For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സുനില്‍ ഛേത്രിക്ക് പകരക്കാരനെവിടെ?; എങ്ങിനെ കണ്ടെത്തണമെന്ന് നിര്‍ദ്ദേശിച്ച് സിറ്റിമാച്ച്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോളിന്റെ പ്രതിഭാ ദാരിദ്യത്തിനെതിരെ വിരല്‍ചൂണ്ടി ദേശീയ ടീമിന്റെ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച്. ഐ ലീഗ്, ഐഎസ്എല്‍ ടൂര്‍ണമെന്റുകളില്‍ നിന്നും ദേശീയ നിലവാരമുള്ള കളിക്കാര്‍ ഉയര്‍ന്നുവരുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എന്തുകൊണ്ടാണ് ഇങ്ങിനെ സംഭവിക്കുന്നതെന്നും ഏതൊക്കെ രീതിയില്‍ തിരുത്തലുകള്‍ വരുത്തണമെന്നും സ്റ്റിമാച്ച് വ്യക്തമാക്കുന്നുണ്ട്.

ഒട്ടേറെ തവണ താന്‍ ആവര്‍ത്തിച്ച ചോദ്യമാണ് സുനില്‍ ഛേത്രിക്ക് പകരക്കാരനെവിടെയെന്ന്. എങ്ങിനെയാണ് സ്‌ട്രൈക്കര്‍ ഇല്ലാത്തൊരു ടീമിനെ മുന്നോട്ടു കൊണ്ടുപോവുക. ലീഗുകളില്‍ സ്‌ട്രൈക്കറായി കളിച്ചിട്ടില്ലാത്ത ഒരു കളിക്കാരനെ പൊടുന്നനെ ദേശീയ ടീമിന്റെ സ്‌ട്രൈക്കറാക്കാന്‍ കഴിയുമോ. എവിടെനിന്നാണ് ഞാന്‍ സ്‌ട്രൈക്കറെ കണ്ടെത്തേണ്ടത്. ഐ ലീഗിലും ഐഎസ്എല്ലിലും നിറയെ വിദേശ സ്‌ട്രൈക്കര്‍മാരാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

igorstimac

മൂന്ന് വിദേശ കളിക്കാരും ഒരു ഏഷ്യന്‍ കളിക്കാരനുമെന്ന രീതിയില്‍ 3+1 രീതി ഇന്ത്യന്‍ ലീഗുകളിലും നടപ്പിലാക്കണം. അഞ്ച് വിദേശ കളിക്കാരെ കളിപ്പിക്കുമ്പോള്‍ നമ്മുടെ കളിക്കാര്‍ക്ക് ബെഞ്ചിലാണ് സ്ഥാനം. 10 പ്രമുഖ ക്ലബ്ബുകളിലായി അറുപത് ശതമാനവും വിദേശ കളിക്കാരാണ്. അവരില്‍ ഭൂരിഭാഗവും മികവു കാട്ടുന്നുമില്ല. പ്രായമേറിയശേഷം കരിയറിലെ അവസാന കളികള്‍ക്കായി ഇന്ത്യയില്‍ വരുന്നവരാണവര്‍. അവര്‍ക്കുവേണ്ടി ഇന്ത്യന്‍ യുവ കളിക്കാരുടെ അവസരമാണ് നഷ്ടപ്പെടുന്നതെന്നും പരിശീലകന്‍ ചൂണ്ടിക്കാട്ടി.

പ്രതിഭയുള്ള വലിയൊരു സംഘത്തെ കണ്ടെത്തുകയും അവര്‍ക്ക് നിരന്തരം അവസരം നല്‍കുകയും ചെയ്താല്‍ മാത്രമേ ദേശീയ ടീമിന് നേട്ടമുണ്ടാക്കാന്‍ കഴിയൂ. കാര്യമായ മാറ്റം ഇന്ത്യന്‍ ലീഗുകളില്‍ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ ടീമിന്റെ പരിശീലകനായശേഷം ഒരു ജയമാണ് സ്റ്റിമാച്ചിന് കണ്ടെത്താനായത്. മറ്റു കളികളില്‍ നാല് സമനിലയും അഞ്ച് തോല്‍വിയുമാണ് ഫലം. വരാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ സ്റ്റിമാച്ചിനും ഇന്ത്യന്‍ ടീമിനും വലിയ വെല്ലുവിളിയായിരിക്കും.

Story first published: Saturday, March 7, 2020, 11:53 [IST]
Other articles published on Mar 7, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+