ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റനും യുവ സൂപ്പര്‍ താരവുമായ ശുഭ്മന്‍ ഗില്ലിനെയും മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകള്‍ സാറയെയും ചേര്‍ത്ത് സമീപകാലത്തു നിരന്തരം ഗോസിപ്പുകള്‍ വരികയാണ്. ഇരുവും പ്രണയത്തിലാണെന്നും ഗില്‍ വൈകാതെ സച്ചിന്റെ മരുമകനാവുമെന്നുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ചൂണ്ടിക്കാണിക്കാറുണ്ട്.
പക്ഷെ ഗില്ലോ, സാറയോ തങ്ങളുടെ അടുപ്പത്തെക്കുറിച്ച് യാതൊരു സ്ഥിരീകരണവും ഇതുവരെ നല്‍കിയിട്ടില്ല. അതിനിടെ അടുത്തിടെ ഒരു പരിപാടിയില്‍ ഗില്ലും സാറയും ഒരുമിച്ച് കാണപ്പെട്ടത് വലിയ വാര്‍ത്തയായിരുന്നു. വൈഡബ്ല്യുസി (You We Can) ഗാലയില്‍ രണ്ടും വന്നതാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി മാറിയത്.

ഗില്ലും സാറയും ഒരേ ചടങ്ങില്‍
ഇന്ത്യന്‍ ടീമംഗങ്ങള്‍ക്കും കോച്ചിങ് സംഘത്തിനുമൊപ്പമാണ് ശുഭ്മന്‍ ഗില്‍ വൈഡബ്ല്യുസി ഗാലയില്‍ പങ്കെടുത്തത്. സാറ ടെണ്ടുല്‍ക്കറാട്ടെ അച്ഛന്‍ സച്ചിനും അമ്മ അഞ്ജലിക്കുമൊപ്പം പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു. പക്ഷെഗില്ലും സാറയും പരിപാടിയില്‍ പരസ്പരം സംസാരിക്കുകയോ, അടുത്തിട പഴകുകയോ ചെയ്യുന്നതിന്റെ ദൃശ്യങ്ങളൊന്നും വന്നിരുന്നില്ല.
അതിനിടെയാണ് കുറച്ചു ദിവസം മുമ്പ് ഈ പരിപാടിക്കിടെ വെള്ള വസ്ത്രമണിഞ്ഞെത്തിയ ഒരു യുവതിയെ ഗില്‍ ആശ്ലേഷിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്. പിറകില്‍ നിന്നും ഷൂട്ട് ചെയ്ത് വീഡിയോ ആയതിനാല്‍ യുവതിയൂടെ മുഖം വ്യക്തമായിരുന്നില്ല.
എന്നാല്‍ ഈ പരിപാടിയില്‍ സാറയും വെള്ള നിറമുള്ള വസ്ത്രം ധരിച്ചെത്തിയതിനാല്‍ അതു സാറ തന്നെയാണെന്നു ആരാധകരും ഉറപ്പിക്കുകയായിരുന്നു. എന്നാല്‍ ഈ വീഡിയോയിലെ വൈറല്‍ സുന്ദരി ആരായിരുന്നുവെന്നത് ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്.
ആരാണ് വൈറല്‍ സുന്ദരി ?
ശുഭ്മന്‍ ഗില്ലിനെ കെട്ടിപ്പിടിക്കുകയും സൗഹൃദം പങ്കുവയ്കയും ചെയ്ത ആ യുവതി സാറ ടെണ്ടുല്‍ക്കളെന്നും മറിച്ച് മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങിന്റെ ഭാര്യ ഹേസല്‍ കീച്ചാണെന്നും വ്യക്തമായിരിക്കുകയാണ്. ബ്രിട്ടീഷ് വംശജയായ മോഡലും നടിയുമാണ് ഹേസല്‍. 2016ലാണ് യുവിയും 38 കാരിയായ ഹേസലും വിവാഹിതരായത്.

ഗില്ലിനെ സംബന്ധിച്ച് ഗുരുതുല്യനായ വ്യക്തിയാണ് യുവരാജ്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ കുടുംബവുമായും വളരെ അടുത്ത ബന്ധവുമുണ്ട്. യുവിയെപ്പോലെ തന്നെ പഞ്ചാബില്‍ നിന്നു തന്നെയാണ് ഗില്ലിന്റെയും വരവ്. അദ്ദേഹത്തിന്റെ കരിയര്‍ വളര്‍ച്ചയില്‍ സുപ്രധാന റോള്‍ തന്നെ യുവിക്കുണ്ട്.
യുവിയുടെ ഭാര്യ ഹേസല്‍ കീച്ചിനെ ആശ്ലേഷിക്കുന്ന ശുഭ്മന്‍ ഗില്‍. വീഡിയോ കാണാം
കൊവിഡ് മഹാമാരിയുടെ സമയത്തു ലോകം മുഴുവന്‍ നിശ്ചലമായപ്പോള്‍ യുവിക്കു കീഴില്‍ ഏറെ നാള്‍ ഗില്‍ പരിശീലനം നടത്തിയിരുന്നു. കൂടാതെ ഫിറ്റ്‌നസ് മെച്ചപ്പെടുത്തുന്നതിനായി യുവിയുടെ സ്വന്തം ജിമ്മില്‍ അദ്ദേഹം വ്യായാമവും ചെയ്തിരുന്നു.
ഗില്ലിനെപ്പോലെ തന്നെ ഈ സമയത്തു യുവരാജിന്റെ മറ്റൊരു ശിഷ്യന്‍ വെടിക്കെട്ട് ബാറ്റര്‍ അഭിഷേക് ശര്‍മയായിരുന്നു. ഇതു പിന്നീട് അഭിഷേകിന്റെയും ക്രിക്കറ്റ് കരിയറിനു ഏറെ ഗുണം ചെയ്തിട്ടുണ്ട്.
അതേസമയം, ഇംഗ്ലണ്ടിനെതിരേ നാളെ (ബുധന്‍) മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടക്കാനിരിക്കുന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിനു തയ്യാറെടുക്കുകയാണ് ഗില്‍. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ ഇപ്പോള്‍ 1-2നു പിന്നിലായതിനാല്‍ മാഞ്ചസ്റ്ററില്‍ എന്തു വില കൊടുത്തും ടീമിനു ജയിച്ചേ തീരൂ. എജ്ബാസ്റ്റണിലെ രണ്ടാം ടെസ്റ്റിലേതു പോലെ ടീമിനെ മുന്നില്‍ നിന്നു നയിക്കാനായിരിക്കും ഗില്ലിന്റെ ശ്രമം.