു വ്യക്തമാക്കി.

അതേസമയം, ഇന്ത്യയുടെ ഒളിംപിക് യോഗ്യതാ മല്‍സരങ്ങള്‍ ബള്‍ഗേറിയയിലെ സോഫിയയില്‍ ഇന്നു മുതല്‍ ആരംഭിച്ചിരിക്കുകയാണ്. ആറു വെയ്റ്റ് കാറ്റഗറികളില്‍ ഇന്ത്യ ഇതിനകം ഒളിംപിക്‌സ് യോഗ്യത കരസ്ഥമാക്കിയിട്ടുണ്ട്. ഇനി 12 വിഭാഗങ്ങളിലാണ് യോഗ്യത തേടി ഇന്ത്യ യോഗ്യതാ മല്‍സരങ്ങള്‍ക്കിറങ്ങുക.

Story first published: Thursday, May 6, 2021, 10:59 [IST]
Other articles published on May 6, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+