For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചൂടപ്പം പോലെ.. ഇന്ത്യ-പാക് ത്രില്ലറിന് ഇനിയാര്‍ക്കും ടിക്കറ്റില്ല, തീര്‍ന്നത് റെക്കോര്‍ഡ് വേഗത്തില്‍

ജൂണ്‍ 16നാണ് ലോകം ഉറ്റുനോക്കുന്ന ത്രില്ലര്‍ പോരാട്ടം

By Manu
ഇന്ത്യ-പാക് ത്രില്ലറിന് ഇനിയാര്‍ക്കും ടിക്കറ്റില്ല | #INDvsPAK | #CWC19 | Oneindia Malayalam

ലണ്ടന്‍: മേയ് 30ന് ഇംഗ്ലണ്ടില്‍ ആരംഭിക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പിലെ മുഖ്യ ആകര്‍ഷണം ക്രിക്കറ്റിലെ എല്‍ ക്ലാസിക്കോയെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യ- പാകിസ്താന്‍ പോരാട്ടമാണ്. ജൂണ്‍ 16ന് മാഞ്ചസ്റ്ററിലാണ് ലോക ലോക ക്രിക്കറ്റിലെ ബദ്ധവൈരികള്‍ നേര്‍ക്കുനേര്‍ വരുന്നത്. ടൂര്‍ണമെന്റിന്റെ ഫൈനലിനേക്കാള്‍ കൂടുതല്‍ പേര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് ഈ മല്‍സരത്തിനാണ്.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മല്‍സരത്തിന്റെ ടിക്കറ്റിനായി റെക്കോര്‍ഡ് ബുക്കിങാണുള്ളതെന്നു നേരത്തേ ഐസിസി അറിയിച്ചിരുക്കുന്നു. ഇപ്പോഴിതാ ചൂടപ്പം പോലെ ഈ പോരാട്ടത്തിന്റെ ടിക്കറ്റും വിറ്റു തീര്‍ന്നിരിക്കുകയാണ്.

48 മണിക്കൂര്‍ കൊണ്ടു തീര്‍ന്നു

48 മണിക്കൂര്‍ കൊണ്ടു തീര്‍ന്നു

വെറും 48 മണിക്കൂര്‍ കൊണ്ട് ഇന്ത്യ-പാക് മല്‍സരത്തിന്റെ മുഴുവന്‍ ടിക്കറ്റുകളും വിറ്റു കഴിഞ്ഞതായി സംഘാടക സമിതി അറിയിച്ചു.
മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡിലാണ് ഈ പോരാട്ടം നടക്കുക. ഇതേ ഗ്രൗണ്ടില്‍ തന്നെയാണ് ഇന്ത്യയും പാകിസ്താനും കൊമ്പുകോര്‍ക്കുക. എന്നാല്‍ ഇന്ത്യ- പാക് മല്‍സരത്തെപ്പോലൊരു വരവേല്‍പ്പ് മറ്റൊരു കളിക്കും ഇല്ലെന്നു ക്രിക്കറ്റ് ലങ്കാഷെയര്‍ മേധാവി ഡാന്‍ വൈറ്റ്‌ഹെഡ്ഡ് അറിയിച്ചു.

അതിനെ കടത്തിവെട്ടും

അതിനെ കടത്തിവെട്ടും

കഴിഞ്ഞ വര്‍ഷം ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഇന്ത്യയും ഇംഗ്ലണ്ടും ടി20യില്‍ ഏറ്റുമുട്ടിയിരുന്നു. അന്നു സ്റ്റേഡിയം ആരാധകരാല്‍ ഇളകിമറിഞ്ഞിരുന്നു. സ്‌റ്റേഡിയം ഇന്ത്യന്‍ നിറത്തില്‍ മുങ്ങിയപ്പോള്‍ ഭാരത് ആര്‍മിയുടെ പിന്തുണയും കളിയുടെ ആവേശം വര്‍ധിപ്പിച്ചിരുന്നു.
അന്നത്തെ മല്‍സരത്തേക്കാള്‍ കാണികളുടെ ആവേശം കൊണ്ട് ഇന്ത്യ-പാകിസ്താന്‍ പോര് ശ്രദ്ധിക്കപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും വൈറ്റ്‌ഹെഡ്ഡ് വ്യക്തമാക്കി.
ടിക്കറ്റിനു വേണ്ടിയുള്ള വന്‍ ഡിമാന്‍ഡിനെ തുടര്‍ന്നു വ്യത്യസ്തമായ പല പാക്കേജുകളും തങ്ങള്‍ പ്രഖ്യാപിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

വന്‍ ആഘോഷ പരിപാടികള്‍

വന്‍ ആഘോഷ പരിപാടികള്‍

ഇന്ത്യയും പാകിസ്താനും തമ്മില്‍ ജൂണ്‍ 16നു നടക്കുന്ന ക്ലാസിക്കിന്റെ തലേദിവസം പല ആഘോഷ പരിപാടികളും ഭാരത് ആര്‍മി ആസൂത്രണം ചെയ്തിട്ടുണ്ട്. പ്രശസ്ത പഞ്ചാബി ഗായകനായ ഗുരു രണ്‍ധാവയുടെ കീഴിലുള്ള സംഗീതനിശയാണ് തലേദിവസം നഗരത്തില്‍ നടക്കുന്നത്.
ലോകകപ്പില്‍ ഇതുവരെയുള്ള കണക്കുകള്‍ നോക്കിയാല്‍ പാകിസ്താനെതിരേ ഇന്ത്യക്കു വ്യക്തമായ മേല്‍ക്കൈയുണ്ട്. ഇതുവരെ ലോകകപ്പില്‍ ആറു തവണ മുഖാമുഖം വന്നപ്പോഴും ജയം ഇന്ത്യക്കായിരുന്നു.

Story first published: Monday, May 6, 2019, 10:41 [IST]
Other articles published on May 6, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+