മുംബൈ: കൊറോണ വൈറസ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ടി20 ലോകകപ്പിന്റെ കാര്യത്തില്‍ ഇപ്പോള്‍ തീരുമാനം എടുക്കില്ലെന്ന് ഐസിസി. ഒക്ടോബര്‍ 18 മുതല്‍ നവബംര്‍ 15വരെയാണ് നിലവില്‍ ടി20 ലോകകപ്പ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ടൂര്‍ണമെന്റിന്റെ നടത്തിപ്പ് സംബന്ധിച്ച് തീരുമാനം എടുക്കാന്‍ സാധിക്കില്ലെന്നും ആഗസ്റ്റ് അവസാനത്തോടെ മാത്രമേ ഐസിസി ഇക്കാര്യത്തില്‍ നിലപാട് സ്വീകരിക്കൂ എന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം.
ഓസ്‌ട്രേലിയയാണ് ടി20 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് ഓസ്‌ട്രേലിയ അതിര്‍ത്തികള്‍ അടച്ചിട്ടിരിക്കുകയാണ്. വിദേശ താരങ്ങള്‍ക്ക് ആറ് മാസത്തേക്ക് രാജ്യത്തേക്ക് വിലക്കും ഏര്‍പ്പെടുത്തിയിരുന്നു. അതിനാല്‍ത്തന്നെ സാഹചര്യം വിലയിരുത്തി മാത്രമാകും ഐസിസി താരുമാനമെടുക്കുക.

നിലവില്‍ എല്ലാവരുടേയും ആരോഗ്യത്തിനാണ് മുന്‍ഗണന നല്‍കുന്നത് ടൂര്‍ണമെന്റ് നടത്താന്‍ ഇനിയും ആറ് മാസം സമയമുണ്ട്. നിലവില്‍ തീരുമാനമെടുക്കുന്നത് ശരിയല്ലെന്നത് ഐസിസിക്ക് അറിയാം. അതിനാല്‍ സാഹചര്യം വിലയിരുത്തി മാത്രമാകും ടൂര്‍ണമെന്റ് മാറ്റിവെക്കുന്ന സാഹചര്യം-ഐസിസി വൃത്തം വ്യക്തമാക്കി. കഴിഞ്ഞ ദിവസം വീഡിയോ കോണ്‍ഫറന്‍സ് വഴി ഐസിസിയുടെ മീറ്റിങ് നടത്തിയിരുന്നു. ഇതിലാണ് ഇത്തരമൊരു തീരുമാനമായതെന്നാണ് വിവരം.കൊറോണ കാരണം എല്ലാ കായിക മത്സരങ്ങളും നിര്‍ത്തിവെച്ചിരിക്കുകയാണ്. ഐസിസിയുടെ എല്ലാ ക്രിക്കറ്റ് മത്സരങ്ങളും നിലവില്‍ റദ്ദാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര മത്സരങ്ങള്‍ക്കും വിലക്കുണ്ട്.മാര്‍ച്ച് 29ന് തുടങ്ങേണ്ടിയിരുന്ന ഐപിഎല്‍ കൊറോണ വ്യാപനത്തെത്തുടര്‍ന്ന് ഇതുവരെയായും ആരംഭിക്കാന്‍ സാധിച്ചിട്ടില്ല.
നിലവിലെ സാഹചര്യപ്രകാരം ഐപിഎല്‍ ഉപേക്ഷിക്കാനുള്ള സാഹചര്യം ഏറെയാണ്. അതേ സമയം ശ്രീലങ്കയില്‍ ഐപിഎല്‍ നടത്തിയാലോ എന്ന രീതിയിലും പുതുയ ആലോചനകള്‍ ഉയരുന്നുണ്ട്. ശ്രീലങ്കയില്‍ കൊറോണ വ്യാപനം കാര്യമായി ഉണ്ടായിട്ടില്ല.ഇവിടെ അടച്ചിട്ട സ്റ്റേഡിയത്തില്‍ മത്സരം നടത്തിയാലും വിദേശ താരങ്ങളെ പങ്കെടുപ്പിക്കാനാവില്ല. എല്ലാ രാജ്യങ്ങളിലേക്കും വിദേശ താരങ്ങള്‍ക്ക് വിലക്കുണ്ട്.ഇന്ത്യയിലും കൊറോണ വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ശ്രീലങ്കയും അനുകൂല നിലപാട് സ്വീകരിക്കാന്‍ സാധ്യതയില്ല. ഐപിഎല്‍ ഒഴിവാക്കിയാല്‍ കടുത്ത സാമ്പത്തിക നഷ്ടമാകും ബിസിസി ഐക്ക് സംഭവിക്കുക. അതിനാലാണ് ഏതെങ്കിലും മാര്‍ഗത്തിലൂടെ ഐപിഎല്‍ നടത്താന്‍ സാധിക്കുമോയെന്ന് ബിസിസി ഐ ശ്രമിക്കുന്നത്.
നിലവിലെ സാഹചര്യം പരിഗണിക്കുമ്പോള്‍ ടൂര്‍ണമെന്റുകള്‍ പുനരാരംഭിക്കാന്‍ കുറഞ്ഞത് രണ്ട് മാസമെങ്കിലും വേണ്ടിവരും. പിന്നീട് അന്താരാഷ്ട്ര മത്സരങ്ങളുടെ തിരക്ക് വരുമ്പോള്‍ ഐപിഎല്‍ നടത്തുക എളുപ്പമാകില്ല. നേരത്തെ നിശ്ചയിച്ചിരുന്ന എല്ലാ അന്താരാഷ്ട്ര മത്സരങ്ങളുടെയും സമയക്രമം ഇതിനോടകം തെറ്റിയിരിക്കുകയാണ്. ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം ഉള്‍പ്പെട്ട പല നിര്‍ണ്ണായക മത്സരങ്ങളും ഇനി നടക്കാനുള്ള സാധ്യ കുറവാണ്. സാമ്പത്തിക പ്രതിസന്ധി ക്രിക്കറ്റ് ബോര്‍ഡുകളെ ബാധിച്ചിരിക്കുന്നതിനാല്‍ താരങ്ങളുടെ പ്രതിഫലവും വെട്ടിക്കുറച്ചിട്ടുണ്ട്.