Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അന്നു പോലീസിന്റെ തല്ലുവാങ്ങി, ഇന്നു ഫോണില്‍ ധോണിയുടെ കൈയൊപ്പ്! ദേവിനു സ്വപ്‌നസാഫല്യം

തന്റെ ആരാധനാപാത്രവും ഇതിഹാസ ക്രിക്കറ്ററുമായ എംഎസ് ധോണിയുടെ ഓട്ടോഗ്രാഫ് വാങ്ങാനുള്ള ആദ്യ ശ്രമം വിജയിച്ചില്ലെങ്കിലും ഇത്തവണ അതു യാഥാര്‍ഥ്യമായതിന്റെ ത്രില്ലിലും ആഹ്ലാദത്തിലുമാണ് ദേവ്. മീനഭാഗ് ഹോട്ടല്‍ സ്റ്റാഫ് കൂടിയാണ് ഇദ്ദേഹം. ധോണിയും ഭാര്യ സാക്ഷിയും മകള്‍ സിവയും അവധിക്കാലം ആഘോഷിക്കാന്‍ ഹിമാചല്‍ പ്രദേശിലെ രത്‌നാരിയിലെത്തിയപ്പോള്‍ താമസിച്ചത് മീനഭാഗ് ഹോട്ടലിലായിരുന്നു.

1

ഷിംലയിലുള്ള മീനഭാഗിന്റെ തന്നെ മറ്റൊരു ഹോട്ടലിലായിരുന്നു ദേവ് ജോലി ചെയ്തിരുന്നത്. ഇതിനിടെയാണ് ധോണിയും കുടുംബവും രത്‌നാരിയിലെ ഹോട്ടലില്‍ താമസിക്കാനെത്തുന്നതായി ദേവിന് വിവരം ലഭിക്കുന്നത്. ഉടന്‍തന്നെ ധോണിയെ നേരിട്ടു കാണാന്‍ ഇതേ ഹോട്ടലിലേക്കു തനിക്കു ട്രാന്‍സ്ഫര്‍ നല്‍കണമെന്ന് അദ്ദേഹം അഭ്യര്‍ഥിക്കുകയായിരുന്നു. ഇതു അനുവദിച്ചതോടെ ദേവിന്റെ സ്വപ്‌നം യാഥാര്‍ഥ്യമാവുകയായിരുന്നു. ധോണിയെ നേരില്‍ കാണാനും ഓട്ടോഗ്രാഫ് വാങ്ങാനും ദേവിനു സാധിച്ചു. മൊബൈല്‍ ഫോണിന്റെ പിറകിലായിരുന്നു ധോണി കൈപ്പടയില്‍ ഓട്ടോഗ്രാഫ് നല്‍കിയത്. ഇതിന്റെ ചിത്രങ്ങള്‍ മീനഭാഗ് ഹോംസെന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.

2008ല്‍ ഒരു ടൂര്‍ണനമെന്റ് കളിക്കാന്‍ ധോണി ഹിമാചല്‍ പ്രദേശില്‍ വന്നിരുന്നു. അന്നു ധോണിയെ കാണാനും ഓട്ടോഗ്രാഫ് വാങ്ങാനും ദേവ് ശ്രമിച്ചിരുന്നെങ്കിലും പോലീസിന്റെ തല്ലുകിട്ടിയതോടെ പിന്‍മാറേണ്ടി വരികയായിരുന്നു. ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ധോണിയെ നേരില്‍ കാണാനാവുമെന്ന് ഒരിക്കലും സാധിക്കില്ലെന്നു കരുതിയിരിക്കെയാണ് അദ്ദേഹം അവധിക്കാലം ചെലവിടാന്‍ ഹിമാചലിലേക്കു വന്നത്.

2

അതേസമയം, ധോണിയെ ഇനി കളിക്കളത്തില്‍ കാണാനാവുക സപ്തംബറില്‍ യുഎഇയില്‍ നടക്കാനിരിക്കുന്ന ഐപിഎല്ലിന്റെ രണ്ടാം ഘട്ട മല്‍സരങ്ങളിലായിരിക്കും. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നാലാം കിരീടത്തിലേക്കു നയിക്കാമെന്ന പ്രതീക്ഷയിലാണ് ക്യാപ്റ്റന്‍ കൂള്‍. ഐപിഎല്‍ കിരീടവിജയത്തോടെ ഈ സീസണിനു ശേഷം അദ്ദേഹം ക്രിക്കറ്റിനോടു പൂര്‍ണമായി വിടപറയാനുള്ള സാധ്യതയും കൂടുതലാണ്. ഇന്ത്യയില്‍ നടന്ന സീസണിന്റെ ആദ്യ പകുതി നിര്‍ത്തിവയ്ക്കുമ്പോള്‍ സിഎസ്‌കെ പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തുണ്ടായിരുന്നു. 2020 ആഗസ്റ്റ് 15നായിരുന്നു ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചത്.

Story first published: Sunday, July 4, 2021, 18:27 [IST]
Other articles published on Jul 4, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+