For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൂടെ നടന്ന് കാര്‍ത്തിക്കിന് പണി കൊടുത്ത മുരളി വിജയ്, ഭാര്യയെ 'അടിച്ചുമാറ്റി'!- സിനിമയെ വെല്ലും

ഇരുവരും പിന്നീട് വിവാഹിതരായിരുന്നു

ഇന്ത്യന്‍ ക്രിക്കറ്റില്‍ ബോളിവുഡ് സിനിമകളെപ്പോലും വെല്ലുന്ന ഒരു ത്രികോണ പ്രണയകഥ മുമ്പ് അരങ്ങേറിയിട്ടുണ്ടെന്നത് പലര്‍ക്കും അറിയാത്ത രഹസ്യമാണ്. കൂടെ നടന്ന സ്വന്തം കൂട്ടുകാരനു തന്നെ പണികൊടുത്ത മുന്‍ ഓപ്പണര്‍ മുരളി വിജയ് ആണ് ഇതിലെ 'വില്ലനെന്നു' പറയാം. കാര്‍ത്തികും വിജയും തമിഴ്‌നാട്ടുകാരായതിനാല്‍ തന്നെ ദേശീയ ടീമിലെത്തുന്നതിനു മുമ്പ് തന്നെ സുഹൃത്തുക്കളുമായിരുന്നു. ഈ സൗഹൃദം ദുരുപയോഗം ചെയ്ത വിജയ് കാര്‍ത്തികിന്റെ ഭാര്യയെ തന്നെ അടിച്ചുമാറ്റുകയായിരുന്നു.

ഇതോടെ ഒരു കാലത്ത് ഉറ്റ സഹൃത്തുക്കളായിരുന്ന കാര്‍ത്തികും വിജയയും ബദ്ധശത്രുക്കളായി മാറുകയും ചെയ്തു. ഇപ്പോഴും ഇതു മാറ്റമില്ലാതെ തുടരുകയും ചെയ്യുന്നു. എങ്ങനെയായിരുന്നു സംഭവഹങ്ങളുടെ തുടക്കമെന്നു വിശദമായി തന്നെ അറിയാം.

1

2007ലായിരുന്നു 21ാം വയസ്സില്‍ തന്റെ കളിക്കൂട്ടുകാരി കൂടിയായ നികിത വഞ്ജാരയെ ദിനേശ് കാര്‍ത്തിക് വിവാഹം കഴിക്കുന്നത്. വര്‍ഷങ്ങളോളം പ്രണയിച്ച ശേഷം ഇരുവരും ജീവിതത്തിലും ഒന്നിച്ചപ്പോള്‍ അതു ഇവരുടെ കുടുംബാംഗങ്ങളെ ഏറെ സന്തോഷിപ്പിച്ചിരുന്നു. കാരണം കാര്‍ത്തികിന്റെയും നികിതയുടെയും അച്ഛന്മാര്‍ ഉറ്റ സുഹൃത്തുക്കളായിരുന്നു. അതുകൊണ്ടു തന്നെ കുട്ടിക്കാലം മുതല്‍ ഒരുമിച്ച് കളിച്ചു വളര്‍ന്നവരാണ് കാര്‍ത്തികും നികിതയും
പ്രായപൂര്‍ത്തിയായ ശേഷം ഇരുവരും തങ്ങളുടെ പ്രണയത്തെക്കുറിച്ച് വീട്ടില്‍ അറിയിച്ചപ്പോള്‍ അവര്‍ക്കും പൂര്‍ണസമ്മതമായിരുന്നു. മുംബൈയില്‍ വച്ചായിരുന്നു കാര്‍ത്തികും നികിതയും തമ്മിലുള്ള വിവാഹം.

2

ആദ്യത്തെ കുറച്ചു വര്‍ഷങ്ങളില്‍ കാര്‍ത്തികിന്റെയും നികിതയുടെയും കുടുംബജീവിതം നല്ല രീതിയില്‍ തന്നെ മുന്നോട്ടുപോയി. എന്നാല്‍ അഞ്ചു വര്‍ഷം കഴിയുമ്പോഴേക്കും ബന്ധത്തില്‍ വിള്ളല്‍ വീണു. ഇതിനിനിടെ കാര്‍ത്തികിന്റെ ടീംഗവും സുഹൃത്തുമായ മുരളി വിജയിയുമായി നികിത പ്രണയത്തിലാവുകയും ചെയ്തിരുന്നു. പക്ഷെ കാര്‍ത്തിക്കിന് ആദ്യമൊന്നും ഇതേക്കുറിച്ച് അറിയില്ലായിരുന്നു.

3

2012ലെ വിജയ് ഹസാരെ ട്രോഫിയില്‍ തമിഴ്‌നാടും കര്‍ണാടകയും തമ്മിലുള്ള നിര്‍ണായക മല്‍സരത്തിനിടെയാണ് ഭാര്യയും വിജയിയും തമ്മിലുള്ള വഴിവിട്ട ബന്ധത്തെക്കുറിച്ച് കാര്‍ത്തിക് അറിയുന്നത്. ഇതു അദ്ദേഹത്തെ മാനസികമായി തകര്‍ക്കുകയും ചെയ്തു. ഉടന്‍ തന്നെ നികിതയുമായുള്ള വിവാഹ ബന്ധം അവസാനിപ്പിക്കാന്‍ കാര്‍ത്തിക് തീരുമാനിക്കുകയായിരുന്നു. നികിതയും ഇതിനു തയ്യാറായിരുന്നു. ഇതോടെ വിവാഹ മോചനത്തിന്റെ നടപടി ക്രമങ്ങള്‍ രണ്ടു കൂട്ടരും വേഗത്തില്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.

4

വിവാഹമോചനത്തിന്റെ സമയത്ത് നികിത ഗര്‍ഭിണിയുമായിരുന്നു. ഇതോടെ കാര്‍ത്തികുമായുള്ള ബന്ധം ഔദ്യോഗികമായി വേര്‍പ്പെടുത്തിയതിനു പിന്നാലെ വിജയും നികിതയും തമ്മില്‍ വിവാഹിതരാവുകയും ചെയ്തു. നിലവില്‍ ഇരുവരുടെയും കുടുംബജീവിതം വളരെ നനന്നായി തന്നെ മുന്നോട്ടു പോവുകയാണ്. വിജയ്- നികിത ദമ്പതികള്‍ക്കു മൂന്നു മക്കളുമുണ്ട്.

5

നികിതയുമായുള്ള വിവാഹ മോചനത്തിനു ശേഷം കാര്‍ത്തികും വിജയിയും തമ്മിലുള്ള സൗഹൃദം അവസാനിച്ചിരുന്നു. പക്ഷെ രണ്ടു പേര്‍ക്കും പല തവണ ഒരുമിച്ച് കളിക്കണ്ടി വന്നിട്ടുണ്ട്. 2018ല്‍ ഇന്ത്യന്‍ ടീമിനു വേണ്ടി ടെസ്റ്റില്‍ കാര്‍ത്തികും വിജയും കളിച്ചിരുന്നു. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലായിരുന്നു ഇത്. പരമ്പരയ്ക്കിടെ ഒരിക്കല്‍പ്പോലും പരസ്പരം സംസാരിക്കാനോ മുഖാമുഖം വരാതിരിക്കാനോ കാര്‍ത്തികും വിജയും പരമാവധി ശ്രദ്ധിക്കുകയും ചെയ്തിരുന്നു.

6

നികിതയുമായുള്ള വിവാഹ മോചനത്തിനു ശേഷം 2015ല്‍ കാര്‍ത്തിക് വീണ്ടും വിവാഹിതനായി. ഇന്ത്യയുടെ പ്രമുഖ സ്‌ക്വാഷ് താരവും മലയാളിയുമായ ദീപിക പള്ളിക്കലിനെയാണ് അദ്ദേഹം പ്രണയിച്ച് വിവാഹം കഴിച്ചത്. ഒരേ കോച്ചിനു കീഴിലായിരുന്നു രണ്ടു പേരും ഫിറ്റ്‌നസ് പരിശീലനം നടത്തിയിരുന്നത്. ഇവിടെ തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയത്തിലേക്കു വഴിമാറുകയായിരുന്നു.

7

ദീപികയ്ക്കു ആദ്യം ക്രിക്കറ്റര്‍മാരോടു വലിയ താല്‍പ്പര്യമില്ലായിരുന്നു. മറ്റു കായിക താരങ്ങളെ കവച്ചുവയ്കുന്ന പ്രശസ്തിയും ആരാധനയുമെല്ലാം ക്രിക്കറ്റര്‍മാര്‍ക്കു ലഭിച്ചതായിരുന്നു ഇതിന്റെ കാരണമെന്നാണ് പറയപ്പെടുന്നത്. പക്ഷെ കാര്‍ത്തികുമായി പരിചയപ്പെട്ടതോടെ ക്രിക്കറ്റര്‍മാരെക്കുറിച്ചുള്ള ദീപികയുടെ മുന്‍ധാരണ മാറുകയായിരുന്നു. വളരെ പെട്ടെന്നു സുഹൃത്തുക്കളായി മാറിയ ഇരുവരും 2015ല്‍ വിവാഹിതരാവുകയും ചെയ്തു.

Story first published: Thursday, January 27, 2022, 13:09 [IST]
Other articles published on Jan 27, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+