Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

2021 ടി20 ലോകകപ്പ്: വേദിയാവാന്‍ ഇന്ത്യ തയ്യാര്‍, കിരീടത്തിന്റെ ചിത്രം പങ്കുവെച്ച് സൗരവ് ഗാംഗുലി

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ വിജയകരമായ നടത്തിപ്പിന് പിന്നാലെ ബിസിസിഐയെ കാത്തിരിക്കുന്ന വലിയ വെല്ലുവിളി 2021ലെ ടി20 ലോകകപ്പാണ്. കോവിഡിന്റെ പ്രതിസന്ധികള്‍ കുറയാത്ത സാഹചര്യത്തില്‍ ഐപിഎല്ലിന്റെ നടത്തിപ്പിനെക്കാളും മുന്‍കരുതലുകളും സുരക്ഷയും ലോകകപ്പിനായി വേണ്ടി വരും. ഇന്ത്യയിലാണ് ടി20 ലോകകപ്പ് നടക്കുന്നത് എന്നതിനാല്‍ ഇതിനോടകം പ്രവര്‍ത്തനങ്ങള്‍ ബിസിസി ഐ ആരംഭിച്ച് കഴിഞ്ഞു. ഇപ്പോഴിതാ ടി20 ലോകകപ്പിന് വേദിയാവാന്‍ ഇന്ത്യ തയ്യാറായിക്കഴിഞ്ഞെന്ന് ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.

Countdown to T20 World Cup in India starts | Oneindia Malayalam

'21 ല്‍ ഇന്ത്യയില്‍ ഐസിസി ടി20 ലോകകപ്പ്' എന്ന കുറിപ്പോടെ സൗരവ് ഗാംഗുലി ടി20 ലോകകപ്പ് കിരീടത്തിനരികെ നില്‍ക്കുന്ന ചിത്രങ്ങളാണ് അദ്ദേഹം പങ്കുവെച്ചത്. ജയ് ഷായും ഗാംഗുലിക്കൊപ്പമുണ്ടായിരുന്നു. 2020ല്‍ ഓസ്‌ട്രേലിയയില്‍ ടി20 ലോകകപ്പ് നടക്കേണ്ടതായിരുന്നെങ്കിലും കൊറോണ പ്രതിസന്ധിയെത്തുടര്‍ന്ന് 2021ല്‍ ഇന്ത്യയിലേക്ക് ടൂര്‍ണമെന്റ് മാറ്റുകയായിരുന്നു. 2021 ഒക്ടോബറിലും നവംബറിലുമായാണ് ലോകകപ്പ് നടക്കുക.

gangulyandt20wc

ഇന്ത്യ,അഫ്ഗാനിസ്ഥാന്‍,ഓസ്‌ട്രേലിയ,ബംഗ്ലാദേശ്,ഇംഗ്ലണ്ട്,ഇന്ത്യ,അയര്‍ലന്‍ഡ്,ന്യൂസീലന്‍ഡ്,പാകിസ്താന്‍,ദക്ഷിണാഫ്രിക്ക,ശ്രീലങ്ക,വെസ്റ്റ് ഇന്‍ഡീസ് എന്നിവര്‍ക്ക് പുറമെ ആദ്യമായി പപ്പുവ ന്യൂ ഗ്വിനിയയും ടി20 ലോകകപ്പില്‍ പങ്കെടുക്കും. എന്തായാലും ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ് ടി20 ലോകകപ്പ്. വിവിധ രാജ്യങ്ങള്‍ ഇന്ത്യയിലേക്ക് എത്തുമ്പോള്‍ അതീവ സുരക്ഷ തന്നെ ഒരുക്കേണ്ടി വരും. നിലവില്‍ ബയോ ബബിളിന്റെ സൗകര്യത്തിലാണ് താരങ്ങള്‍ക്കെല്ലാം സുരക്ഷ ഒരുക്കിയിരിക്കുന്നത്.

ലോകകപ്പിനായി ഇന്ത്യ തയ്യാറായിക്കഴിഞ്ഞെന്നാണ് ഗാംഗുലി പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയത്. ' ഐസിസി ടി20 ലോകകപ്പിന് വേദിയാവുക എന്നത് ഞങ്ങളെ സംബന്ധിച്ച് വലിയ അംഗീകാരമാണ്. 1987ലെ ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ശേഷം നിരവധി അന്താരാഷ്ട്ര ടൂര്‍ണമെന്റുകള്‍ക്ക് വിജയകരമായി വേദിയാവാന്‍ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന രാജ്യത്ത് കളിക്കുന്നതില്‍ ലോകത്തുള്ള എല്ലാ ക്രിക്കറ്റ് താരങ്ങള്‍ക്കും സന്തോഷമുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്.

താരമെന്ന നിലയില്‍ ഐസിസി ടൂര്‍ണമെന്റുകളുടെ ആവേശം ഞാന്‍ ആസ്വദിച്ചിട്ടുണ്ട്. മികച്ച ഒരു അനുഭവമാണത്. ഓരോ മത്സരങ്ങളും ലക്ഷക്കണക്കിന് ആളുകളാണ് കാണുന്നത്. ഇത്തരമൊരു മഹത്തായ ടൂര്‍ണമെന്റിന് സംഘാടക ഭാഗത്ത് നിന്ന് പ്രവര്‍ത്തിക്കുന്നതിനെ ആത്മവിശ്വാസത്തോടെയാണ് കാണുന്നത്'-ഗാംഗുലി പറഞ്ഞു. 2020ല്‍ പല ടീമുകളുടെയും നിരവധി പരമ്പരകള്‍ റദ്ദാക്കേണ്ട അവസ്ഥ വന്നിരുന്നു. അതിനാല്‍ത്തന്നെ 2021ല്‍ വളരെ ടൈറ്റ് ഷെഡ്യൂളാണ് മിക്ക ടീമുകള്‍ക്കുമുള്ളത്.

ഫോട്ടോ: ഗാംഗുലി ട്വിറ്റർ

Story first published: Friday, November 13, 2020, 9:23 [IST]
Other articles published on Nov 13, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+