Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

INDvENG: ഇന്ത്യക്കു ആശ്വാസം, റിഷഭ് കൊവിഡ് മുക്തനായി- ഈയാഴ്ച ടീമിനൊപ്പം ചേരും

1

ഇംഗ്ലണ്ട് പര്യടനത്തിനെത്തിയ ഇന്ത്യന്‍ ക്യാംപിന് ആശ്വാസമേകി യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് കൊവിഡില്‍ നിന്നും മുക്തനായി. ക്വാറന്റീന്‍ കാലാവധി അവസാനിച്ചോടെ വൈകാതെ റിഷഭിന് ഇന്ത്യന്‍ ടീമിനൊപ്പം ചേരാനാവുമെന്നാണ് വിവരം. കൊവിഡ് പിടിപ്പെട്ട ശേഷം ഒരു ബന്ധുവീട്ടില്‍ കഴിയുകയായിരുന്നു താരം. രോഗലക്ഷണങ്ങളൊന്നുമില്ലാതിരുന്ന റിഷഭ് ഇപ്പോള്‍ കൊവിഡില്‍ നിന്നും പൂര്‍ണമായി മുക്തനായിരിക്കുകയാണ്. ഞായറാഴ്ചയായിരുന്നു താരത്തിന്റെ ക്വാറന്റീന്‍ അവസാനിച്ചത്.

ഇന്ത്യയുടെ ആദ്യത്തെ പ്രാക്ടീസ് മല്‍സരത്തില്‍ റിഷഭിനു കളിക്കാനാവില്ല. ചൊവ്വാഴ്ചയാണ് ഇന്ത്യയുടെ ആദ്യ പരിശീലന മല്‍സരം. 22നോ 23നോ ആയിരിക്കും താരം ഇന്ത്യന്‍ ടീമിനൊപ്പം ചേരുക. ആഗസ്റ്റ് നാലിനാരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിനു മുമ്പ് ഇന്ത്യ മറ്റൊരു പരിശീലന മല്‍സരം കൂടി കളിക്കുന്നുണ്ട്. ഈ മല്‍സരത്തില്‍ റിഷഭിനു കളിക്കാനാവും.

റിഷഭിനും ത്രോഡൗണ്‍ സ്‌പെഷ്യലിസ്റ്റായ ദയാനന്ദ് ഗരണിക്കുമായിരുന്നു ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. രണ്ടു പേരും വ്യത്യസ്ത സ്ഥലങ്ങളില്‍ ഐസൊലേഷനില്‍ കഴിയുകയായിരുന്നു. ഗരണിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹ, ഓപ്പണര്‍ അഭിമന്യു ഈശ്വരന്‍, ബൗളിങ് കോച്ച് ഭരത് അരുണ്‍ എന്നിവര്‍ ഇപ്പോള്‍ ക്വാറന്റീനിലാണ്. ഈ മാസം 24നാണ് അവരുടെ ക്വാറന്റീന്‍ കാലാവധി അവസാനിക്കുന്നത്. മൂന്നു പേരുടെയും കൊവിഡ് ടെസ്റ്റുകളുടെ ഫലം ഇതുവരെ നെഗറ്റീവായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

2

ലോക ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിനു ശേഷം ഇന്ത്യന്‍ താരങ്ങള്‍ ബ്രേക്കിലായിരുന്നു. ചൊവ്വാഴ്ച വീണ്ടും താരങ്ങള്‍ ക്രിക്കറ്റിന്റെ തിരക്കിലേക്കു നീങ്ങുകയാണ്. ഡര്‍ഹാമിലാണ് ഇന്ത്യയുടെ ആദ്യത്തെ പരിശീലന മല്‍സരം നടക്കുന്നത്. കൗണ്ടി ഇലവനുമായിട്ടാണ് വിരാട് കോലിയുടെ ടീം ഏറ്റുമുട്ടുക. ഇംഗ്ലണ്ടിനെതിരായ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയ്ക്കു മുമ്പ് ഇന്ത്യക്കു ലഭിക്കുന്ന മികച്ച തയ്യാറെടുപ്പ് കൂടിയായിരിക്കും പരിശീലന മല്‍സരങ്ങള്‍.

നേരത്തേ ന്യൂസിലാന്‍ഡിനെതിരായ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്‌ ഫൈനലിനു മുമ്പ് പരിശീലന മല്‍സരം ലഭിക്കാതിരുന്നത് ഇന്ത്യക്കു കനത്ത തിരിച്ചടിയായിരുന്നു. ഏഴു വിക്കറ്റിന്റെ വന്‍ തോല്‍വിയായിരുന്നു ഇന്ത്യക്കു ഫൈനലില്‍ നേരിട്ടത്. ഇതേതുടര്‍ന്നാണ് ഇംഗ്ലണ്ടുമായുള്ള പരമ്പരയ്ക്കു മുമ്പ് ഇന്ത്യക്കു പരിശീലന മല്‍സരങ്ങള്‍ വേണമെന്ന് ബിസിസിഐ ഇസിബിയോടു അഭ്യര്‍ഥിച്ചത്.

Story first published: Monday, July 19, 2021, 16:32 [IST]
Other articles published on Jul 19, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+