Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയെ ഇനി കൂടുതല്‍ ആശ്രയിക്കാന്‍ കഴിയില്ലെന്ന് അനില്‍ കുംബ്ലെ; കാരണവും പറയുന്നു

ധോണിയെ ഇനി കൂടുതല്‍ ആശ്രയിക്കാന്‍ കഴിയില്ലെന്ന് അനില്‍ കുംബ്ലെ

ദില്ലി: ഇംഗ്ലണ്ട് പര്യടനത്തിനും ഏഷ്യാ കപ്പിലും ബാറ്റിങ് പ്രകടനം മോശമാക്കിയതോടെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിക്ക് മുന്‍ താരങ്ങളുടെ കൂട്ട വിമര്‍ശനമാണ് നേരിടേണ്ടിവരുന്നത്. വിക്കറ്റ് കീപ്പിങ്ങില്‍ പ്രതിഭ മങ്ങാതെ സൂക്ഷിക്കുമ്പോഴും ബാറ്റിങ്ങില്‍ ശോഭിക്കാന്‍ ധോണിക്ക് കഴിയാത്തത് താരത്തിന്റെ ടീമിലെ സ്ഥാനം ചോദ്യചെയ്യപ്പെടാനും ഇടയാക്കുന്നു.

ടീം ഇന്ത്യക്കൊപ്പം ഇനിയുണ്ടാവുമോ? ഇവര്‍ക്ക് ജീവന്‍മരണ പരമ്പര!! ഫോമില്ലെങ്കില്‍ ചീട്ട് കീറും...
മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായിരുന്ന അനില്‍ കുംബ്ലെയ്ക്ക് ധോണിയെക്കുറിച്ച് വ്യത്യസ്ത അഭിപ്രായമാണ് പങ്കുവെക്കാനുള്ളത്. ധോണിയെ ഫിനിഷര്‍ എന്ന നിലയില്‍ ഇനി ആശ്രയിക്കാന്‍ കഴിയില്ലെന്നാണ് കുംബ്ലെയുടെ വിലയിരുത്തല്‍. മധ്യനിര ബാറ്റ്‌സ്മാര്‍ ഉത്തരവാദിത്വം കാട്ടാത്തതുകൊണ്ടുതന്നെ ധോണിയെ ഫിനിഷറായി ടീമിന് ആശ്രയിക്കാന്‍ കഴിയില്ലെന്ന് കുംബ്ലെ പറഞ്ഞു. യുവ താരങ്ങള്‍ ഫിനിഷിങ് ജോലി ഏറ്റെടുക്കണമെന്നും മുന്‍ സ്പിന്നര്‍ വ്യക്തമാക്കുന്നുണ്ട്.

anil-dhoni

ഏഷ്യാ കപ്പിലെ നാല് ഇന്നിങ്‌സുകളില്‍നിന്നായി 77 റണ്‍സാണ് ധോണിയുടെ ആകെ സമ്പാദ്യം. വേണ്ട സമയത്ത് സ്‌കോറിങ് റേറ്റ് വര്‍ധിപ്പിക്കാന്‍ ധോണിക്ക് കഴിയുന്നില്ലെന്നതാണ് സമീപകാലത്തെ വലിയ പോരായ്മയായി വിലയിരുത്തുന്നത്. ഇത് പിന്നീട് വരുന്നവര്‍ക്ക് സമ്മര്‍ദ്ദമുണ്ടാക്കുന്നു. ലോകത്തിലെ ഏറ്റവും മികച്ച ഫിനിഷറായിരുന്ന ധോണി മധ്യനിരയിലേക്ക് മാറിയതോടെ അവസാന ഓവറുകളില്‍ ഇന്ത്യയുടെ റണ്‍നിരക്ക് കുത്തനെ കുറയുകയും ചെയ്തു. മധ്യനിരയിലും വാലറ്റത്തുമുള്ള പോരായ്മ പരിഹരിക്കുകയാകും ലോകകപ്പിന് മുന്‍പ് ഇന്ത്യ നേരിടുന്ന വലിയ വെല്ലുവിളി. ധോണിയെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തുമ്പോള്‍ തന്നെ നേരത്തെ ബാറ്റിങ്ങിലുള്ള ധോണിയുടെ ജോലി മറ്റൊരാളെ ഏല്‍പ്പിക്കാനാകും ടീം മാനേജ്‌മെന്റിന്റെ ശ്രമം.

Story first published: Wednesday, October 3, 2018, 12:41 [IST]
Other articles published on Oct 3, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+