Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പോഗ്ബയെ വളരെ ഇഷ്ടമാണെന്ന് സാറി; കൂടുമാറ്റം യുവന്റസിലേക്കോ?

ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പോള്‍ പോഗ്ബയെ ലക്ഷ്യമിട്ട് യുവന്റസ് വീണ്ടും ശക്തമായി രംഗത്ത്. പോള്‍ പോഗ്ബയെ വളരെ ഇഷ്ടമാണ്. നിര്‍ഭാഗ്യവശാല്‍ ഉപ്പോള്‍ അദ്ദേഹം മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പമാണുള്ളത്. ഞങ്ങള്‍ക്കൊപ്പം അദ്ദേഹം ഉണ്ടായിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു- സാറി പറഞ്ഞു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മാന്‍സുക്കിച്ചും പടനയിക്കുന്ന യുവന്റസ് നിരയിലേക്ക് പോഗ്ബ കൂടിയെത്തിയാല്‍ ടീമിന്റെ ശക്തി ഇരട്ടിക്കുമെന്നുറപ്പ്. മധ്യനിരയില്‍ നിലവിലെ ഏറ്റവും മികച്ച താരങ്ങളൊരാളാണ് പോഗ്ബ. ഈ സീസണിന്റെ തുടക്കം മുതല്‍ സിനദിന്‍ സിദാന്‍ പരിശീലകനായുള്ള റയല്‍ മാഡ്രിഡ് പോഗ്ബയ്ക്കായി രംഗത്തെത്തിയിരുന്നു.

വിന്‍ഡീസ് പര്യടനം; ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റത്തിനൊരുങ്ങി അഞ്ച് യുവതാരങ്ങള്‍

സിദാന്റെ കീഴില്‍ കളിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് പോഗ്ബയും നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ താരത്തെ വിട്ടുകൊടുക്കാന്‍ യുണൈറ്റഡ് തയ്യാറായില്ല.ഇതിന് പിന്നാലെയാണ് പോഗ്ബയ്ക്കായി വമ്പന്‍ ഓഫറുമായി യുവന്റസ് എത്തിയത്. നേരത്തെയും യുവന്റസിനുവേണ്ടി കളിച്ചിട്ടുള്ള താരത്തെ ടീമില്‍ മടക്കിക്കൊണ്ടുവരാനുള്ള ശ്രമത്തിന് തടയിടുന്നത് യുണൈറ്റഡ് കോച്ച് സോള്‍ഷെയറിന്റെ ഇടപെടലാണ്. പോഗ്ബയെ ടീമില്‍ നിലനിര്‍ത്താനാണ് സോള്‍ഷെയര്‍ ശ്രമിക്കുന്നത്. പ്രീ സീസണിനുള്ള യുണൈറ്റഡ് ടീമില്‍ ഇടം നേടിയ പോഗ്ബ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.

paulpogba

യുണൈറ്റഡിന്റെ പുതിയ ക്യാപ്റ്റനായി പോഗ്ബയെ പരിഗണിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.നേരത്തെ ജോസ് മൗറീഞ്ഞോ യുണൈറ്റഡിന്റെ പരിശീലകനായിരിക്കെ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു പോഗ്ബ.എന്നാല്‍ മൗറീഞ്ഞോയുമായുള്ള അഭിപ്രായ ഭിന്നതയെത്തുടര്‍ന്ന് പോഗ്ബയെ മൗറീഞ്ഞോ തല്‍സ്ഥാനത്ത് നിന്ന് നീക്കി.ഇതിനെത്തുടര്‍ന്നുണ്ടായ സംഭവങ്ങളാണ് മൗറീഞ്ഞോയെ ക്ലബ്ബ് വിടാന്‍ പ്രേരിപ്പിച്ചത്.

Story first published: Sunday, July 21, 2019, 8:51 [IST]
Other articles published on Jul 21, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+