Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹോക്കി ലോകകപ്പ്; ഔദ്യോഗിക ഗാനമൊരുക്കുന്നത് എ ആര്‍ റഹ്മാനും ഗുല്‍സാറും ചേര്‍ന്ന്

ദില്ലി: ഇന്ത്യയില്‍ നടക്കാനിരിക്കുന്ന 2018ലെ പുരുഷ ഹോക്കി ലോകകപ്പിന് ഔദ്യോഗിക ഗാനമൊരുക്കുക വിശ്വപ്രസിദ്ധ സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാനും, ഗാനരചയിതാവ് ഗുല്‍സാറും ചേര്‍ന്ന്. ഇരുവരെയും ഇതിനായി ഒഡിഷ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. ദാദാസാഹേബ്, പത്മ ഭൂഷണ്‍ അവാര്‍ഡ് ജേതാവായ ഗുല്‍സാറും പത്ഭൂഷണ്‍ ജേതാവ് റഹ്മാനും ചേര്‍ന്ന് ലോകം ശ്രദ്ധിക്കുന്ന ഗാനമാണ് ഹോക്കി ലോകകപ്പിനായി തയ്യാറാക്കുക.

rg

ഈവര്‍ഷം നവംബര്‍ 28 മുതല്‍ ഡിസംബര്‍ 16 വരെ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് ഹോക്കി ലോകകപ്പ് നടക്കുന്നത്. 16 രാജ്യങ്ങള്‍ പങ്കെടുക്കും. ഇത് മൂന്നാം തവണയാണ് ഇന്ത്യ ലോകകപ്പിന് ആതിഥ്യം വഹിക്കുന്നത്. ലോകകപ്പിന് മുന്നോടിയായി ഗാനം തയ്യാറാക്കാന്‍ സംഗീത കുലപതികളെ സമീപിച്ചതായി ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ട്വിറ്ററിലൂടെ അറിയിച്ചു. ഉദ്ഘാടന പരിപാടിയില്‍ റഹ്മാന്‍ ലൈവ് ഷോയുമായി എത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

rg

ജയ് ഹിന്ദ്, ജയ് ഇന്ത്യ എന്ന ടൈറ്റിലിലുള്ള ഗാനത്തിന്റെ വീഡിയോയും പുറത്തിറക്കും. ലോക ലോകരാഷ്ട്രങ്ങളും ഗാനവും ഇഴുകിച്ചേര്‍ന്നതായിരിക്കും വീഡിയോ. ലോക ഹോക്കിക്കായി ഒരു ഗാനമൊരുക്കുന്നതില്‍ സന്തോഷവാനാണെന്ന് റഹ്മാന്‍ പറഞ്ഞു. ഇന്ത്യയുടെ ദേശീയ കായിക വിനോദമായ ഹോക്കി ലോകകപ്പ് ഇന്ത്യയില്‍തന്നെ നടക്കുമ്പോള്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും റഹ്മാന്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ദേശീയത തുടിക്കുന്ന വന്ദേമാതരം റഹ്മാന്റെ സംഗീത സംവിധാനത്തില്‍ നേരത്തെ പുറത്തിറക്കിയിരുന്നു. ഇന്ത്യയുടെ അമ്പതാം സ്വാതന്ത്ര്യ ദിനത്തില്‍ പുറത്തിറക്കിയ ആ ഗാനത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

Story first published: Saturday, September 22, 2018, 14:31 [IST]
Other articles published on Sep 22, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+