വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പൈലറ്റ് ആകാന്‍ ഇരുപത്തിയൊന്നുകാരന്‍ ക്രിക്കറ്റ് താരം കളിയില്‍ നിന്നും വിരമിച്ചു

ദില്ലി: ക്രിക്കറ്റ് താരമാകാന്‍ ഏതു ജോലിയും ഉപേക്ഷിക്കാന്‍ തയ്യാറുള്ളവരാണ് യുവ കളിക്കാര്‍. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യയുള്ള പ്രമുഖരായ ഒട്ടേറെ കളിക്കാരുമുണ്ട്. എന്നാല്‍, ഇഷ്ടപ്പെട്ട ജോലി തെരഞ്ഞെടുക്കാന്‍ ഇരുപത്തിയൊന്നാം വയസില്‍തന്നെ ക്രിക്കറ്റ് ഉപേക്ഷിച്ചിരിക്കുകയാണ് ഒരു യുവതാരം. ഹോങ്കോങ്ങിലെ വളര്‍ന്നുവരുന്ന കളിക്കാരനായ ക്രിസ്റ്റഫര്‍ കാര്‍ട്ടര്‍ ആണ് ഈ രീതിയില്‍ വ്യത്യസ്തനായത്.

'കോലി കോലിയാണ്, പക്ഷെ ക്യാപ്റ്റന്‍ രോഹിത്താണ്'; മുന്‍ പാക് ക്യാപ്റ്റന്‍ പറയുന്നു
ചെറുപ്പകാലം മുതല്‍ ക്രിസ്റ്റഫറിന്റെ വലിയ സ്വപ്‌നമായിരുന്നു പൈലറ്റ് ആവുകയെന്നത്. മികച്ച ക്രിക്കറ്റ് താരം കൂടിയായ ക്രിസ്റ്റഫര്‍ ഹോങ്കോങ്ങിനുവേണ്ടി 11 ഏകദിന മത്സരങ്ങളും 10 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഏകദിനത്തില്‍ 114 റണ്‍സും ടി20യില്‍ 47 റണ്‍സുമാണ് ആകെ സമ്പാദ്യം. ഹോങ്കോങ്ങില്‍ ജനിച്ച് ഓസ്‌ട്രേലിയയില്‍ വളര്‍ന്ന കാര്‍ട്ടര്‍ ഒരു വര്‍ഷത്തിലധികം നീണ്ടുനില്‍ക്കുന്ന പൈലറ്റ് പരിശീലനത്തിനായി അഡ്‌ലെയ്ഡിലാണ് ഇപ്പോള്‍.

Hong Kong Cricketer Christopher Carter

അടുത്തിടെ സമാപിച്ച ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഹോങ്കോങ് മോശമല്ലാത്ത പ്രകടനമാണ് നടത്തിയത്. ഇന്ത്യയെ വിറപ്പിച്ച ഹോങ്കോങ് 26 റണ്‍സിന് തോല്‍ക്കുകയായിരുന്നു. എന്നാല്‍, വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ആയ കാര്‍ട്ടര്‍ രണ്ടു മത്സരങ്ങളിലുമായി ആകെ അഞ്ചു റണ്‍സ് മാത്രമാണ് നേടിയത്. ക്രിക്കറ്റില്‍ എടുത്തുപറയത്തക്ക നേട്ടങ്ങളുണ്ടാക്കിയിട്ടില്ലെങ്കിലും ഹോങ്കോങ് വളര്‍ന്നുവരുന്ന ടീമായാണ് വിലയിരുത്തപ്പെടുന്നത്. യുവതാരം ക്രിക്കറ്റ് ഉപേക്ഷിച്ചത് സഹതാരങ്ങളെ അമ്പരപ്പിച്ചിട്ടുണ്ട്.

Story first published: Wednesday, October 3, 2018, 9:28 [IST]
Other articles published on Oct 3, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X