ബ്ലാസ്റ്റേഴ്‌സിനെ പിരിച്ചുവിടണം; രൂക്ഷ വിമര്‍ശനവുമായി ഐഎം വിജയന്‍, ട്രോളി ആരാധകര്‍
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മോശം പ്രകടനത്തെ രൂക്ഷമായി വിമര്‍ശിച്ച് ഐഎം വിജയന്‍. ഇങ്ങനെ കളിക്കാനാണെങ്കില്‍ ബ്ലാസ്റ്റേഴ്‌സ് പോലൊരു ടീമിന്റെ ആവശ്യമില്ലെന്നും ക്ലബ്ബ് പിരിച്ചുവിടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒഡീഷയ്‌ക്കെതിരേ കൊച്ചിയില്‍ നടന്ന മത്സരത്തിലെ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രകടനത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വിജയിക്കണമെന്ന് ചിന്തിച്ച് കളിക്കാത്ത ടീമാണിത്. ആത്മാര്‍ത്ഥത ഇല്ലാത്ത ഈ ടീമിനെ പിരിച്ചുവിട്ട് പുതിയ ടീമിനെ കൊണ്ടുവരണം. സ്വന്തം മൈതാനത്ത് സമനിലയ്ക്കായി ഒതുങ്ങി കളിക്കുന്നതിന് പകരം വിജയത്തിനുവേണ്ടി കളിക്കണമായിരുന്നു. നിര്‍ണ്ണായകമായ മൂന്ന് പോയിന്റാണ് നഷ്ടപ്പെടുത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കണ്ടതില്‍വെച്ച് ഏറ്റവും മോശം ഫുട്‌ബോളാണ് ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയ്‌ക്കെതിരേ കളിച്ചത്. മുഹമ്മദ് റാഫിയെ 30ാം മിനുട്ടില്‍ പിന്‍വലിച്ചത് അദ്ദേഹത്തെ അവഹേളിക്കുന്നതിന് തുല്യമായിപ്പോയെന്നും അദ്ദേബം പറഞ്ഞു. ഓഗ്‌ബെച്ചയെ 78ാം മിനുട്ടില്‍ ഇറക്കിയ തീരുമാനവും തെറ്റായിരുന്നെന്നും അദ്ദേഹത്തിന് ആദ്യ ഇലവനില്‍ത്തന്നെ ഇറക്കണമായിരുന്നെന്നും വിജയന്‍ പറഞ്ഞു. ബ്ലാസ്റ്റേഴ്‌സിന്റെ ഈ കളിയെക്കാളും നന്നായി സന്തോഷ് ട്രോഫിയില്‍ കേരളം കളിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒഡീഷയ്‌ക്കെതിരായ മത്സരം ഗോള്‍ രഹിത സമനിലയിലാണ് അവസാനിച്ചത്.

വിജയനെ ട്രോളി ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍
ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രകടനത്തെ വിമര്‍ശിച്ച ഐ എം വിജയനെതിരേ വ്യാപക ട്രോളുകളാണ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. ഐ എം വിജയനെ വിമര്‍ശിച്ചുകൊണ്ടും പരിഹസിച്ചുകൊണ്ടുമാണ് ഇതില്‍ പലതും. മഞ്ഞപ്പട ഉള്‍പ്പെടെയുള്ള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകരുടെ അതിരുകടന്ന പ്രതികരണത്തിനെതിരേ മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം സി കെ വിനീതകടക്കം വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

എന്ത് ചെയ്യണമെന്ന് എനിക്കറിയാമെന്ന് പരിശീലകന്‍
ബ്ലാസ്റ്റേഴ്‌സിനും തനിക്കും എതിരായ വിമര്‍ശനങ്ങളെ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്ന് നിലപാടിലാണ് ബ്ലാസ്റ്റേഴ്‌സ് കോച്ച് എല്‍കോ ഷാറ്റോരി. ഇതുവരെ എത്തിത് ഈ പണി അറിയുന്നതുകൊണ്ടാണെന്നും എന്ത് ചെയ്യണമെന്നും എങ്ങനെ കളിപ്പിക്കണമെന്ന് അറിയാമെന്നും കഴിഞ്ഞ ദിവസം അദ്ദേഹം പ്രതികരിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications