Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ ഒമാന്‍ ലോകകപ്പ് യോഗ്യത മത്സരം; ഒമാന്‍ ഫേവറിറ്റുകളെന്ന് ഇന്ത്യന്‍ കോച്ച്

മസ്‌കറ്റ്: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യ ഒമാനെ നേരിടാനൊരുങ്ങുമ്പോള്‍ ടീമുകളെക്കുറിച്ച് വിലയിരുത്തി ഇന്ത്യന്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച്. ചൊവ്വാഴ്ച ഒമാനില്‍വെച്ചാണ് ഇന്ത്യയുടെ നിര്‍ണായക മത്സരം. ഗ്രൂപ്പ് ഇ യില്‍ ഒരു ജയം പോലും നേടാനാകാത്ത ഇന്ത്യ ഒമാനെതിരെ സമനിലയെങ്കിലും നേടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്. നേരത്തെ ഇന്ത്യയില്‍ നടന്ന മത്സരത്തില്‍ ഒമാനെതിരെ ലീഡെടുത്തശേഷം ഇന്ത്യ തോല്‍വി വഴങ്ങുകയായിരുന്നു.

കരുത്തില്‍ മുന്നിലുള്ള ഒമാന്‍ തന്നെയാണ് മത്സരത്തിലെ ഫേവറിറ്റുകളെന്ന് സ്റ്റിമാച്ച് പറഞ്ഞു. ഖത്തറും ഒമാനുമാണ് ഗ്രൂപ്പിലെ കരുത്തര്‍. ഇന്ത്യ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവര്‍ കരുത്തില്‍ ഏറെ പിറകിലാണ്. ഭാവിയിലേക്കുള്ള ഒരു ടീമിനെയാണ് താന്‍ മുന്നില്‍ കാണുന്നത്. എല്ലാ കളികളിലും തങ്ങള്‍ അവസരങ്ങളുണ്ടാക്കിയെടുത്തു. ഖത്തറിനെതിരെ പോലും ജയിക്കാനുള്ള സാധ്യതയുണ്ടായിരുന്നു. ഇന്ത്യ പടിപടിയായി മുന്നേറ്റമുണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

igorstimac

അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിന്റെ അവസാന മിനിറ്റില്‍ നേടിയ ഗോളില്‍ ഇന്ത്യ സമനില പിടിച്ചുപറ്റുകയായിരുന്നു. ടീം കൂടുതല്‍ തെറ്റുകള്‍ വരുത്തുന്നുണ്ടെന്നാണ് പരിശീലകന്റെ വിലയിരുത്തല്‍. പന്ത് കൈവശം വെക്കുന്നതില്‍ പരാജയപ്പെടുന്നു. ഇക്കാര്യത്തില്‍ കഠിനമായ പരിശീലനം ആവശ്യമാണ്. എതിരാളി ആരായാലും അവരെ നേരിടാനുള്ള കരുത്തുണ്ടാക്കിയെടുക്കുക പ്രധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Story first published: Monday, November 18, 2019, 11:06 [IST]
Other articles published on Nov 18, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+