ധനരാജിന്റെ കുടുംബത്തെ സഹായിക്കാനായുള്ള മത്സരം; ഛേത്രിയും വിജയനും ടിക്കറ്റുകള്‍ വാങ്ങിക്കൂട്ടി

Sunil Chhetri Bought 220 Tickets For Gokulam Kerala FC | Oneindia Malayalam

കോഴിക്കോട്: സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തിനിടെ കുഴഞ്ഞുവീണ് മരിച്ച കേരള ഫുട്‌ബോള്‍ താരം ധനരാജിന്റെ കുടുംബത്തെ സഹായിക്കാനുള്ള ഗോകുലം കേരള എഫ്‌സിയുടെ തീരുമാനത്തെ പിന്തുണച്ച് ഇന്ത്യന്‍ താരം സുനില്‍ ഛേത്രിയും മുന്‍താരം ഐഎം വിജയനും. ഐ-ലീഗില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സിനെതിരായ മത്സരത്തിലെ ടിക്കറ്റ് വരുമാനം ധനരാജിന്റെ കുടുംബത്തിന് നല്‍കുമെന്ന് ഗോകുലം അറിയിച്ചിരുന്നു.

ഗോകുലം ചര്‍ച്ചില്‍ മത്സരത്തിലെ 220 ടിക്കറ്റുകള്‍ സുനില്‍ ഛേത്രി ഒരുമിച്ചുവാങ്ങി. മത്സരത്തിലെ 250 ടിക്കറ്റുകളാണ് ഐ.എം വിജയന്‍ വാങ്ങിയത്. സുനില്‍ ഛേത്രി വാങ്ങിയ ടിക്കറ്റുകള്‍ സമീപത്തുള്ള അക്കാദമിയിലെ കുട്ടികള്‍ക്ക് നല്‍കണമെന്ന് താരം അറിയിച്ചിട്ടുണ്ട്. ഈ മാസം 26ന് കോഴിക്കോട് വെച്ചാണ് മത്സരം നടക്കുക. നേരത്തെ ധന്‍രാജിന്റെ കുടുംബത്തെ സഹായിക്കാനായി പാലക്കാട് നടത്താനിരുന്ന സൗഹൃദ ഫുട്‌ബോള്‍ മത്സരം ഉപേക്ഷിച്ചിരുന്നു. താല്‍ക്കാലിക ഗ്യാലറി തകര്‍ന്നുവീണതിനെത്തുടര്‍ന്നാണിത്.

സെവാഗിന്റെ മുടിയേക്കാള്‍ കൂടുതല്‍ പണം തനിക്കുണ്ട്... അക്തറിന്റെ പരിഹാസം സത്യമോ? അല്ലെന്ന് കണക്കുകള്‍

സൗജന്യ ടിക്കറ്റുകള്‍ നല്‍കാതെ പരമാവധി തുക സമാഹരിക്കാനാണ് ഗോകുലത്തിന്റെ തീരുമാനം. 40,000 പേര്‍ക്ക് ഇരിക്കാന്‍ ശേഷിയുള്ള സ്‌റ്റേഡിയത്തില്‍ മൂവായിരത്തിലധികം ടിക്കറ്റുകള്‍ ഇതിനോടകം വിറ്റുപോയി. 60 മുതല്‍ 200 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. കേരളത്തിനായി സന്തോഷ് ട്രോഫിയില്‍ കളിച്ച ധനരാജ് ഈസ്റ്റ് ബംഗാളിനും മോഹന്‍ ബഗാനും മുഹമ്മദന്‍സിനുമെല്ലാം ബൂട്ട് കെട്ടിയിട്ടുണ്ട്. കഴിഞ്ഞ മാസം മലപ്പുറത്ത് പെരിന്തല്‍മണ്ണ എഫ്സിക്ക് വേണ്ടി കളിക്കുന്നതിന് ഇടയിലാണ് ധനരാജ് കുഴഞ്ഞുവീണ് മരിക്കുന്നത്.For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Saturday, January 25, 2020, 14:53 [IST]
Other articles published on Jan 25, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X