എംഎസ് ധോണി ഇനി മടങ്ങി വരില്ലേ...ബിസിസിഐ കരാറില്‍ നിന്ന് തഴഞ്ഞതെന്തിന്? ഹര്‍ഭജന്‍ സിങ് പറയുന്നതിങ്ങനെ
മുംബൈ: എംഎസ് ധോണി ടീമിലേക്ക് മടങ്ങിവരുമോ ഇല്ലയോ എന്ന അഭ്യൂഹം ശക്തമായി നിലനില്‍ക്കെയാണ് ഏവരേയും ഞെട്ടിച്ച് ബിസിസി ഐ പുതിയ കരാറില്‍ നിന്ന് ധോണിയെ തഴഞ്ഞത്. ഇന്ത്യക്ക് രണ്ട് ലോകകപ്പടക്കം മൂന്ന് ഐസിസി കിരീടങ്ങള്‍ സമ്മാനിച്ച നായകന്‍ ധോണിയെ തഴഞ്ഞതോടെ താരം ഇനി തിരിച്ചുവരില്ലെന്ന അഭ്യൂഹം ആരാധകര്‍ ഏറെക്കുറെ വിശ്വസിച്ചിരിക്കുകയാണ്. ധോണിയുടെ മടങ്ങിവരവ് സംബന്ധിച്ച് വാദപ്രതിവാഗങ്ങള്‍ തുടരവേ ഇതിനെക്കുറിച്ച് മുന്‍ ഇന്ത്യന്‍ സ്പിന്‍ ബൗളര്‍ ഹര്‍ഭജന്‍ സിങ് പ്രതികരിച്ചിരിക്കുകയാണ്.
എന്റെ ചിന്ത ശരിയാണെങ്കില്‍ ധോണി ഇനി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരില്ല. ലോകകപ്പില്‍ ന്യൂസീലന്‍ഡിനെതിരേ കളിച്ചതാണ് അദ്ദേഹത്തിന്റെ കരിയറിലെ അവസാന അന്താരാഷ്ട്ര മത്സരം. ഇങ്ങനെയാണ് ഞാന്‍ കേട്ടറിഞ്ഞത്.ഇനി മത്സരം കളിക്കാനില്ലെന്നതിന്റെ സൂചനയാണ് അദ്ദേഹം ഏറെ നാളായി ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്-ഹര്‍ഭജന്‍ സിങ് പറഞ്ഞു. ഹര്‍ഭജന്റെ അഭിപ്രായം ശരിവെക്കുന്ന തരത്തിലാണ് കഴിഞ്ഞ ദിവസം ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയും പ്രതികരിച്ചത്. ഏകദിനത്തില്‍ നിന്ന് ധോണി ഉടന്‍ വിരമിക്കുമെന്നാണ് രവി ശാസ്ത്രി പറഞ്ഞത്.

ഐപിഎല്‍ ധോണിയെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകനായ ധോണിക്ക് ഈ സീസണില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കാനായാല്‍ വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനം പിടിക്കാന്‍ കഴിഞ്ഞേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications