നായകനായും കോലി കേമന്‍ തന്നെ, ഏകദിന വിജയശതമാനത്തില്‍ രണ്ടാമന്‍; റെക്കോഡ് വിന്‍ഡീസ് ഇതിഹാസത്തിന്റെ പേരില്‍

ദില്ലി: ബാറ്റിങില്‍ മാത്രമല്ല നായകനായും താന്‍ സൂപ്പറാണെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ഇതിനോടകം തന്നെ പല ടൂര്‍ണമെന്റിലും പരമ്പരകളിലും കോലിക്കു കീഴില്‍ ഇന്ത്യ കിരീടം നേടിക്കഴിഞ്ഞിട്ടുണ്ട്.
ഏകദിന ക്രിക്കറ്റില്‍ വിജയശതമാനത്തില്‍ എക്കാലത്തെയും മുന്‍പന്തിയില്‍ നില്‍ക്കുന്ന ക്യാപ്റ്റനിലേക്ക് മുന്നേറി കൊണ്ടിരിക്കുകയാണ് കോലി. കോലിയെന്ന ക്യാപ്റ്റനിലൂടെ ഇന്ത്യ വിജയങ്ങള്‍ കീഴടക്കുമ്പോള്‍ പല ഇതിഹാസ നായകന്‍മാരും പിന്തള്ളപ്പെട്ടു കൊണ്ടിരിക്കുകയാണ്. ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരിലൊരാളായ ഓസീസിന്റെ റിക്കി പോണ്ടിങ്, ഇന്ത്യയുടെ തന്നെ മികച്ച നായകനായി വാഴ്ത്തപ്പെടുന്ന മഹേന്ദ്രസിങ് ധോണി എന്നിവരെ ഏകദിന വിജയശതമാനത്തില്‍ പിന്തള്ളിയിരിക്കുകയാണ് കോലി.

പോണ്ടിങ്ങിനെയും ധോണിയെയും പിന്തള്ളി
ഏകദിന വിജയശതമാനത്തില്‍ പോണ്ടിങ്ങും ധോണിയുമെല്ലാം കോലിക്കു പിന്നിലാണ്. ലോകകപ്പുള്‍പ്പെടെ ഓസീസിന് നിരവധി കിരീട വിജയങ്ങള്‍ സമ്മാനിച്ച പോണ്ടിങ്ങിന് 76.14 ശതമാനമാണ് ഏകദിനത്തില്‍ വിജയശതമാനം. 230 മല്‍സരങ്ങളില്‍ നിന്ന് 165 വിജയവും 51 തോല്‍വിയുമാണ് പോണ്ടിങ്ങിനുള്ളത്.
ഇന്ത്യക്ക് ഏകദിന, ട്വന്റി20 ലോകകപ്പ് കിരീടങ്ങള്‍ സമ്മാനിച്ച ധോണിക്ക് 59.52 വിജയശതമാനമാണുള്ളത്. ധോണി ക്യാപ്റ്റനായ 200 മല്‍സരങ്ങളില്‍ 110 വിജയം നേടിയപ്പോള്‍ 74 കളികളില്‍ തോല്‍വി വഴങ്ങി.

64 മല്‍സരങ്ങളില്‍ 48 വിജയവുമായി കോലി
വിരാട് കോലിക്കു കീഴില്‍ 64 മല്‍സരങ്ങള്‍ കളിച്ചപ്പോള്‍ 48 ലും ജയം നേടി. 14 മല്‍സരങ്ങളിലാണ് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്. ഏകദിനത്തില്‍ 76.98 വിജയശതമാനമാണ് കോലിക്കുള്ളത്. ഏകദിന വിജയശതമാനത്തില്‍ രണ്ടാം സ്ഥാനത്താണ് നിലവില്‍ കോലി.

ഒന്നാമനായി വിന്‍ഡീസ് ഇതിഹാസ ക്യാപ്റ്റന്‍
ഏകദിന വിജയശതമാനത്തില്‍ കോലിക്കു മുന്നിലുള്ളത് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ ക്യാപ്റ്റന്‍ ക്ലൈവ് ലോയ്ഡാണ്. 77.71 ആണ് ലോയ്ഡിന്റെ വിജയശതമാനം. രണ്ട് തവണ വിന്‍ഡീസിന് ഏകദിന ലോകകപ്പ് കിരീടം നേടിക്കൊടുത്ത ക്യാപ്റ്റന്‍ കൂടിയാണ് ലോയ്ഡ്. 84 മല്‍സരങ്ങളില്‍ 64ലും ലോയ്ഡിനു കീഴില്‍ വിജയം നേടിയപ്പോള്‍ 18 കളികളില്‍ തോല്‍വി വഴങ്ങി.
കോലി കഴിഞ്ഞാല്‍, റിക്കി പോണ്ടിങ് (76.14%), ദക്ഷിണാഫ്രിക്കയുടെ ഹാന്‍സി ക്രോണിയ (73.7%), ഓസ്‌ട്രേലിയയുടെ മൈക്കല്‍ ക്ലാര്‍ക്ക് (70.4%) എന്നിവരാണ് ഏകദിന വിജയശതമാനത്തില്‍ മൂന്നു മുതല്‍ ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത്.

വിവിയന്‍ റിച്ചാര്‍ഡ്‌സിനെ പിന്തള്ളി
64 ഏകദിന മല്‍സരങ്ങളില്‍ നിന്ന് 48 വിജയങ്ങള്‍ നേടിയതോടെ വിന്‍ഡീസ് ഇതിഹാസ താരവും ക്യാപ്റ്റനുമായ വിവിയന്‍ റിച്ചാര്‍ഡ്‌സനെയും കോലി മറികടന്നു. 64 മല്‍സരങ്ങളില്‍ നിന്ന് 47 വിജയങ്ങളാണ് റിച്ചാര്‍ഡ്‌സന്റെ നേതൃത്വത്തില്‍ നേടാനായത്.
64 മല്‍സരങ്ങളില്‍ നിന്ന് 51 വിജയങ്ങള്‍ നേടിയ റിക്കി പോണ്ടിങ്ങാണ് മുന്നില്‍. 64 കളികളില്‍ നിന്ന് 50 വിജയങ്ങള്‍ നേടിയ ക്ലൈവ് ലോയ്ഡാണ് രണ്ടാം സ്ഥാനത്ത്.

ഓവറോള്‍ റെക്കോഡില്‍ കേമാനായി പോണ്ടിങ്
ടെസ്റ്റ്, ഏകദിനം, ട്വന്റി20, ഐസിസി സൗഹൃദ മല്‍സരം എന്നീ ഫോര്‍മാറ്റുകളില്‍ നോക്കിയാല്‍ ഏറ്റവും കൂടുതല്‍ വിജയശതമാനമുള്ള നായകന്‍ ഓസീസ് ഇതിഹാസതാരം റിക്കി പോണ്ടിങാണ്. 67.90 ആണ് പോണ്ടിങിന്റെ ഓവറോള്‍ വിജയശതമാനം. 66.25 വിജയശതമാനവുമായി ഓസീസിന്റെ തന്നെ ഇതിഹാസ ക്യാപ്റ്റനായ സ്റ്റീവ് വോയാണ് തൊട്ടുപിന്നില്‍. 53.61 വിജയശതമാനവുമായി ധോണിയും പട്ടികയിലെ ആദ്യ 10നുള്ളില്‍ ഇടംപിടിച്ചിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications