ആവേശമായി കല്‍പ്പറ്റയിലെ മെഗാസ്‌ക്രീന്‍; ലോകകപ്പ് മല്‍സരം കാണാനെത്തിയത് നൂറ് കണക്കിനാളുകള്‍
കല്‍പ്പറ്റ: കല്‍പ്പറ്റയില്‍ ഒരുക്കിയ മെഗാസ്‌ക്രീനില്‍ ലോകകപ്പ് മല്‍സരം കാണാനെത്തിയത് നൂറ് കണക്കിനാളുകള്‍. സ്‌പോര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലാണ് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ സഹകരണത്തോടെ കല്‍പ്പറ്റ പുതിയ ബസ്റ്റാന്റില്‍ എല്‍ ഇ ഡി മെഹാ സ്‌ക്രീന്‍ ലോകകപ്പ് മല്‍സരത്തിന്റെ തത്സമയസംപ്രേക്ഷണം പൊതുജനങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ലോകകപ്പ് മത്സരം കാണാനായി ജില്ലയിലെ ഏറ്റവുമധികം ആളുകളെത്തുന്നത് കല്‍പ്പറ്റയിലെ ഈ മെഗാസ്‌ക്രീനിന് മുന്നിലാണ്. പുതിയ ബസ്റ്റാന്റിലെ ഈ മെഗീസ്‌ക്രീനിന് മുന്നില്‍ ഏറ്റവും ആവേശമായത് ബ്രസീല്‍-കോസ്റ്റോറിക്ക മത്സരമായിരുന്നു. അവസാനനിമിഷം വരെ ആവേശം വിതറിയ മത്സരത്തില്‍ ബ്രസീലിനായിരുന്നു കാണികള്‍ കൂടുതലെങ്കിലും, കോസ്റ്റോറിക്കയെ പിന്തുണക്കാനും ആളുകളുണ്ടായിരുന്നു.
ആരാധകര്‍ കൂട്ടത്തോടെ ഈ മെഗാസ്‌ക്രീനിന് മുന്നിലെത്തുന്നത് കൊണ്ടുതന്നെ ഫുട്‌ബോളിന്റെ ഓരോ നിമിഷവും ആവേശകരമാവുകയാണ്. വരും ദിവസങ്ങളില്‍ ദിനംപ്രതി പ്രവചന മല്‍സരം, ഫൈനലില്‍ വിജയികളെ പ്രവചിക്കുന്നവര്‍ക്കായി മെഗാ സമ്മാനം എന്നിവയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി വേള്‍ഡ് കപ്പ് ചരിത്ര ക്വിസ്, പൊതുജനങ്ങള്‍ക്കായി വിവിധ മത്സരങ്ങളും ഇതോടനുബന്ധിച്ച് നടത്തപ്പെടും. രണ്ടാം റൗണ്ട് ആകുന്നതോടുകൂടി പ്രമുഖരായ സ്‌പോര്‍ട്‌സ് ലേഖകര്‍, പഴയ കാല കളിക്കാര്‍, പരിശീലകര്‍, സംഘാടകര്‍ എന്നിവരുടെ മത്സര അവലോകനങ്ങള്‍, കളിക്ക് മുമ്പായി നടത്തുവാനും സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഏറ്റവും മികച്ച രീതിയിലുള്ള ആധുനിക സ്‌ക്രീനും ശബ്ദസജ്ജീകരണങ്ങളും സംഘാടകര്‍ ഇതിന്റെ മികവിനായി ഉപയോഗിച്ചിട്ടുണ്ട്. തുടര്‍ദിവസങ്ങളില്‍ മത്സര ഇടവേളകളില്‍ പ്രമുഖരായ കലാകാരന്‍മാരുടെ കലാപരിപാടികളും, സംഗീത വിരുന്നും ഒരുക്കുമെന്നും സംഘാടകര്‍ അറിയിച്ചു. ദിവസവും എല്ലാ കളികളും സംപ്രേക്ഷണം നടത്തുന്നതിനോടൊപ്പം കാണികളില്‍ നിന്നും നറുക്കെട്ടപ്പിലൂടെ തെരെഞ്ഞെടുക്കപ്പെട്ടവര്‍ക്ക് എല്ലാ മല്‍സരശേഷവും സമ്മാനങ്ങളും നല്‍കുന്നുണ്ട്. സ്‌പോര്‍ട്‌സ് ആന്റ് പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി പി.കബീര്‍, പ്രസി. കല്ലന്‍ങ്കോടന്‍ അബ്ദുള്ള, മുസ്തഫ നബോത്ത്, സാലി റാട്ടക്കൊല്ലി, നിയാസ് തൈവളപ്പില്‍, അഭിനിഷ, വി.നൗഷാദ്, അയ്യൂബ് പാലക്കുന്നന്‍, വി.വി.സലീം, പി.പി.ഷൈജല്‍, പോക്കുമുണ്ടോളി, റിയാസ് അഫാസ്, സിനിമാതാരം അബു സലിം, സലീം അറക്ക, പി.ഹാഷിം എന്നിവരാണ് നേതൃത്വം നല്‍കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications