കസീയസ് ആശുപത്രി വിട്ടു; ഇനി കളിക്കാനിറങ്ങുന്നകാര്യം സംശയത്തില്‍
പോര്‍ട്ടോ: സ്‌പെയിനിന്റെ ഇതിഹാസ ഫുട്‌ബോള്‍താരം ഇകേര്‍ കസീയസ് ആശുപത്രി വിട്ടു. ഹൃദയാഘാതത്തെതുടര്‍ന്ന് കഴിഞ്ഞയാഴ്ച ശസ്ത്രക്രിയയ്ക്ക് വിധേയനാക്കപ്പെട്ടതാരം ഭാര്യയ്‌ക്കൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. പോര്‍ട്ടോയ്ക്കുവേണ്ടി കളിക്കുന്ന കസീയസിന് പരിശീലനത്തിനിടെയാണ് ഹൃദയാഘാതമുണ്ടായത്. ഉടന്‍ പോര്‍ട്ടോയിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
വളരെ കടുത്തദിനങ്ങളിലൂടെയാണ് കടന്നുപോയതെന്ന് കസീയസ് പറഞ്ഞു. ഭാവി എന്താകുമെന്ന് എനിക്ക് അറിയില്ല. ആഴ്ചകളോ മാസങ്ങളോ വിശ്രമം നവേണ്ടിവന്നേക്കാം. ഏറ്റവും പ്രധാനം ജീവിച്ചിരിക്കുന്നു എന്നതാണ്. തനിക്കുവേണ്ടി സന്ദേശങ്ങളയച്ചവര്‍ക്കെല്ലാം നന്ദി എന്നും താരം പറഞ്ഞു. ഫുട്‌ബോള്‍ കരിയറിനെക്കുറിച്ച് വ്യക്തതയില്ലെന്നാണ് താരവുമയി അടുത്തുബന്ധമുള്ളവരും അറിയിച്ചിരിക്കുന്നത്.

സ്‌പെയിനിന്റെയും റയല്‍ മാഡ്രിഡിന്റെയും എക്കാലത്തെയും മികച്ച ഗോള്‍ കീപ്പര്‍മാരിലൊരാളാണ് കസീയസ്. സ്പെയിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരം കൂടിയാണ്. 167 മത്സരങ്ങളിലാണ് കസിയസ് ഗോള്‍വലകാത്തത്. 2008 ലും 2012 ലും സ്പെയിന്‍ യൂറോകപ്പ് നേടുമ്പോള്‍ ഗോള്‍കീപ്പറായിരുന്ന കസിയസ് ആണ് 2010ല്‍ ലോകകപ്പ് നേടുമ്പോള്‍ ക്യാപ്റ്റനായിരുന്നത്.
റയല്‍ മാഡ്രിഡിനൊപ്പം മൂന്ന് ചാമ്പ്യന്‍സ് ലീഗ്, അഞ്ച് ലാലീഗ നേട്ടങ്ങള്‍ക്കൊപ്പവും കസിയസ് ഉണ്ട്. 1999 മുതല്‍ 2015വരെ 725 മത്സരങ്ങളിലാണ് കസിയസ് റയലിന്റെ ഗോള്‍കീപ്പറായത്. 2015ല്‍ റയല്‍ മാഡ്രിഡ് വിട്ട് പോര്‍ട്ടോയില്‍ ചേരുകയായിരുന്നു. ബുധനാഴ്ച രാവിലെ പരിശീലനത്തിനിറങ്ങിയ താരത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ പോര്‍ട്ടോയിലെ ആശുപത്രിയിലെത്തിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications