Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: ഇന്ത്യന്‍ ക്യാംപിനെ പിടിച്ചുകുലുക്കി കൊവിഡ്, ധവാനുള്‍പ്പെടെ മൂന്നു താരങ്ങള്‍ പൊസിറ്റീവ്!

1

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കു ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഇന്ത്യന്‍ ക്യാംപിനെ കൊവിഡ് 19 പിടിച്ചുകുലുക്കിയിരിക്കുകയാണ്. ഇന്ത്യയുടെ മൂന്നു കളിക്കാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, റുതുരാജ് ഗെയ്ക്വാദ് എന്നിവര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരെക്കൂടാതെ സപ്പോര്‍ട്ട് സ്റ്റാഫിലെ മൂന്നു പേരുടെയും പരിശോധനാ ഫലം പോസിറ്റീവായിരിക്കുകയാണ്. ഇതോടെ ഞായറാഴ്ച അഹമ്മദാബാദില്‍ തുടങ്ങാനിരുന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര അനിശ്ചിതത്വത്തിലായിരിക്കുയാണ്. പരമ്പര മാറ്റിവയ്ക്കാനാണ് സാധ്യത. പുതുക്കിയ തിയ്യതി വൈകാതെ പ്രഖ്യാപിക്കും.

ധവാന്‍, ശ്രേയസ്, റുതുരാജ് എന്നിവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ താരങ്ങളോടും ഐസൊലേഷനില്‍ പോവാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. ശിഖര്‍ ധവാനോടൊപ്പം യാത്ര ചെയ്ത സ്പിന്നര്‍ യുസ്വേന്ദ്രേ ചാഹലും ഇക്കൂട്ടത്തിലുണ്ട്. കമേഷ്യല്‍ ഫ്‌ളൈറ്റുകളിലാണ് ഇന്ത്യന്‍ താരങ്ങള്‍ പരമ്പരയ്ക്കായി അഹമ്മദാബാദിലെത്തിയത്. ഇവിടെ വച്ച് പരിശോധനയ്ക്കു വിധേയരായപ്പോഴാണ് ഇത്രയും പേരുടെ ഫലം പോസിറ്റീവായി മാറിയത്.

2

ഇരുടീമുകളിലെയും താരങ്ങളോടു ഐസൊലേഷനില്‍ പോവാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. മൂന്നു താരങ്ങളും സപ്പോര്‍ട്ട് സ്റ്റാഫുമാരുമാണ് കൊവിഡ് പോസിറ്റീവ് ആയിരിക്കുന്നത്. ഇവരിപ്പോള്‍ ഐസൊലേഷനിലാണ്. ഞങ്ങള്‍ സാഹചര്യം നിരീക്ഷിച്ചുവരികയാണ്. പരമ്പരയുടെ കാര്യത്തില്‍ തീരുമാനമൊന്നും സ്വീകരിച്ചിട്ടില്ല. ആവശ്യമെങ്കില്‍ പകരക്കാരെ കൊണ്ടു വരുമെന്നും ബിസിസിഐ ഒഫീഷ്യല്‍ അറിയിച്ചു.

3

കഴിഞ്ഞ മാസം 30 മുതലാണ് ഇന്ത്യന്‍ താരങ്ങള്‍ ഏകദിന പരമ്പരയില്‍ പങ്കെടുക്കുന്നതിനു വേണ്ടി അഹമ്മദാബാദിലെത്തി തുടങ്ങിയത്. പരമ്പരയ്ക്കു മുന്നോടിയായി മൂന്നു ദിവസത്തെ ബയോ ബബ്‌ളില്‍ കഴിയാനായിരുന്നു ഇവരോടു ആവശ്യപ്പെട്ടിരുന്നത്. ഇതിനു മുന്നോടിയായി പരിശോധന നടത്തിയപ്പോഴാണ് ചിലര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചത്. നേരത്തേ കളിക്കാര്‍ക്കു ചാര്‍ട്ടേഡ് വിമാനങ്ങള്‍ അനുവദിക്കാന്‍ കഴിയില്ലെന്നു ബിസിസിഐ അറിയിച്ചിരുന്നു. കമേഷ്യല്‍ വിമാനത്തില്‍ ഇവിടെയെത്താനായിരുന്നു ബിസിസിഐ നിര്‍ദേശിച്ചത്. നേരത്തേ ഇത്തരമൊരു ഭീഷണി ഒഴിവാക്കുന്നതിനു വേണ്ടി ഇംഗ്ലണ്ട് പര്യടനത്തിനു മുമ്പ് ഇന്ത്യന്‍ കളിക്കാര്‍ക്കായി ചാര്‍ഡേഡ് വിമാനങ്ങള്‍ ബിസിസിഐ ക്രമീകരിച്ചിരുന്നു.

ഇന്ത്യയുടെ ഏകദിന സ്ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍, ആദ്യ മല്‍സരം കളിക്കില്ല), റുതുരാജ് ഗെയ്ക്വാദ്, ശിഖര്‍ ധവാന്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ദീപക് ഹൂഡ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദീപക് ചാഹര്‍, ഷര്‍ദുല്‍ ടാക്കൂര്‍, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്നോയ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാന്‍.

വെസ്റ്റ് ഇന്‍ഡീസ് ഏകദിന ടീം

കരെണ്‍ പൊള്ളാര്‍ഡ് (ക്യാപ്റ്റന്‍), ഫാബിയന്‍ അലെന്‍, ക്രുമ ബോണര്‍, ഡാരെന്‍ ബ്രാവോ, ഷമാറ ബ്രൂക്‌സ്, ജാസണ്‍ ഹോള്‍ഡര്‍, ഷെയ് ഹോപ്പ്, അക്കീല്‍ ഹൊസെയ്ന്‍, അല്‍സാറി ജോസഫ്, ബ്രെന്‍ഡന്‍ കിങ്, നിക്കോളാസ് പൂരന്‍, കെമര്‍ റോച്ച്, റൊമാരിയോ ഷെപാര്‍ഡ്, ഒഡീന്‍ സ്മിത്ത്, ഹെയ്ഡന്‍ വാല്‍ഷ് ജൂനിയര്‍.

Story first published: Wednesday, February 2, 2022, 22:27 [IST]
Other articles published on Feb 2, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+