For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വന്തം ടീച്ചറെ തന്നെ പ്രണയിച്ചു കെട്ടി! അറിയുമോ ചാഹല്‍- ധനശ്രീ പ്രണയകഥ

ധനശ്രീ വര്‍മയെയാണ് താരം വിവാഹം കഴിച്ചത്

ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ഏറെ സുപരിചിതരായ താരദമ്പതികളാണ് യുസ്വേന്ദ്ര ചാഹലും ഭാര്യ ധനശ്രീ വര്‍മയും. ചാഹല്‍ ക്രിക്കറ്റിലൂടെയാണ് ആരാധകര്‍ക്കു പ്രിയങ്കരനായെങ്കില്‍ ത്രസിപ്പിക്കുന്ന നൃത്തച്ചുവടുകളിലൂടെ ധനശ്രീക്കു നേരത്തേ തന്നെ ആരാധകര്‍ ഏറെയുണ്ട്.

ജോലി കൊണ്ട് ഡെന്റിസ്റ്റാണെങ്കിലും അതിനോടൊപ്പം തന്നെ കൊറിയോഗ്രാഫിയും ധനശ്രീക്കു പാഷനാണ്. ഏറെ ഫോളോവേഴ്‌സുള്ള യൂട്യൂബറുമാണ് ഇവര്‍. ഇന്‍സ്റ്റഗ്രാമില്‍ ധനശ്രീ വര്‍മ വര്‍മ കമ്പനിയെന്ന പേജും ഇവരുടെ പേരിലുണ്ട്. 24 കാരിയായ ധനശ്രീ വര്‍മ നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നാണ് ഡെന്റിസ്റ്റ് കോഴ്‌സ് പൂര്‍ത്തിയാക്കിയത്.

1

ചാഹലിന്റെ മല്‍സരങ്ങള്‍ നടക്കുന്ന വേദികളില്‍ എല്ലായ്‌പ്പോഴും പിന്തുണയുമായി ധനശ്രീയെ കാണാം. ഏറ്റവും അവസാനമായി കഴിഞ്ഞ ഐപിഎല്ലില്‍ ചാഹല്‍ രാജസ്ഥാന്‍ റോയല്‍സിനായി കസറിയപ്പോഴെല്ലാം ഗാലറിയില്‍ ആര്‍പ്പുവിളിക്കുന്ന ധനശ്രീയെയും കാണാമായിരുന്നു. ഇരുവരും തമ്മിലുള്ള പ്രണയത്തെയും വിവാഹത്തെയും കുറിച്ച് കൂടുതലായി അറിയാം.

2

കൊവിഡ് മഹാമാരി രാജ്യത്ത് ആഞ്ഞടിച്ച ശേഷമുണ്ടായ ലോക്ക്ഡൗണാണ് യുസ്വേന്ദ്ര ചാഹല്‍- ധനശ്രീ വര്‍മ പ്രണയത്തിനു
നിമിത്തമായതെന്നു പറയാം. കാരണം മല്‍സരങ്ങളൊന്നുമില്ലാതെ വീട്ടിലിരുന്ന സമയത്ത് നൃത്തം പഠിക്കാനുള്ള ചാഹലിന്റെ ആഗ്രഹമാണ് ധനശ്രീയെ പരിചയപ്പെടാന്‍ ഇടയാക്കിയത്.
ഒരു ഏപ്രിലിലാണ് ഞങ്ങള്‍ പരിചയപ്പെട്ടത്. അതൊരു വിദ്യാര്‍ഥി- അധ്യാപിക ബന്ധമായിട്ടായിരുന്നു തുടക്കം.

3

യൂട്യൂബില്‍ ചാഹല്‍ എന്റെ നൃത്ത വീഡിയോകള്‍ കണ്ടിരുന്നു. തുടര്‍ന്നാണ് ലോക്ക്ഡൗണ്‍ സമയത്തു ചാഹല്‍ നൂത്തം പഠിക്കാന്‍ തീരുമാനിച്ചത്. അങ്ങനെ അദ്ദേഹം എന്നെ ബന്ധപ്പെടുകയായിരുന്നു. അങ്ങനെ ഞങ്ങള്‍ ഡാന്‍സ് ക്ലാസുകള്‍ തുടങ്ങുകയുമായിരുന്നു. വൈകാതെ ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി മാറുകയും ചെയ്തുവെന്നാണ് ചാഹലുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് ധനശ്രീ ഒരിക്കല്‍ പറഞ്ഞത്.

4

യുസി (യുസ്വേന്ദ്ര ചാഹല്‍) വളരെ വിനയവും ഡൗണ്‍ ടു എര്‍ത്തായിട്ടുള്ള വ്യക്തിയുമാണ്. എല്ലായ്‌പ്പോഴും സൗഹാര്‍ദപൂര്‍വ്വം പെരുമാറുന്ന അദ്ദേഹം ഒരു ഫാമിലി മാനുമാണ്. ചാഹലിന്റെ വിനയമാണ് എന്നെ വീഴ്ത്തിയത്. ഒരുപാട് മൂല്യങ്ങളോടെയാണ് എന്നെ രക്ഷിതാക്കള്‍ വളര്‍ത്തിയെടുത്തത്, അതുകൊണ്ടു തന്നെ അദ്ദേഹത്തെപ്പോലെയൊരാളെയാണ് ഞാന്‍ ജീവിത പങ്കാളിയായി ആഗ്രഹിച്ചിരുന്നത്.
ഞങ്ങള്‍ പരസ്പരം അഭിലാഷമുള്ളവരും പരസ്പരം തൊഴിലിനെ പിന്തുണയ്ക്കുന്നവരുമാണ്. എപ്പോഴും ഹാപ്പിയായിരിക്കാന്‍ ഇഷ്ടപ്പെടുന്ന ഞങ്ങള്‍ക്കിടയില്‍ വിരസമായ ഒരു നിമിഷം പോലും ഉണ്ടാവാന്‍ പോവുന്നില്ലെന്നും ധനശ്രീ വര്‍മ മുമ്പ് നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

5

പരസ്പരം നന്നായി മനസ്സിലാക്കിയ ശേഷമാണ് യുസ്വേന്ദ്ര ചാഹലും ധനശ്രീ വര്‍മയു വിവാഹിതരാവാന്‍ തീരുമാനിക്കുന്നത്. ധനശ്രീയോടുള്ള തന്റെ പ്രണയത്തെക്കുറിച്ച് ചാഹല്‍ മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. ഇതോടെ ഇരുകുടുംബങ്ങളുടെയും പിന്തുണയോടെ വിവാഹവും നടക്കുകയായിരുന്നു.

6

2020 ആഗസ്റ്റ് എട്ടിനാണ് ചാഹല്‍ തന്റെ വിവാഹനിശ്ചയത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിക്കുന്നത്. കൊവിഡ് കാരണം 2020ലെ ഐപിഎല്‍ യുഎഇയില്‍ നടത്തിയപ്പോള്‍ ചാഹലിനെ പിന്തുണയ്ക്കാനായി ധനശ്രീ ഇവിടെയെത്തിയിരുന്നു. ചാഹലിനെപ്പോലും അറിയിക്കാതെ സര്‍പ്രൈസ് സന്ദര്‍ശനമായിരുന്നു ധനശ്രീ നടത്തിയത്. 2020 ഡിസംബര്‍ 22നായിരുന്നു ചാഹലും ധനശ്രീയും തമ്മിലുള്ള വിവാഹം.

Story first published: Tuesday, June 7, 2022, 23:20 [IST]
Other articles published on Jun 7, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+