Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'കോലി കോലിയാണ്, പക്ഷെ ക്യാപ്റ്റന്‍ രോഹിത്താണ്'; മുന്‍ പാക് ക്യാപ്റ്റന്‍ പറയുന്നു

'കോലി കോലിയാണ്, പക്ഷെ ക്യാപ്റ്റന്‍ രോഹിത്താണ്' | Oneindia Malayalam

ദില്ലി: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ഏഴാം തവണയും കിരീടം നേടിയശേഷം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ് വിരാട് കോലിയുടെയും, രോഹിത് ശര്‍മയുടെയും ക്യാപ്റ്റന്‍സി. ഇരുവരും ഒന്നിനൊന്ന് മികച്ചവരാണെങ്കിലും രോഹിത് ഒരുപടി മുന്നിലാണെന്നാണ് പല കളിക്കാരും ചൂണ്ടിക്കാട്ടുന്നത്. പ്രത്യേകിച്ചും പരിമിത ഓവര്‍ ക്രിക്കറ്റില്‍ രോഹിത്തിന്റെ ക്യാപ്റ്റന്‍സിക്കാണ് മാര്‍ക്ക്.

മെസ്സി വിരമിക്കണം!! അവര്‍ ഒറ്റയ്ക്ക് എന്തു ചെയ്യുമെന്ന് കാണാം... തുറന്നടിച്ച് മറഡോണ
ഏറ്റവും ഒടുവില്‍ മുന്‍ പാക് ക്യാപ്റ്റന്‍ വഖാര്‍ യുനിസ് ആണ് രോഹിത്തിന്റെ ക്യാപ്റ്റന്‍ മികവിന് അംഗീകാരം നല്‍കിയിരിക്കുന്നത്. ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ വിരാട് കോലി നമ്പര്‍ വണ്‍ ആണെന്ന് പറഞ്ഞ വഖാര്‍, രോഹിത്ത് ക്യാപ്റ്റനെന്ന നിലയില്‍ കൂടുതല്‍ മികച്ചു നില്‍ക്കുന്നതായി അഭിപ്രായപ്പെട്ടു. വിരാട് കോലി ഇല്ലാതെയും ഇന്ത്യ ഏഷ്യാ കപ്പില്‍ അതിശയിപ്പിക്കുന്ന പ്രകടനമാണ് നടത്തിയതെന്നും വഖാര്‍ പറയുന്നുണ്ട്.

waqar-younis

വിരാട് കോലി ഇല്ലാതെയും രോഹിത്ത് തന്റെ ജോലി ഭംഗിയായാണ് നിര്‍വഹിച്ചത്. കളിക്കളത്തില്‍ വളരെ പക്വതയോടെ പെരുമാറാന്‍ രോഹിത്തിന് കഴിയുന്നു. ഓരോ ദിവസവും ക്യാപ്റ്റനെന്ന നിലയില്‍ ഉയര്‍ച്ചയിലാണ്. ഐപിഎല്ലിലും രോഹിത് ക്യാപ്റ്റനെന്ന നിലയില്‍ തിളങ്ങുന്നത് താന്‍ കണ്ടിട്ടുണ്ട്. ക്യാപ്റ്റന്റെ സമ്മര്‍ദ്ദമില്ലാതെ ശാന്തമായ ഭാവം താരത്തിന്റെ പ്രത്യേകതയാണെന്നും ഒന്നാന്തരം ക്യാപ്റ്റനാണ് രോഹിത്തെന്നും വഖാര്‍ പറഞ്ഞു.

ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ നടത്തിയ സ്ഥിരതയാര്‍ന്ന പ്രകടനത്തെയും വഖാര്‍ പുകഴ്ത്തി. ലോക നിലവാരത്തിലുള്ള പ്രൊഫഷണലിസവും കളിയും ഇന്ത്യന്‍ താരങ്ങള്‍ക്കുണ്ട്. രോഹിത്തും, ധവാനും ചേര്‍ന്ന് കൂട്ടുകെട്ടുണ്ടാക്കിയാല്‍ കളിയിലേക്ക് തിരിച്ചുവരാന്‍ എതിര്‍ടീമുകള്‍ ബുദ്ധിമുട്ടും. ഇന്ത്യയില്‍ സമീപകാലത്ത് ക്രിക്കറ്റിനുണ്ടായ വളര്‍ച്ചയെക്കുറിച്ചും ഐപിഎല്‍ പോലെ ഒരു ടൂര്‍ണമെന്റ് കളിക്കാര്‍ക്ക് നല്‍കുന്ന പ്ലാറ്റ്‌ഫോമിനെക്കുറിച്ചും വഖാറിന് നല്ലതുമാത്രമേ പറയാനുള്ളൂ.

Story first published: Wednesday, October 3, 2018, 9:22 [IST]
Other articles published on Oct 3, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+