Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആരാധകര്‍ ഏറ്റെടുത്ത 'വിരുഷ്‌ക' പ്രണയം- തുടക്കം എങ്ങനെ? ഒരിക്കല്‍ അടിച്ചുപിരിഞ്ഞു, പിന്നെ വിവാഹം

ക്രിക്കറ്റ് ആരാധകരും സിനിമാ പ്രേമികളും ഏറെ ആഘോഷിച്ച പ്രണയമായിരുന്നു ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും സൂപ്പര്‍ താരമായ വിരാട് കോലിയു പ്രശസ്ത നടി അനുഷ്‌കാ ശര്‍മയും തമ്മിലുള്ളത്. ഒരു ബോളിവുഡ് ലൗ സ്‌റ്റോറി പോലെ തന്നെ സംഭവബഹുലമായിരുന്നു ഈ പ്രണയം. ഒരു തവണ ഇരുവരും അടിച്ചുപിരിയുക വരെ ചെയ്തിരുന്നു. പക്ഷെ വീണ്ടും പ്രണയം പൂര്‍വ്വാധികം ശക്തിയോടെ പുനരാരംഭിക്കുകയും ഒടുവില്‍ ഇതു വിവാഹത്തില്‍ കലാശിക്കുകയുമായിരുന്നു. ഇപ്പോള്‍ വാമികയെന്ന മകളും ഈ താരജോടികള്‍ക്കുണ്ട്.

1

ഈ പ്രണയത്തിന്റെ പേരില്‍ ഒരു സമയത്ത് വിമര്‍ശനങ്ങളും പരിഹാസങ്ങളുമെല്ലാം അനുഷ്‌കയ്ക്കു നേരിടേണ്ടി വന്നിരുന്നു. കോലി ബാറ്റിങില്‍ ഫോമൗട്ട് ശേഷമായിരുന്നു ആരാധകര്‍ അനുഷ്‌കയെ പഴിച്ചത്. എന്നാല്‍ അന്നും ഇന്നും കോലിയുടെ താങ്ങും തണലുമായി അനുഷ്‌ക ഒപ്പം തന്നെയുണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള പ്രണയത്തിന്റെ നാള്‍വഴികളിലേക്കു നമുക്കൊന്നു പോവാം

2

വിരാട് കോലിയും അനുഷ്‌കാ ശര്‍മയും തമ്മില്‍ പരസ്പരം നേരില്‍ കാണുന്നത് ഒരു ടെലിവിഷന്‍ പരസ്യ ചിത്രീകരണത്തിനിടെയായിരുന്നു. ആദ്യകാഴ്ചയില്‍ തന്നെ മൊട്ടിട്ട പ്രണയമായിരുന്നില്ല ഇവരുടേത്. പരസ്യ ഷൂട്ടിനിടെ തുടങ്ങിയ പരിചയം പിന്നീട് സൗഹൃദത്തിലേക്കു വഴിമാറി. പിന്നീട് പല വേദികളിലും ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെടുകയും ചെയ്തു. 2014ല്‍ സൗത്താഫ്രിക്കന്‍ പര്യടനം കഴിഞ്ഞ് ഇന്ത്യന്‍ ടീം നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ കോലിയോടൊപ്പം അനുഷ്‌കയുമുണ്ടായിരുന്നു. അന്നു കോലി നേരെ അനുഷ്‌കയുടെ വീട്ടിലേക്കായിരുന്നു തിരിച്ചത്. ഇതോടെയാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന സംശയം ബലപ്പെടുന്നത്.

3

വിരാടും അനുഷ്‌കയും തങ്ങളുടെ പ്രണയം മറച്ചുവച്ചില്ല. 2014ല്‍ തങ്ങള്‍ അടുപ്പത്തിലാണെന്നു ഇവര്‍ തുറന്നു സമ്മതിക്കുകയും ചെയ്തു. അനുഷ്‌കയായിരുന്നു ആദ്യമായി ഇക്കാര്യം വെളിപ്പെടുത്തിയത്. അവര്‍ ഒന്നും മറച്ചുവയ്ക്കുന്നില്ലെന്നും അടുപ്പത്തിലുള്ള രണ്ടു സാധാരണ വ്യക്തികള്‍ മാത്രമാണെന്നുമായിരുന്നു അനുഷ്‌ക ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കോലിയും അനുഷ്‌കയും അതിനു ശേഷം ആദ്യമായി ഒരു പൊതുവേദിയില്‍ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത് ഐഎസ്എല്‍ മല്‍സരവേദിയിലായിരുന്നു. പൂനെയില്‍ നടന്ന മല്‍സരം കാണാന്‍ ഇരുവരും ഒരുമിച്ചാണ് വന്നത്.

4

കോലിയും അനുഷ്‌കയും പരസ്പരം തങ്ങളുടെ തൊഴിലിടങ്ങളില്‍ സന്ദര്‍ശിക്കുന്നതും സമയം ചെലവഴിക്കുന്നതും പിന്നീട് പതിവാക്കി. കോലിയുടെ മല്‍സരവേദികളില്‍ അനുഷ്‌ക സ്ഥിരം സാന്നിധ്യമായപ്പോള്‍ കാമുകിയെ കാണാന്‍ കോലി ഷൂട്ടിങ് ലൊക്കഷനുകളില്‍ ഇടയ്ക്കു വരികയും ചെയ്തിരുന്നു. ക്രിക്കറ്റ് പര്യടനങ്ങളില്‍ അനുഷ്‌ക സ്ഥിരമായി സോഷ്യല്‍ മീഡിയകളില്‍ കോലിയെ ടാഗ് ചെയ്യുന്നതും കാണാമായിരുന്നു. ഇന്ത്യന്‍ ടീമിന്റെ പല വിദേശ പര്യടനങ്ങളിലും നടി അദ്ദേഹത്തിനൊപ്പമുണ്ടാവുകയും ചെയ്തിരുന്നു.

5

ഇന്ത്യന്‍ ടീമിന്റെ മല്‍സരങ്ങളില്‍ മാത്രമല്ല ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സിന്റെ മല്‍സരങ്ങളിലും വിരാട് കോലിക്കു വേണ്ടി പ്രോല്‍സാഹനവുമായി അനുഷ്‌കാ ശര്‍മ എത്താറുണ്ടായിരുന്നു. ഇതിനിടെ കോലി ഇടയ്ക്കു ബാറ്റിങില്‍ തുടര്‍ച്ചയായി ഫ്‌ളോപ്പായപ്പോള്‍ അതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ക്കു ഇരയായത് അനുഷ്‌കയായിരുന്നു. സോഷ്യല്‍ മീഡിയകളിലുടെ നടിക്കു നേരെ ട്രോളുകളും വന്നിരുന്നു. എന്നാല്‍ ഇവയോടൊന്നും അനുഷ്‌ക പ്രതികരിച്ചില്ല.എന്നാല്‍ വിരാട് ഇത്തരം വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കുമെതിരേ ആഞ്ഞടിച്ചിരുന്നു. അനുഷ്‌ക തന്നെ എല്ലായ്‌പ്പോഴും പ്രചോദിപ്പിക്കുകയും പോസിറ്റീവാക്കി നിര്‍ത്താന്‍ ശ്രമിക്കുകയും മാത്രമേ ചെയ്തിട്ടുള്ളൂവെന്നും കോലി വ്യക്തമാക്കി.

6

ഈ പ്രണയം നല്ല രീതിയില്‍ മുന്നോട്ടു പോകവെയാണ് 2016ല്‍ കോലിയും അനുഷ്‌കയും തമ്മില്‍ വേര്‍പിരിഞ്ഞത്. എന്തായിരുന്നു ഇതിന്റെ കാരണമെന്നു ഇപ്പോഴും അവ്യക്തമാണ്. പരസ്പരം നേരില്‍ കാണുന്നതു അവസാനിപ്പിച്ച ഇരുവരും സോഷ്യല്‍ മീഡിയകളില്‍ പര്‌സപരം അണ്‍ഫോളോ ചെയ്യുകയും ചെയ്തു. എന്നാല്‍ ഈ വേര്‍പിരിയലിനു അധികം ആയുസ്സുണ്ടായില്ല. പരസ്പരം അകന്നതോടെയാണ് തങ്ങള്‍ എത്ര മാത്രം മിസ്സ് ചെയ്യുന്നുവെന്ന് ഇരുവരും തിരിച്ചറിഞ്ഞത്. ഇതു വീണ്ടും പ്രണയത്തിലേക്കുള്ള വഴി തുറക്കുകയും ചെയ്തു.

7

നേരത്തേയുണ്ടായിരുന്ന പിണക്കം മറന്ന് കോലിയും അനുഷ്തയും വീണ്ടും ഒരുമിച്ചു. പൊതുവേദികളില്‍ ഇരുവരും വീണ്ടും ഒരുമിച്ച് പ്രത്യക്ഷപ്പെടാനും തുടങ്ങി. ഇന്ത്യയുടെ ഒരു മല്‍സരത്തിനിടെ സെഞ്ച്വറിയടിച്ച ശേഷം ബാറ്റ് കൊണ്ട് കോലി വേദിയിലുണ്ടായിരുന്ന അനുഷ്‌കയ്ക്കു നല്‍കിയ ഫ്്‌ളൈയിങ് കിസ് ഇന്നും ആരാധകര്‍ക്കു പ്രിയപ്പെട്ട മുഹൂര്‍ത്തങ്ങളിലൊന്നാണ്. ഇരുവരും തമ്മിലുള്ള ബന്ധം എത്ര മാത്രം ദൃഢമാണെന്നു കാണിച്ചു തന്ന നിമിഷം കൂടിയാണിത്.

8

ഒടുവില്‍ 2017ല്‍ ആരാധകരുടെ ആഗ്രഹം പോലെ തന്നെ കോലിയും അനുഷ്‌കയും ജീവിതത്തിലും ഒരുമിച്ചു. മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് തീര്‍ത്തും രഹസ്യമായ നടന്ന ചടങ്ങിലായിരുന്നു ഡിസംബര്‍ 11നു അനുഷ്‌കയ്ക്കു കോലി മിന്നുചാര്‍ത്തിയത്. ഇറ്റലിയിലെ ഒരു ആഡംബര റിസോര്‍ട്ടില്‍ വച്ചായിരുന്നു വിവാഹച്ചടങ്ങുകള്‍. ബന്ധുക്കളും അടുത്ത ചില സുഹൃത്തുക്കളും മാത്രമേ ചടങ്ങില്‍ പങ്കെടുത്തുള്ളൂ. മാധ്യമങ്ങള്‍ക്കു ചടങ്ങിലേക്കു പ്രവേശനമുണ്ടായിരുന്നില്ല.

9

നാലു വര്‍ഷത്തിനു ശേഷം 2021ല്‍ കോലിയുടെയും അനുഷ്‌കയുടെയും കുടുംബത്തിലേക്കു പുതിയൊരു അംഗം കൂടിയെത്തുകയും ചെയ്തു. ജനുവരി 11നായിരുന്നു ഇരുവരുടെയും മകളായ വാമികയുടെ ജനനം. ഇന്ത്യന്‍ ടീം ഈ സമയത്ത് ഓസ്‌ട്രേലിയന്‍ പര്യടനത്തിലായിരുന്നു. എന്നാല്‍ ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ടു കോലി നേരത്തേ തന്നെ ബിസിസിഐയോടു അവധി അപേക്ഷിച്ചിരുന്നു. ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റിനു ശേഷം അദ്ദേഹം നാട്ടിലേക്കു മടങ്ങുകയും ചെയ്തിരുന്നു. പ്രസവസമയത്ത് കോലി അനുഷ്‌കയോടൊപ്പം തന്നെയുണ്ടായിരുന്നു.

.

Story first published: Sunday, January 30, 2022, 14:16 [IST]
Other articles published on Jan 30, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+