Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടീം ഇന്ത്യക്കൊപ്പം ഇനിയുണ്ടാവുമോ? ഇവര്‍ക്ക് ജീവന്‍മരണ പരമ്പര!! ഫോമില്ലെങ്കില്‍ ചീട്ട് കീറും...

ഇവര്‍ക്ക് ജീവന്‍മരണ പരമ്പര | Oneindia Malayalam

രാജ്‌കോട്ട്: വെസ്റ്റ് ഇന്‍ഡീസിനെതിരേ വ്യാഴാഴ്ച ആരംഭിക്കുന്ന ആദ്യ ക്രിക്കറ്റ് ടെസ്റ്റിനുള്ള അവസാന വട്ട തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. രണ്ടു ടെസ്റ്റുകളിലാണ് ഇന്ത്യയും വിന്‍ഡീസും കൊമ്പുകോര്‍ക്കുന്നത്. ശിഖര്‍ ധവാന്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നീ സീനിയര്‍ താരങ്ങളൊന്നുമില്ലാതെയാണ് കരീബിയന്‍ കരുത്തിനെതിരേ ഇന്ത്യ നേരിടുന്നത്.

ഇപ്പോള്‍ ടീമിലുള്ള ചില താരങ്ങളെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമാണ് ഈ പരമ്പര. അവസരം ലഭിച്ചിട്ടും അതു മുതലെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒരുപക്ഷെ ഇവര്‍ക്കു സ്ഥാനം തന്നെ നഷ്ടമായേക്കും. ഈ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

ലോകേഷ് രാഹുല്‍

ലോകേഷ് രാഹുല്‍

ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ താരോദയമാണ് യുവ ബാറ്റ്‌സ്മാന്‍ ലോകേഷ് രാഹുല്‍. ചില തകര്‍പ്പന്‍ ഇന്നിങ്‌സുകള്‍ രാഹുല്‍ കളിച്ചിട്ടുണ്ടെങ്കിലും സ്ഥിരത നിലനിര്‍ത്താന്‍ സാധിക്കുന്നില്ലെന്നതാണ് താരത്തിന്റെ പ്രധാന വീക്ക്‌നെസ്. ഇംഗ്ലണ്ടില്‍ നടന്ന കഴിഞ്ഞ ദൈര്‍ഘ്യമേറിയ കഴിഞ്ഞ പര്യടനത്തില്‍ ആദ്യ ട്വന്റി20യില്‍ സെഞ്ച്വറിയും അവസാന ടെസ്റ്റില്‍ സെഞ്ച്വറിയു നേടിയതൊഴിച്ചാല്‍ ഓര്‍ക്കാവുന്ന ഇന്നിങ്‌സുകളൊന്നും കളിക്കാന്‍ രാഹുലിനായിട്ടില്ല.
നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ രോഹിത് ശര്‍മയും ശിഖര്‍ ധവാനു ഗംഭീര പ്രകടനം നടത്തുന്നതിനാല്‍ ടെസ്റ്റ് ടീമില്‍ മാത്രമാണ് രാഹുലിന് ഇനി പ്രതീക്ഷയുള്ളത്. വിന്‍ഡീസിനെതിരായ ഈ ടെസ്റ്റ് പരമ്പരയില്‍ വലിയ ഇന്നിങ്‌സുകള്‍ കളിക്കാനായില്ലെങ്കില്‍ മയാങ്ക് അഗര്‍വാളിനെയും പൃഥ്വി ഷായെയും പോലുള്ള താരങ്ങള്‍ ഈ സ്ഥാനം തട്ടിയെടുക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

അജിങ്ക്യ രഹാനെ

അജിങ്ക്യ രഹാനെ

ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായ അജിങ്ക്യ രഹാനെ ടീമിനായി വലിയ ഇന്നിങ്‌സുകള്‍ കളിച്ചിട്ട് ഏറെക്കാലമായി. ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ 10 ഇന്നിങ്‌സുകളില്‍ നിന്നും വെറും 257 റണ്‍സാണ് താരം നേടിയത്. അതുകൊണ്ടു തന്നെ വിന്‍ഡീസിനെതിരേയും ഫ്‌ളോപ്പായാല്‍ രഹാനെയുടെ സ്ഥാനം തെറിക്കുമെന്നുറപ്പാണ്.
നിശ്ചിത ഓവര്‍ ടീമില്‍ നിന്നും നേരത്തേ തന്നെ പുറത്തായ രഹാനെയ്ക്ക് ടെസ്റ്റില്‍ മാത്രമാണ് ഇനി പ്രതീക്ഷയ്ക്കു വകയുള്ളത്. വിന്‍ഡീസിനെതിരാ ഈ പരമ്പരയോടെ അക്കാര്യത്തിലും ഒരു തീരുമാനമായേക്കും.

റിഷഭ് പന്ത്

റിഷഭ് പന്ത്

നിശ്ചിത ഓവര്‍ മല്‍സരങ്ങള്‍ക്കു അനുയോജ്യനായ വെടിക്കെട്ട് ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായ റിഷഭ് പന്താണ് വിന്‍ഡീസിനെതിരേ ഇന്ത്യന്‍ നിരയിലുണ്ട്. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ കളിച്ചു കൊണ്ട് അരങ്ങേറിയ പന്ത് അവസാന ടെസ്റ്റില്‍ സെഞ്ച്വറിയുമായി ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.
ബാറ്റിങിന്റെ കാര്യത്തിലല്ല മറിച്ച് വിക്കറ്റ് കീപ്പിങിന്റെ കാര്യത്തിലാണ് പന്ത് അഗ്നിപരീക്ഷ നേരിടുന്നത്. ഇംഗ്ലണ്ടിനെതിരേ കളിച്ച മൂന്നു ടെസ്റ്റുകളില്‍ 76 റണ്‍സാണ് അദ്ദേഹം ബൈ ആയി വഴങ്ങിയത്. മല്‍സരവിധി തന്നെ നിര്‍ണയിക്കാവുന്ന റണ്‍സാണിത്. അതുകൊണ്ടു തന്നെ വിന്‍ഡീസിനെതിരേ വിക്കറ്റ് കീപ്പിങില്‍ കൂടി ശ്രദ്ധിച്ചാല്‍ മാത്രമേ പന്തിന് തന്റെ സ്ഥാനം ഭദ്രമാക്കാന്‍ കഴിയുകയുള്ളൂ.

ഉമേഷ് യാദവ്

ഉമേഷ് യാദവ്

സ്ഥിരം പേസ് ജോടികളായ ഭുവനേശ്വര്‍ കുമാറിന്റെയും ജസ്പ്രീത് ബുംറയുടെയും അഭാവത്തില്‍ വിന്‍ഡീസിനെതിരേ ടീമിലെത്തിയ പേസര്‍ ഉമേഷ് യാദവിനും ഈ പരമ്പര നിര്‍ണായകമാണ്. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിലെ ചില ടെസ്റ്റുകളില്‍ ഉമേഷിന് അവസരം ലഭിച്ചിരുന്നെങ്കിലും മികവ് പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമാണ് ഈ പരമ്പര.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറെ അനുഭവസമ്പത്തുള്ള താരമായ ഉമേഷില്‍ ടീം ഇന്ത്യക്കു വലിയ പ്രതീക്ഷകളാണുള്ളത്.

Story first published: Wednesday, October 3, 2018, 12:37 [IST]
Other articles published on Oct 3, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+