Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വെറും 76 ദിവസം, മതിയായി; ഹെര്‍ത്ത പരിശീലകന്‍ ക്ലിന്‍സ്മാന്‍ രാജിവെച്ചു

ബെര്‍ലിന്‍: ബുണ്ടസ് ലീഗ ടീം ഹെര്‍ത്ത ബെര്‍ലിന്‍ ടീമിന്റെ പരിശീലക സ്ഥാനത്തുനിന്നും ജര്‍മനി ഇതിഹാസം യര്‍ഗെന്‍ ക്ലിന്‍സ്മാന്‍ രാജിവെച്ചു. പരിശീലകനായി ചുമതലയേറ്റെടുത്ത് വെറും 76 ദിവസത്തിനുശേഷമാണ് ക്ലിന്‍സ്മാന്റെ രാജി. നവംബറിലാണ് ഹെര്‍ത്തയിലേക്ക് ക്ലിന്‍സ്മാന്‍ എത്തുന്നത്. നേരത്തെ അമേരിക്കന്‍ ദേശീയ ടീമിന്റെ പരിശീലകനായിരുന്ന ക്ലിന്‍സ്മാന്‍ ഇതിനുശേഷം പരിശീലക വേഷത്തിലെത്തിയിരുന്നില്ല.

ക്ലബ്ബ് പരിശീലക രംഗത്തേക്ക് തിരിച്ചെത്തിയശേഷം വലിയ പദ്ധതികളാണ് ക്ലിന്‍സ്മാനുണ്ടായിരുന്നത്. ഹെര്‍ത്തയെ യൂറോപ്പിലെ വമ്പന്‍ ടീമുകളിലൊന്നാക്കി മാറ്റുമെന്നായിരുന്നു നേരത്തെയുള്ള പ്രഖ്യാപനം. പക്ഷെ, 10 ആഴ്ചകള്‍കൊണ്ടുതന്നെ കോച്ചിന് മടുത്തു. 10 കളികളില്‍ ടീമിനെ നയിച്ചപ്പോള്‍ ആകെ 3 ജയം മാത്രമാണ് സ്വന്തമാക്കാനായത്. അതേസമയം, പരിശീല സ്ഥാനത്തുനിന്നുമുള്ള അപ്രതീക്ഷിത വിരമിക്കല്‍ ക്ലബ്ബിനേയും ആരാധകരേയും ഞെട്ടിച്ചിട്ടുണ്ട്.

jrgenklinsmann

ടീമിനെ വാര്‍ത്തെടുക്കാന്‍ വര്‍ഷങ്ങള്‍ വേണമെന്നിരിക്കെ സീസണ്‍ അവസാനിക്കുന്നതുവരെയുള്ള ക്ഷമപോലും ക്ലിന്‍സ്മാന്‍ കാട്ടിയില്ലെന്നാണ് ആക്ഷേപം. മെയ്ന്‍സുമായുള്ള ബുണ്ടസ് ലീഗ മത്സരത്തില്‍ ടീം 3-1ന് തോറ്റതിന് പിന്നാലെയാണ് ക്ലിന്‍സ്മാന്റെ തീരുമാനം. ഈ രീതിയില്‍ മുന്നോട്ടുപോവുകയാണെങ്കില്‍ ബുണ്ടസ് ലീഗയില്‍നിന്നും ടീം തരംതാഴ്ത്തപ്പെട്ടേക്കാമെന്ന് ആശങ്കയുണ്ട്. അതേസമയം, ക്ലബ്ബ് തലപ്പത്തുനിന്നും വേണ്ടത്ര പിന്തുണ ലഭിക്കാത്തതിനെതുടര്‍ന്നാണ് രാജിയെന്നാണ് ക്ലിന്‍സ്മാന്‍ നല്‍കുന്ന സൂചന.

Story first published: Wednesday, February 12, 2020, 16:51 [IST]
Other articles published on Feb 12, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+