ചിരവൈരി ക്ലബ്ബിനുവേണ്ടി പണം മുടക്കി, ഇബ്രാഹിമോവിച്ചിന്റെ പ്രതിമ പൂര്‍ണമായി തകര്‍ത്ത് മാല്‍മോ ആരാധകര്
മാല്‍മോ: രാജ്യത്തെ ഫുട്‌ബോളിന് നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ച് സ്വീഡിഷ് സര്‍ക്കാന്‍ നിര്‍മ്മിച്ച ഇബ്രാഹിമോവിച്ചിന്റെ പ്രതിമ പൂര്‍ണമായി തകര്‍ത്ത് മാല്‍മോ ആരാധകര്‍. ഇബ്രാഹിമോവിച്ചിന്റെ ഹോം ടൗണായ മാല്‍മോയില്‍ സ്ഥാപിച്ച പ്രതിമയാണ് തകര്‍ത്തത്. മാല്‍മോയുടെ ചിരവൈരി ക്ലബ്ബ് ഹമ്മര്‍ബൈക്ക് വേണ്ടി ഇബ്ര പണം മുടക്കിയതാണ് ആരാധകരെ ചൊടിപ്പിച്ചത്. ഹമ്മര്‍ബൈക്ക് വേണ്ടി ഇബ്ര പണം മുടക്കിയതിന് പിന്നാലെ ഇബ്രയുടെ പ്രതിമയ്ക്ക് മാല്‍മോ ആരാധകര്‍ കേട് പാട് വരുത്തിയിരുന്നു.
കാലിന്റെ ഭാഗവും കൈയുടെ ഭാഗവും തകര്‍ത്ത ആരാധകര്‍ പിന്നീട് പ്രതിമയുടെ മൂക്കും തകര്‍ത്തു. ഇബ്ര നല്‍കിയ പരാതിയെത്തുടര്‍ന്ന് സ്വീഡിഷ് സര്‍ക്കാന്‍ കേസ് അന്വേഷണം ആരംഭിച്ചിരുന്നു. നേരത്തെയുണ്ടായ ആക്രമണത്തെത്തുടര്‍ന്ന് പ്രതിമയ്ക്ക് ചുറ്റും വേലികെട്ടി സംരക്ഷണം നല്‍കിയിരുന്നെങ്കിലും വേലിയടക്കം മാല്‍മലോ ആരാധകര്‍ തകര്‍ത്തു. പ്രതിമ മറിഞ്ഞ നിലയിലാണുള്ളത്.3.5 മീറ്റര്‍ ഉയരത്തിലുള്ള വെങ്കല പ്രതിമ 2019 ഒക്ടോബര്‍ ഒമ്പതിനാണ് പ്രകാശനം ചെയ്തത്. ഇബ്രയുടെ പ്രതിമ ആരാധകര്‍ തകര്‍ക്കുന്ന വീഡിയോ ഡെയ്‌ലി മെയ്‌ലടക്കമുള്ള മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

ഇബ്രയുടെ പ്രവര്‍ത്തിയില്‍ മാല്‍മോ ആരാധകര്‍ അസംതൃപ്തരാണെന്ന് മനസ്സിലാക്കുന്നുണ്ടെങ്കിലും പ്രതിമ തകര്‍ക്കുന്നത് അനുയോജ്യമായ നടപടിയല്ലെന്ന് മാല്‍മോ ഡെപ്യൂട്ടി മേയര്‍ ഫ്രിഡ ട്രോള്‍മെയര്‍ പ്രതികരിച്ചു. 38കാരനായ ഇബ്ര കഴിഞ്ഞ ദിവസമാണ് അമേരിക്കന്‍ ക്ലബ്ബ് എല്‍എ ഗ്യാലക്‌സി വിട്ട് സീരി എ ക്ലബ്ബ് എസി മിലാനിലേക്ക് മടങ്ങിയെത്തിയത്. ഇന്റര്‍ മിലാന്‍, യുവന്റസ്,പിഎസ്ജി, ബാഴ്‌സലോണ, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തുടങ്ങി പല പ്രമുഖ ക്ലബ്ബുകള്‍ക്കുവേണ്ടി കളിച്ചിട്ടുള്ള താരമാണ് ഇബ്രാഹിമോവിച്ച്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications