For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹൃദയാഘാതം തരണം ചെയ്ത വിഖ്യാത ഗോള്‍ കീപ്പര്‍ കസീയസ് വീണ്ടും കളിക്കളത്തിലേക്ക്

പോര്‍ട്ടോ: ഹൃദയാഘാതത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട് ജീവിതത്തിലേക്ക് തിരിച്ചെത്തിയ സ്‌പെയിനിന്റെ വിഖ്യാത ഗോള്‍ കീപ്പര്‍ ഐകര്‍ കസീയസ് വീണ്ടും കളിക്കളത്തിലേക്ക്. പോര്‍ച്ചുഗല്‍ ക്ലബ്ബായ എഫ്.സി. പോര്‍ട്ടോയുടെ ഗോള്‍ കീപ്പറായ കസീയസ് ടീമിനൊപ്പം പരിശീലനം തുടങ്ങും. കളിക്കാരനായിട്ടായിരിക്കില്ല ഇത്തവണ കളത്തിലെത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്.

casillas

പരിശീലക സംഘത്തിലെ അംഗമായിട്ടായിരിക്കും കസീയസ് ടീമില്‍ തുടരുക. മുപ്പത്തിയെട്ടുകാരനായ കസീയസിന്റെ പരിചയസമ്പത്തെല്ലാം ക്ലബ്ബിനുവേണ്ടി വിനിയോഗിക്കാനാണ് തീരുമാനം. 2019-20 സീസണിലേക്കുകൂടി പോര്‍ട്ടോയുമായി താരം കരാറിലുണ്ട്. അതുകൊണ്ടുതന്നെ കരാര്‍ അവസാനിച്ചതിനുശേഷമേ ഭാവി പരിപാടികള്‍ പ്രഖ്യാപിക്കുകയുള്ളൂ.

മെയ് 1നാണ് കസീയസിന് ഹൃദയാഘാതം സംഭവിച്ചത്. പരിശീലനത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട താരത്തിന് ഉടന്‍ ടീം ഡോക്ടര്‍മാര്‍ പ്രഥമ ശുശ്രൂഷ നല്‍കി ആശുപത്രിയിലെത്തിച്ചു. അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയ താരം പിന്നീട് വിശ്രമത്തിലായിരുന്നു. 16 വര്‍ഷത്തോളം സ്പെയിനിന്റെ ഗോള്‍ കീപ്പറായിരുന്ന കസീയസ് തന്നെയാണ് ടീം യൂറോ കപ്പും ലോകകപ്പും നേടിയപ്പോള്‍ വലകാത്തത്. കാല്‍നൂറ്റാണ്ടോളം റയല്‍ മാഡ്രിഡിന്റെ കാവല്‍ക്കാരനായിരുന്നു. 2015ലാണ് പോര്‍ട്ടോയിലെത്തിയത്.

Story first published: Tuesday, July 16, 2019, 9:38 [IST]
Other articles published on Jul 16, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+