വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ ഇന്ത്യന്‍ താരത്തിന്റെ വലിയ ആരാധികയാണ്, ആ ടീം ജയിക്കണമെന്നും പ്രീതി സിന്റ

ദില്ലി: ഐപിഎല്‍ ലീഗ് മത്സരങ്ങള്‍ അവസാനിച്ചശേഷം മാധ്യമങ്ങളില്‍ കൂടുതല്‍ ഇടം നേടിയ ബോളിവുഡ് താരമാണ് പ്രീതി സിന്റ. മുംബൈ ഇന്ത്യന്‍സ് ടൂര്‍ണമെന്റില്‍നിന്നും പുറത്തായതില്‍ അതിയായ സന്തോഷം പ്രകടിപ്പിക്കുന്ന നടിയുടെ വീഡിയോ സോഷ്യല്‍മീഡിയവഴി വൈറലായി മാറിയിതോടെയാണിത്.

ഇപ്പോഴിതാ, ഇന്ത്യന്‍ ടീമിന്റെ തന്റെ ഇഷ്ടതാരത്തെക്കുറിച്ചും പ്രീതി വെളിപ്പെടുത്തിയിരിക്കുകയാണ്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ വലിയ ആരാധികയാണ് താനെന്നാണ് പ്രീതിയുടെ തുറന്നു പറച്ചില്‍. ഏതു ടീം ആണ് ഇത്തവണ ഐപിഎല്‍ ജയിക്കുന്നത് ഇഷ്ടമെന്ന് ചിലര്‍ ട്വിറ്ററിലൂടെ പ്രീതിയോടുള്ള ചോദിച്ചിരുന്നു. ഇതിന് മറുപടിയായാണ് ധോണിയോടുള്ള ആരാധന വെളിപ്പെടുത്തിയത്.

preityzinta

എല്ലാ ടീമുകളെയും തനിക്ക് ഇഷ്ടമാണ്. എന്നാല്‍, ധോണിയുടെ ആരാധകിയെന്ന നിലയില്‍ ധോണി ഷൈന്‍ ചെയ്യണമെന്നാണ് ആഗ്രഹമെന്ന് പ്രീതി പറഞ്ഞു. മുംബൈ ഇന്ത്യന്‍സ് തോറ്റത് ആഘോഷിച്ച പ്രീതി അത് എന്തിനാണെന്നത് പിന്നീട് വിശദീകരിച്ചിരുന്നു. ഇതിനിടയിലാണ് ധോണിയെക്കുറിച്ചും ട്വീറ്റ് ചെയ്തത്.

ഐപിഎല്‍ നടപ്പു സീസണില്‍ ധോണി മികച്ച പ്രകടനമാണ് നടത്തന്നത്. 14 മത്സരങ്ങളില്‍നിന്നായി 89.20 ശരാശരിയില്‍ 446 റണ്‍സ് വിക്കറ്റ് കീപ്പര്‍ ബാറ്റസ്മാന്‍ അടിച്ചുകൂട്ടി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മോശം പ്രകടനം നടത്തുമ്പോഴാണ് ധോണി ഐപിഎല്ലില്‍ മികവുകാട്ടിയതെന്നത് ശ്രദ്ധേയമാണ്.

Story first published: Wednesday, May 23, 2018, 8:55 [IST]
Other articles published on May 23, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X