പാക്കിസ്ഥാനെ വിലക്കണമെന്ന ആവശ്യം തള്ളി; തങ്ങളുടെ ജോലി അതല്ലെന്ന് ഐസിസി

ദുബായ്: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെ ലോകകപ്പ് ഉള്‍പ്പെടെയുള്ള മത്സരങ്ങളില്‍ നിന്നും വിലക്കണമെന്ന ബിസിസിഐയുടെ ആവശ്യത്തിന് തിരിച്ചടി. രാഷ്ട്രീയ വിഷയത്തില്‍ ഇടപെടാനാകില്ലെന്നും ഐസിസി ക്രിക്കറ്റ് സംഘടനയാണെന്നും ഐസിസി പ്രസിഡന്റ് ശശാങ്ക് മനോഹര്‍ ബിസിസിഐയ്ക്ക് മറുപടി നല്‍കിയതായാണ് റിപ്പോര്‍ട്ട്.
നായകനായും കോലി കേമന്‍ തന്നെ, ഏകദിന വിജയശതമാനത്തില്‍ രണ്ടാമന്‍; റെക്കോഡ് വിന്‍ഡീസ് ഇതിഹാസത്തിന്റെ പേരില്‍
പാക്കിസ്ഥാനെ പേരെടുത്ത് പറയാതെയാണ് ഇന്ത്യ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളെ മത്സരങ്ങളില്‍ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ടത്. വരാനിരിക്കുന്ന ലോകകപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ കളിക്കരുതെന്ന് മുന്‍ താരങ്ങള്‍ ഉള്‍പ്പെടെ നിരന്തരം ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, ഇന്ത്യയുടെ നീക്കങ്ങള്‍ക്ക് തിരിച്ചടിയാണ് ഐസിസിയുടെ ഇപ്പോഴത്തെ നിലപാട്.

രാഷ്ട്രീയ കാര്യങ്ങളില്‍ ഐസിസി ഇടപെടുന്നത് ശരിയല്ലെന്ന് നേരത്തെയും വ്യക്തമാക്കിയിട്ടുള്ളതാണ്. അതേസമയം, പാക്കിസ്ഥാന്‍ ഇതുസംബന്ധിച്ച പ്രതികരണമൊന്നും നടത്തിയില്ല. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2020ലെ ട്വെന്റി 20 ലോകകപ്പിനും 2023ലെ ഏകദിന ലോകകപ്പിനും പാക് താരങ്ങള്‍ക്ക് കളിക്കാനാകുമോ എന്നതായിരിക്കും ഇനി ഐസിസിയുടെ മുന്നിലുള്ള തകര്‍ക്ക വിഷയം. ഇന്ത്യ ഇവര്‍ക്ക് വിസ അനുവദിച്ചില്ലെങ്കില്‍ ലോകകപ്പ് മറ്റൊരു രാജ്യത്തേക്ക് മാറ്റുമെന്നുറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications