For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

'ഫുട്‌ബോളിനെ വല്ലാതെ മിസ് ചെയ്യുന്നു'; അഭിമുഖത്തില്‍ വികാരഭരിതനായി മൗറീഞ്ഞോ

ലണ്ടന്‍: ഫുട്‌ബോളിലെ പ്രമുഖ പരിശീലകരുടെ പട്ടികയെടുത്താല്‍ മുന്‍നിരയിലാവും ജോസ് മൗറീഞ്ഞോയുടെ സ്ഥാനം. ക്ലബ്ബ് ഫുട്‌ബോളിലെ പല പ്രമുഖരുടെയും പരിശീലകനായി പ്രവര്‍ത്തിച്ചിട്ടുള്ള മൗറീഞ്ഞോ കുറച്ചുനാളുകളായ ഫുട്‌ബോളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. കഴിഞ്ഞ സീസണില്‍ പോള്‍ പോഗ്ബയുമായുള്ള അഭിപ്രായഭിന്നതയെത്തുടര്‍ന്ന് മൗറീഞ്ഞോയെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പുറത്താക്കിയതിന് ശേഷം പുതിയ ക്ലബ്ബുമായി അദ്ദേഹം കരാറിലെത്തിയിരുന്നില്ല.എന്നാല്‍ ഇപ്പോള്‍ ഫുട്‌ബോളിനെ വല്ലാതെ മിസ് ചെയ്യുന്നുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് 56കാരനായ മൗറീഞ്ഞോ.

ഒരു സ്വാകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വികാരഭരിതനായി ഇക്കാര്യം മൗറീഞ്ഞോ പറഞ്ഞത്. ഫുട്‌ബോളില്ലാത്ത ജീവിതത്തെ ഇഷ്ടപ്പെടുന്നില്ലെന്നും ഫുട്‌ബോളിനെ മിസ് ചെയ്യുന്നുവെന്നും കരഞ്ഞുകൊണ്ടാണ് മൗറീഞ്ഞോ പറഞ്ഞത്. യുണൈറ്റഡ് വിട്ടതിന് പിന്നാലെ ഇന്റര്‍ മിലാന്‍,യുവന്റസ് തുടങ്ങി പല പ്രമുഖ ക്ലബ്ബുകളുടെയും പരിശീലകസ്ഥാനത്തേക്ക് മൗറീഞ്ഞോയുടെ പേര് ഉയര്‍ന്നുകേട്ടിരുന്നെങ്കിലും ഒന്നും നടന്നില്ല. യുണൈറ്റഡ് വിട്ടതിന് ശേഷം ഫുട്‌ബോള്‍ അവതാരകനായി പ്രവര്‍ത്തിച്ച് വരികയായിരുന്നു അദ്ദേഹം.

josemourinho

2000ല്‍ ബെനിഫിക്കയുടെ പരിശീലകനായി കരിയര്‍ ആരംഭിച്ച മൗറീഞ്ഞോ 2202ല്‍ എഫ് സി പോര്‍ട്ടോയിലേക്കെത്തി. രണ്ട് കൊല്ലം പോര്‍ട്ടോയ്‌ക്കൊപ്പം ചിലവഴിച്ച ശേഷം 2004ല്‍ അദ്ദേഹം ചെല്‍സിയുടെ പരിശീലകനായി സ്ഥാനമേറ്റു.ചെല്‍സിയെ മൂന്ന് തവണ ലീഗ് കിരീടം ചൂടിച്ച അദ്ദേഹം 2008ല്‍ ഇന്റര്‍മിലാനിലേക്ക് കൂടുമാറി.മൂന്ന് കൊല്ലത്തിന് ശേഷം സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിന്റെ പരിശീലകസ്ഥാനം അദ്ദേഹം ഏറ്റെടുത്തു.റയലിലും മൂന്ന് കൊല്ലം തുടര്‍ന്ന ശേഷം 2013ല്‍ ചെല്‍സിയിലേക്ക് മടങ്ങിയെത്തി. 2016ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്കെത്തിയ മൗറീഞ്ഞോയെ 2018ലാണ് ക്ലബ്ബ് പുറത്താക്കിയത്.

Story first published: Monday, August 19, 2019, 9:07 [IST]
Other articles published on Aug 19, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+