Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാഹലിന്റെ ആദ്യ പ്രണയം ഞാനല്ല! ആ ചിരിക്കു പിന്നിലും അതെന്ന് ധനശ്രീ വര്‍മ

ക്രിക്കറ്റ് പ്രേമികള്‍ക്കു ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചാഹല്‍. എപ്പോഴും കുസൃതികള്‍ ഒപ്പിക്കുന്ന വളരെ തമാശക്കാരനായ താരം കൂടിയാണ് അദ്ദേഹം. ഇതു തന്നെയാണ് ചാഹലിനെ മറ്റു ക്രിക്കറ്റര്‍മാരില്‍ നിന്നും വേറിട്ട് നിര്‍ത്തുകയും ചെയ്യുന്നത്. സ്വന്തം ടീമിലെ സഹതാരങ്ങളോടു മാത്രമല്ല എതിര്‍ ടീമിലെ കളിക്കാരോടും കുസൃതികള്‍ കാണിക്കാന്‍ ചാഹല്‍ മടിക്കാറില്ല.

1

ഡെന്റിസ്റ്റും കൊറിയോഗ്രാഫറും യൂട്യൂബറുമെല്ലാമായ ധനശ്രീ വര്‍മയെയാണ് ചാഹല്‍ വിവാഹം കഴിച്ചിരിക്കുന്നത്. അടുത്തിടെ സമാപിച്ച ഐപിഎല്ലില്‍ ചാഹലിന്റെ രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ മല്‍സരവേദികളില്‍ ആര്‍പ്പുവിളിച്ചും കൈയടിച്ചും ധനശ്രീ നിറഞ്ഞു നിന്നിരുന്നു. ചാഹലിന്റെ ആദ്യ പ്രണയത്തെക്കുറിച്ചും കളിക്കളത്തിലെ മികച്ച പ്രകടനത്തെക്കുറിച്ചുമെല്ലാം തുറന്നു പറഞ്ഞിരിക്കുകയാണ് ധനശ്രീ. രാജസ്ഥാന്‍ റോയല്‍സ് സംഘടിപ്പിച്ച പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു ഇവര്‍.

2

യുസി വളരെ സന്തോഷാവാനായ വ്യക്തിയാണ്. വളരെ സത്യസന്ധമായി പറയുകയാണെങ്കില്‍ ക്രിക്കറ്റിനെ അദ്ദേഹം സ്‌നോഹിക്കുന്നു. ചാഹലിന്റെ ആദ്യം പ്രണയവും ക്രിക്കറ്റിനോടു തന്നെയാണ്.
അതുകൊണ്ടു തന്നെ ടീമംഗങ്ങള്‍ക്കൊപ്പമുള്ള ക്രിക്കറ്റിലെ ഈ അന്തരീക്ഷമാണ് കളിക്കളത്തില്‍ അദ്ദേഹം എല്ലായ്‌പ്പോഴും ചിരിച്ചുകൊണ്ട് കാണപ്പെടാനുള്ള കാരണമെന്നും ധനശ്രീ വര്‍മ വ്യക്തമാക്കി.

3

നിങ്ങള്‍ ഒരു സന്തുലിതാവസ്ഥ കൈവരിക്കേണ്ടതുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു. ടീമിനുള്ളിലെ അന്തരീക്ഷം തീര്‍ച്ചയായിട്ടും വളരെ ഊഷ്മളവും സൗഹാര്‍ദപരവുമാണ്. പക്ഷെ അതു ചില സമയങ്ങളില്‍ സമ്മര്‍ദ്ദപൂരിതമാവുകയും ചെയ്യും. അപ്പോള്‍ നിങ്ങള്‍ക്കു അതിനൊപ്പം നില്‍ക്കേണ്ടി വരികയും ചെയ്യും. ഈ കാരണത്താല്‍ തന്നെ യുസി എല്ലാ സമയത്തും യുസി തന്നെയാണെന്നും ധനശ്രീ വര്‍മ പറഞ്ഞു.

4

സമ്മര്‍ദ്ദഘട്ടങ്ങളെ താന്‍ എങ്ങനെയാണ് കൈകാര്യം ചെയ്യാറുള്ളത് എന്നതിനെക്കുറിച്ചും ധനശ്രീ വര്‍മ തുറന്നു പറഞ്ഞു. ഞാന്‍ അമിതമായി സ്വയം പ്രകടിപ്പിക്കന്നയാളാണ് ഇപ്പോള്‍ എല്ലാവര്‍ക്കുമറിയാം. തീര്‍ച്ചയായും വലിയ സമ്മര്‍ദ്ദം എനിക്കുമുണ്ടാവാറുണ്ട്. ഐപിഎല്‍, ടെസ്റ്റ്, ഏകദിനം ഏതുമാവട്ടെ ഇവ കാണാനെത്തുന്നവര്‍ക്കു തീര്‍ച്ചയായും സമ്മര്‍ദ്ദമുണ്ടാവും. കാരണം അവര്‍ ഒരു ടീമിനെ പിന്തുണയ്ക്കുന്നു.
സ്വാഭാവികമായും ഇഷ്ടപ്പെടുന്ന ടീം നന്നായി പെര്‍ഫോം ചെയ്യണമെന്നായിരിക്കും നിങ്ങള്‍ ആഗ്രഹിക്കുക. ഇത് ഇപ്പോള്‍ നമ്മുടെ ജീവിതമാണ്. അതു തോന്നുന്നതു പോലെ സമ്മര്‍ദ്ദം ചെലുത്താന്‍ പാടില്ലാത്ത വിധത്തില്‍ സമ്മളെ അതിനെ സംരക്ഷിക്കേണ്ടതുണ്ടെന്നും ധനശ്രീ കൂട്ടിച്ചേര്‍ത്തു.

5

യുസ്വേന്ദ്ര ചാഹലിന്റെ കാര്യമെടുത്താല്‍ അദ്ദേഹത്തെ സംബന്ധിച്ച് ഏറ്റവും മികച്ച ഐപിഎല്‍ സീസണുകളിലൊന്നായിരുന്നു ഇത്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വിട്ട് റോയല്‍സിലേക്കു വന്നിട്ടും താരത്തിന്റെ പ്രകടനത്തില്‍ ഒട്ടും ഇടിവ് സംഭവിച്ചിട്ടില്ലെന്നു കാണാം.
17 മല്‍സരങ്ങളില്‍ നിന്നും 27 വിക്കറ്റുകള്‍ പിഴുത ചാഹല്‍ വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ്പിനും അവകാശിയായിരുന്നു. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള മല്‍സരത്തില്‍ ഹാട്രിക്കടക്കം അഞ്ചു വിക്കറ്റുകളും താരം പിഴുതു. രാജസ്ഥാന്‍ റോയല്‍സിനെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരം കൂടിയാണ് അദ്ദേഹം.

Story first published: Tuesday, June 7, 2022, 14:12 [IST]
Other articles published on Jun 7, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+