Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എസി മിലാന്‍ മടുത്തു, ഇബ്രാഹിമോവിച്ച് ക്ലബ്ബ് വിടുന്നു; കൂടുമാറ്റം സ്വീഡിഷ് ക്ലബ്ബിലേക്ക്

മിലാന്‍: സ്വീഡിഷ് സൂപ്പര്‍ താരം സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് ഇറ്റാലിയന്‍ ക്ലബ്ബ് എസി മിലാന്‍ വിടുന്നു. അമേരിക്കന്‍ ലീഗായ എല്‍ എ ഗ്യാലക്‌സി വിട്ട് ജനുവരിയിലാണ് ഇബ്രാഹിമോവിച്ച് എസി മിലാനില്‍ തിരിച്ചെത്തിയത്. എന്നാല്‍ ചുരുങ്ങിയ മാസത്തിനുള്ളില്‍ത്തന്നെ ക്ലബ്ബ് വിടാന്‍ ഇബ്ര തീരുമാനിക്കുകയായിരുന്നു. സ്വീഡിഷ് കാരനായ ഇബ്ര നാട്ടിലേക്ക് മടങ്ങുന്നതിന്റെ ഭാഗമായാണ് ക്ലബ്ബ് വിടുന്നത്. ഇനി സ്വീഡിഷ് ക്ലബ്ബായ ഹാമര്‍ബൈക്കുവേണ്ടിയാവും ഇബ്ര കളിക്കുക. നവംബറില്‍ അദ്ദേഹം ഹാമര്‍ബൈ ക്ലബ്ബിനുവേണ്ടി ഇന്‍വെസ്റ്റ് ചെയ്തിരുന്നു.

മിലാന്‍ ന്യൂസ്‌പേപ്പറായ കൊറീറി ഡെല്ല സേറയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 38കാരനായ ഇബ്രയുമായി കരാര്‍ പുതുക്കാന്‍ എസി മിലാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും അദ്ദേഹം അതിന് വിസമ്മതിക്കുകയായിരുന്നു. നാട്ടില്‍ കുടുംബത്തോടൊപ്പം താമസിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പ്രായം തളര്‍ത്താത്ത പോരാളിയായ ഇബ്രയുടെ വരവ് എസി മിലാന് കരുത്തായിരുന്നു. ഇബ്രയുടെ മികവില്‍ ടീം ഭേദപ്പെട്ട പ്രകടനത്തിലേക്കുയരവെയാണ് അദ്ദേഹം ക്ലബ്ബ് വിടാന്‍ തീരുമാനിച്ചത്.

ibrahimovic

ഇത് എസി മിലാന് കടുത്ത തിരിച്ചടി തന്നെയാണ്. കൊറോണ ബാധയെത്തുടര്‍ന്ന് നാട്ടില്‍ കഴിയുള്ള ഇബ്രാഹിമോവിച്ച് സ്വീഡിഷ് ക്ലബ്ബിനൊപ്പം പരിശീലനം ആരംഭിച്ചിട്ടുണ്ട്. ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കുന്നതിനായി നേരത്തെ വീട്ടിലും അദ്ദേഹം പരിശീലനം നടത്തിയിരുന്നു. ഹാമര്‍ബൈക്കൊപ്പം ഇബ്ര പരിശീലനം നടത്തുന്ന വീഡിയോയും ചിത്രങ്ങളും ഇറ്റാലിയന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. എസി മിലാനിലേക്കുള്ള മടങ്ങിവരവില്‍ എട്ട് മത്സരത്തില്‍ നിന്ന് മൂന്ന് ഗോളാണ് അദ്ദേഹം നേടിയത്.

മാല്‍മോയിലൂടെ ഫുട്‌ബോള്‍ കരിയര്‍ ആരംഭിച്ച ഇബ്രാഹിമോവിച്ച് അയാക്‌സില്‍ കളിച്ച ശേഷം 2004ല്‍ യുവന്റസിലേക്കെത്തി. ഇതോടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ഇറ്റാലിയന്‍ കരുത്തര്‍ക്കൊപ്പം രണ്ട് വര്‍ഷം അദ്ദേഹം തുടര്‍ന്നു. 2009ല്‍ സ്പാനിഷ് ടീമായ ബാഴ്‌സലോണയിലേക്ക് ഇബ്രയെത്തി. ക്ലബ്ബിനുവേണ്ടി 29 മത്സരത്തില്‍നിന്ന് 16 ഗോളും നേടി. ബാഴ്‌സലോണയില്‍ നിന്ന് ലോണില്‍ എസി മിലാനുവേണ്ടി കളിച്ച ഇബ്രയെ 2011ല്‍ മിലാന്‍ സ്വന്തമാക്കി. ഒരു സീസണിന് ശേഷം ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയിലേക്ക് ഇബ്രാഹിമോവിച്ചെത്തി.

നാല് വര്‍ഷം അവിടെ തുടര്‍ന്ന ഇബ്ര 2016ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് കൂടുമാറി. 2018ല്‍ എല്‍എ ഗ്യാലക്‌സിക്കുവേണ്ടി കളിച്ച ശേഷമാണ് ഇബ്രാഹിമോവിച്ച് മിലാനിലേക്ക് തിരിച്ചെത്തിയത്. സ്വീഡന്‍കാരനാണെങ്കിലും നാട്ടില്‍ അദ്ദേഹത്തിന് ആരാധക പിന്തുണ കുറവാണ്. ദേശീയ ഫുട്‌ബോളിനുവേണ്ടി ഇബ്ര നടത്തിയ സംഭാവന പരിഗണിച്ച് അദ്ദേഹത്തിന്റെ പ്രതിമ നിര്‍മ്മിച്ച് സ്ഥാപിച്ചിരുന്നെങ്കിലും സാമൂഹ്യ വിരുദ്ധര്‍ അത് തകര്‍ത്തിരുന്നു. ഫുട്‌ബോളിലെ മുന്‍കോപികളായ താരങ്ങളിലൊരാള്‍കൂടിയാണ് ഇബ്രാഹിമോവിച്ച്.

Story first published: Friday, May 15, 2020, 17:57 [IST]
Other articles published on May 15, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+