For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തരംഗമാവാന്‍ 'സ്റ്റാന്‍ഡ്‌ബൈ'... ലോകകപ്പിന്റെ ഔദ്യോഗിക ഗാനം പുറത്തിറക്കി, വീഡിയോ

മെയ് 30നാണ് ലോകകപ്പിനു തുടക്കമാവുന്നത്

By Manu
world cup

ലണ്ടന്‍: ഈ മാസം 30ന് മുതല്‍ ബ്രിട്ടനില്‍ നടക്കാനിരിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഔദ്യോഗിക ഗാനം ഐസിസി പുറത്തിറക്കി. സ്റ്റാന്‍ഡ്‌ബൈ എന്നു തുടങ്ങുന്ന ഗാനമാലപിച്ചിരിക്കുന്നത് ലോറിനെന്ന പുതുമുഖ ഗായികയാണ്. റൂഡിമെന്റലെന്ന പ്രമുഖ ബ്രിട്ടീഷ് ബ്രാന്റാണ് ഗാനത്തിന്റെ അണിയറശില്‍പ്പികള്‍. ടൂര്‍ണമെന്റിലുടനീളം മല്‍സവേദികളിലും മറ്റു പ്രധാനപ്പെട്ട ചടങ്ങുകളിലുമെല്ലാം സ്റ്റാന്‍ഡ്‌ബൈ ജനങ്ങളിലേക്കെത്തും.

ക്രിക്കറ്റിലെ ഏറ്റവും വലിയ ടൂര്‍ണമെന്റില്‍ 10 മുന്‍നിര ടീമുകളാണ് ഇത്തവണ അണിനിരക്കുന്നത്. ഐസിസിയിലെ അസോസിയേറ്റ് രാജ്യങ്ങളില്ലാതെ നടക്കുന്ന ടൂര്‍ണമെന്റെന്ന പ്രത്യേകത കൂടി ഈ ലോകകപ്പിനുണ്ട്. മേയ് 30നു ലണ്ടനിലെ കെന്നിങ്ടണ്‍ ഓവലില്‍ ആതിഥേയരായ ഇംഗ്ലണ്ടും കരുത്തരായ ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മല്‍സരത്തോടെയാണ് ക്രിക്കറ്റ് മാമാങ്കത്തിനു തുടക്കമാവുന്നത്. റൗണ്ട് റോബിന്‍ ഫോര്‍മാറ്റിലാണണ് ടൂര്‍ണമെന്റ്. ഓരോ ടീമിനും ഒമ്പതു മല്‍സരങ്ങള്‍ വീതമുണ്ടാവും. ഒരു മാസവും 15 ദിവസവും നീണ്ടുനില്‍ക്കുന്ന ചാംപ്യന്‍ഷിപ്പില്‍ ആകെ 48 മല്‍സരങ്ങളുണ്ടാവും. ജൂലൈ 14നു ലണ്ടനിലെ പ്രശസ്തമായ ലോര്‍ഡ്‌സ് സ്‌റ്റേഡിയത്തിലാണ് ഫൈനല്‍.

നിലവിലെ ലോക ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ ഇത്തവണ കിരീടം നിലനിര്‍ത്താനുറച്ചാണ് അങ്കത്തിനിറങ്ങുക. കഴിഞ്ഞ തവണ ന്യൂസിലാന്‍ഡിനെ മറികടന്നായിരുന്നു കംഗാരുക്കളുടെ കിരീട വിജയം. ഒരു വര്‍ഷത്തെ വിലക്കിനു ശേഷം മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും ടീമില്‍ തിരിച്ചെത്തിയത് ഓസീസിന്റെ കിരീടസാധ്യകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഓസീസിനെക്കൂടാതെ ആതിഥേയരായ ഇംഗ്ലണ്ട്, മുന്‍ ചാംപ്യന്‍മാരായ ഇന്ത്യ എന്നിവരാണ് മറ്റു കിരീട ഫേവറിറ്റുകള്‍. ജൂണ്‍ അഞ്ചിന് സതാംപ്റ്റണിലെ റോസ്ബൗളില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയാണ് ഇന്ത്യയുടെ കന്നിയങ്കം.

Story first published: Saturday, May 18, 2019, 9:49 [IST]
Other articles published on May 18, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+