2024 ജൂലൈയില്‍ മുബൈയില്‍ വച്ച് അമന്ത് അംബാനിയും രാധിക മര്‍ച്ചെന്റും തമ്മിലുള്ള രാജകീയ വിവാഹത്തിനു സാക്ഷിയാവാനും അനുഗ്രഹങ്ങള്‍ ചൊരിയാനുമെത്തിയ സെലിബ്രിറ്റികളുടെ ലിസ്റ്റ് പുറത്തു വന്നപ്പോള്‍ തന്നെ ഇതൊരു വിവാഹം മാത്രമല്ല, ആഗോള തലത്തിലുള്ള സാംസ്‌കാരിക പരിപാടിയാണെന്നു വ്യക്തമായി കഴിഞ്ഞിരുന്നു.
അന്താരാഷ്ട്ര സെലിബ്രിറ്റികളുടെയും ആഗോള ബിസിനസ് മാഗ്നറ്റുകളുടെയും രാഷ്ട്രത്തലവന്‍മാരുടെയുമെല്ലാം സാന്നിധ്യം ആഘോഷച്ചടങ്ങുകളുടെ മഹത്വം വര്‍ധിപ്പിച്ചിരുന്നു. അതോടൊപ്പം ലോക വേദിയില്‍ ഇന്ത്യയുടെ മൃദുല ശക്തിയെ ഉയര്‍ത്തുകയും ചെയ്തിരുന്നു. സ്‌പോര്‍ട്‌സ് ഐക്കണുകള്‍, ഹോളിവുഡ് എ ലിസ്റ്റര്‍മാര്‍, രാഷ്ട്രീയ പ്രമുഖര്‍, ടെക്ക് ലോകത്തെ ഭീമന്‍മാര്‍ എന്നവരുള്‍പ്പെടുന്ന അതിഥി പട്ടിക ഒരു ആഗോള ഉച്ചകോടിയേക്കാള്‍ മികച്ചതായിരുന്നെന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല.
പക്ഷെ ഇവരെല്ലാം ഇന്ത്യയുടെ ആചാരങ്ങളെയും വസ്ത്രങ്ങളെയും പാരമ്പര്യങ്ങളെയുമെല്ലാം ആദരവോടെ സ്വീകരിക്കുകയും മാറ്റത്തിനു വിധേയരാവുവകയും ചെയ്തത് സാംസ്‌കാരിക വിനിമയത്തിന്റെ മനോഹരമായ കാഴ്ചയാക്കി മാറ്റുകയും ചെയ്തിരുന്നു.

ഇന്ത്യയില്‍ ആഘോഷിക്കാനെത്തിയ ലോകം
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ഇളക മകന്‍ അനന്തും പ്രമുഖ വ്യവസായി വിരേന്‍ മര്‍ച്ചെന്റിന്റെ മകള്‍ രാധികയും തമ്മിലുള്ള മിന്നുകെട്ട് വെറും ഇന്ത്യന്‍ ആഘോഷം മാത്രമായിരുന്നില്ല, മറിച്ച് ആചാരങ്ങളിലൂടെയും സന്തോഷങ്ങളിലൂടെയും സംസ്‌കാരങ്ങളെ ബന്ധിപ്പിക്കുന്ന ഒരു അന്താരാഷ്ട്ര ബന്ധം കൂടിയായിരുന്നു.
ബില്‍ ഗേറ്റ്‌സ്, മാര്‍ക്ക് സുക്കര്‍ബര്‍ഗ്, ബോബ് ഐഗര്‍, ടോണി ബ്ലെയര്‍, ബോറിസ് ജോണ്‍സന്‍, ജിയാനി ഇന്‍ഫാന്റിനോ, ഇവാന്‍ക ട്രംപ് എന്നിവരടക്കമുള്ളവര്‍ വിവാഹച്ചടങ്ങില്‍ സംബന്ധിച്ചിരുന്നു. ഇവരെല്ലാം ആതിഥേയരുമായും ഇന്ത്യന്‍ സിനിമാ താരങ്ങളുമായും കായിക പ്രതിഭകളുമായെല്ലാം നന്നായി തന്നെ ഇടപഴകുകയും ചെയ്തു.
സാംസ്‌കാരികമായുള്ള ആ കൂടിച്ചേരല്‍ വളരെ സുഗമമായിരുന്നു. പാരമ്പര്യത്തില്‍ വേരൂന്നിയപ്പോള്‍ ഇന്ത്യന്‍ ആതിഥ്യം ഒരു സാര്‍വത്രിക ഭാഷയാണ് സംസാരിക്കുന്നത് എന്നതിന്റെ ഉത്തമ തെളിവായിരുന്നു ഇത്.
പാശ്ചാത്യ ഐക്കണുകളും ഇന്ത്യന്‍ പാരമ്പര്യവും
ആഗോള മാധ്യമങ്ങളില്‍ ഏറ്റവും വലിയ വാര്‍ത്തതയായി മാറിയത് ഈ ചടങ്ങളില്‍ സംബന്ധിച്ചവരുടെ വലിയ ലിസ്റ്റായിരുന്നില്ല, മറിച്ച് അന്താരാഷ്ട്ര സെലിബ്രിറ്റികള്‍ എങ്ങനെ ഇന്ത്യന്‍ സംസ്‌കാരവുമായി ഇഴുകിച്ചേര്‍ന്നുവെന്നതായിരുന്നു.
ധോള്‍ താളത്തിനു ഡബ്ല്യുഡബ്ല്യുഇ ഇതിഹാസം ജോണ്‍ സിന അനുസരിച്ച് നൃത്തം ചെയ്തു, അന്താരാഷ്ട്ര സെലിബ്രിറ്റികളായ കിം & കോള്‍ കാര്‍ഡഷിയന്‍ ലെഹങ്കകളില്‍ വേദിയിലെത്തി, നിക്കി ഹില്‍റ്റണ്‍ റോത്ത്ഷില്‍ഡ് കൈത്തറി സാരിയിലെത്തി ഞെട്ടിച്ചു, ഇന്ത്യന്‍ വിവാഹങ്ങളില്‍ അത്ര അപരിചിതരല്ലാത്ത പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക്ക് ജൊനാസും ആഘോഷ പരിപാടികളില്‍ ആനന്ദത്തോടെ പങ്കെടുക്കുന്നതുമെല്ലാം കാണാന്‍ സാധിച്ചു.
ഇന്ത്യന്‍ ആചാരങ്ങളെ കുറിച്ചുള്ള പരാമര്‍ശങ്ങളും ഹിന്ദിയിലുള്ള അടിക്കുറിപ്പുകളുമടക്കം പരമ്പരാഗത ഇന്ത്യന്‍ വസ്ത്രധാരണത്തിലുള്ള ഇവരുടെ സെലിബ്രിറ്റി പോസ്റ്റുകളും വൈറലായി തീര്‍ന്നു. സാംസ്‌കാരികമായ അഭിനന്ദനത്തിലൂടെ ലോകത്തിനു വലിയൊരു പാഠം കൂടിയാണ് ഇതു നല്‍കിയതെന്നു പറയാം. ഉപരിവിപ്ലവമായ ഫാഷന്‍ പ്രസ്താവനകളായിരുന്നില്ല, മറിച്ച് ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ അംഗീകാരം കൂടിയായിരുന്നു ഇത്.
ആഗോള മാധ്യമങ്ങളുടെ അഭിനിവേശം
അതിശയിപ്പിക്കുന്ന തരത്തിലുള്ള മാധ്യമ കവറേജാണ് വിവാഹച്ചടങ്ങുകള്‍ക്കു ലഭിച്ചത്. വോഗും, ദി ന്യൂയോര്‍ക്ക് ടൈംസും മുതല്‍ സിഎന്‍എന്‍, ബിബിസി തുടങ്ങി എല്ലാ ആഗോള മാധ്യമങ്ങളും ഈ വിവാഹത്തെ കവര്‍ ചെയ്തത് അതിന്റെ ആഡംബരത്തിനു വേണ്ടി മാത്രമായിരുന്നില്ല, ഹൃദയത്തിനും വേണ്ടി കൂടിയായിരുന്നു. ഇന്ത്യന്‍ വിവാഹ പാരമ്പര്യങ്ങളുടെ സാമൂഹിക- സാസ്‌കാരിക പര്യവേക്ഷണം മുതല്‍ ഫാഷന്‍ വിശകലനം വരെ വാര്‍ത്തകളുടെ ഭാഗമാവുകയും ചെയ്തു.
ആഗോള ശക്തി കേന്ദ്രങ്ങളുമായി ഇന്ത്യയുടെ സാസ്‌കാരിക സ്വാധീനം എങ്ങനെ സുഖകരമായി വിഭജിക്കുന്നുവെന്നതു പ്രതിഫലിപ്പിക്കുന്നതാണ് രാഷ്ട്രീയം, വിനോദം, സാങ്കേതികവിദ്യ, കായികം തുടങ്ങിയ വൈവിധ്യമേറിയ മേഖലയിലെ അതിഥികളുടെ നീണ്ട നിര. അതു വെറും സമ്പത്തിന്റെ പ്രദര്‍ശനം മാത്രമായിരുന്നില്ല, മറിച്ച് നമ്മുടൈ ജീവിതങ്ങള്‍ക്കു അര്‍ഥം നല്‍കുന്ന മൂല്യങ്ങളുടെയും സമൂഹത്തിന്റെയും ആചാരങ്ങളുടെയുമെല്ലാം ആഘോഷം കൂടിയായിരുന്നു.
ചലനത്തിലെ മൃദുശക്തി, മധ്യത്തില്‍ ഇന്ത്യ
ഈ വിവാഹം പോലെ ഇന്ത്യയുടെ മൃദുലശക്തിയെ അടയാളപ്പെടുത്തിയ വളരെ കുറച്ച് ഇവന്റുകള്‍ മാത്രമേ സമീപകാല ചരിത്രത്തിലുണ്ടായിട്ടുള്ളൂ. ലോകം ഇന്ത്യയിലേക്കു വെറുതെ വന്നതല്ല. മറിച്ച് ഇന്ത്യയെ ആഘോഷിക്കാനായിരുന്നു ആ വരവ്.
ആഗോള ഐക്കണുകള്‍ ആഴത്തിലുള്ളതും പരമ്പരാഗതവുമായ ആഘോഷത്തിനായി ഇന്ത്യയില്‍ ഒരുമിച്ചതിലൂടെ ശക്തമായൊരു പ്രസ്താവന കൂടിയാണ് നടത്തിയത്. ഇന്ത്യയുടെ സംസ്‌കാരങ്ങള്‍ സംരക്ഷിപ്പെടാനുള്ളവ മാത്രമല്ല, മറിച്ച് അതു ആഗോള തലത്തില്‍ അഭിമാനത്തോടെ പ്രദര്‍ശിപ്പിക്കപ്പെടേണ്ടതു കൂടിയാണ്.
വ്യത്യസ്തമായ സംസ്‌കാരങ്ങളില്‍ നിന്നെത്തിയ സെലിബ്രിറ്റികള്‍ വളരെ ആവേശത്തോടെയാണ് സംഗീത്, ഹല്‍ദി, വിവാഹച്ചടങ്ങുകള്‍ എന്നിവയിലെല്ലാംം പങ്കെടുത്തത്. ഇതു ഇന്ത്യന്‍ സാംസ്‌കാരിക സമ്പന്നതയുടെ സൂക്ഷ്മവും ശക്തവുമായ അംഗീകാരം കൂടിയായി മാറി. ഇത്തരമൊരു അപൂര്‍വ്വമായ കൂടിച്ചേരലിനു വഴിയൊരുക്കിയതിലൂടെ അംബാനി കുടുംബം വെറും ആതിഥേയര്‍ മാത്രമല്ല, സാംസ്‌കാരിക അംബാസഡര്‍മാരുമായി മാറി.
ആഘോഷത്തില്‍ ലോകത്തെ ഒരുമിപ്പിച്ച വിവാഹം
ആഗോള ആകര്‍ഷണത്തിന്റെ പേരില്‍ സാംസ്‌കാരികമായ ഐഡന്റിറ്റി നേര്‍ത്തു പോവുന്ന ഈയൊരു കാലത്ത് അനന്ത് അംബാനി- രാധിക മര്‍ച്ചെന്റ് വിവാഹം സംസ്‌കാരിക സ്വത്വത്തിലൂടെ നവോന്‍മേഷം നല്‍കുന്ന ഒരു ബദല്‍ കൂടിയാണ് വാഗ്ദാനം ചെയ്തത്. സ്വന്തം പാരമ്പര്യങ്ങളിലും സംസ്‌കാരത്തിലുമെല്ലാം വേരൂന്നി നില്‍ക്കുന്നതിനേക്കാള്‍ ഫാഷനബിളും ഗംഭീരവും അര്‍ഥവത്തുമായ മറ്റൊന്നുമില്ലെന്നു ഇതു ലോകത്തെ ഓര്‍മിപ്പിക്കുകയും ചെയ്തു.
ഒരു വര്‍ഷം കഴിഞ്ഞിട്ടും ഈ വിവാഹത്തെ ആളകള്‍ ഓര്‍ക്കുന്നത് ആഡംബരം കൊണ്ടു മാത്രമല്ല, അതിന്റെ ഊഷ്മളത, ബഹുമാനം, ഇന്ത്യയുടെ താളത്തിനൊത്ത് ലോകം നൃത്തം ചെയ്തതു കൊണ്ടു കൂടിയാണ്.
അന്താരാഷ്ട്ര സെലിബ്രിറ്റികള്‍ പരമ്പരാഗതമായ ഇന്ത്യന്‍ വസ്ത്രമണിഞ്ഞ്, ദൈവങ്ങള്‍ക്കു മുന്നില്‍ കുമ്പിടുകയും നവദമ്പതികളെ അനുഗ്രഹിക്കുകയും ചെയ്യുന്ന ചിത്രങ്ങള്‍ വ്യക്തിപരമായതിനുമപ്പുറമെത്തിയ ഒരു ആഘോഷത്തിന്റെ പ്രതീകമായി നിലനില്‍ക്കുകയാണ്. ലോകം മറക്കാത്ത ഒരു സാംസ്‌കാരിക നിമിഷവും കൂടിയായിരുന്നു അത്.