Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആദ്യ കൂടിക്കാഴ്ച എയര്‍പ്പോര്‍ട്ടില്‍, 10 മണിക്കു ശേഷം ഫോണ്‍ വിളി! സച്ചിന്‍- അഞ്ജലി പ്രണയം

ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ഏറ്റവും പ്രിയങ്കരരായ സെലിബ്രിറ്റി ദമ്പതികളാണ് ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും ഭാര്യ അഞ്ജലിയും. മാതൃകാ ദമ്പതികളായി ഭൂരിഭാഗം പേരും ചൂണ്ടിക്കാട്ടുന്നവര്‍ കൂടിയാണ് ഇവര്‍. തന്നേക്കാള്‍ ഒരു വയസ് കൂടുതലായിരുന്നിട്ടും അഞ്ജലിയുമായുള്ള പ്രണയത്തിന് സച്ചിന് അതൊന്നും ഒരു തടസ്സമായില്ല.

1

ഇപ്പോഴത്തേതു പോലെ മൊബൈല്‍ ഫോണും സോഷ്യല്‍ മീഡിയകളും ഒന്നും തന്നെയില്ലാത്ത കാലത്തായിരുന്നു സച്ചിന്‍- അഞ്ജലി പ്രണയം പൂത്തുലഞ്ഞത്. പിന്നീട് അതു വിവാഹത്തില്‍ കലാശിക്കുകയും ചെയ്യുകയായിരുന്നു. സ്വകാര്യജീവിതത്തെക്കുറിച്ച് അധികമൊന്നും സച്ചിന്‍ വെളിപ്പെടുത്താറില്ല. അതുകൊണ്ടു അദ്ദേഹത്തിന്റെ പ്രണയകഥയെക്കുറിച്ച് അധികംപേര്‍ക്കും അറിയുകയുമില്ല. സച്ചിന്‍- അഞ്ജലി പ്രണയത്തെക്കുറിച്ചുള്ള ചില രസകരമായ സംഭവങ്ങള്‍ അറിയാം.

2

17ാം വയസ്സിലാണ് സച്ചിനും അഞ്ജലയും ആദ്യമായി കണ്ടുമുട്ടിയത്. ആദ്യകാഴ്ചയില്‍ തന്നെ ഇരുവരും പ്രണയത്തിലാവുകയായിരുന്നുവെന്ന് പറയാം. എയര്‍പോര്‍ട്ടില്‍ വച്ചായിരുന്നു ഇരുവരും ആദ്യമായി കണ്ടത്. അമ്മയെ കൂട്ടുന്നതിനായി ഇവിടെയെത്തിയതായിരുന്നു അഞ്ജലി. അവിടെ വച്ച് സച്ചിനെ അവര്‍ കാണുകയും ആദ്യകാഴ്ചയില്‍ ഇരുവര്‍ക്കും പ്രണയം തോന്നുകയുമായിരുന്നു.
പക്ഷെ അന്നു രണ്ടു പേരും പരസ്പരം സംസാരിക്കുകയൊന്നും ചെയ്തില്ല. പിന്നീട് ചില കൂട്ടുകാരികളില്‍ നിന്നാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ ഗോള്‍ഡന്‍ ബോയ് എന്നു വിശേഷിക്കപ്പെടുന്ന സച്ചിനായിരുന്നു അതെന്നു അഞ്ജലി മനസ്സിലാക്കിയത്.

3

സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ ഫോണ്‍ നമ്പര്‍ സംഘടിപ്പിക്കാനായിരുന്നു പിന്നീട് അഞ്ജലിയുടെ ശ്രമം. ഇതിനു വേണ്ടി നന്നായി കഷ്ടപ്പെടേണ്ടി വരികയും ചെയ്തു. ഒടുവില്‍ സച്ചിനെ വിളിച്ചാന്‍ കിട്ടുന്ന ലാന്‍ഡ് ഫോണ്‍ നമ്പര്‍ അഞ്ജലി സംഘടിപ്പിച്ചെടുത്തു. ഈ സമയത്ത് രണ്ടു പേരും ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ സമയത്തിലൂടെ കടന്നുപോവുകയായിരുന്നു. അഞ്ജലി തന്റെ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ തിരക്കിലായിരുന്നെങ്കില്‍ സച്ചിന്‍ ക്രിക്കറ്റ് കരിയര്‍ തുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളൂ.

4

ഫോണ്‍ കോളിലൂടെയിരുന്നു സച്ചിനും അഞ്ജലിയും തമ്മിലുള്ള ബന്ധം ദൃഡമായത്. നേരിട്ട് കാണുന്നതും ഒരുമിച്ച് കറങ്ങാന്‍ പോവുന്നതുമെല്ലാം അന്നു ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. എങ്കിലും ഫോണിലൂടെയുള്ള സംസാരം ഇവര്‍ മുടക്കിയിരുന്നില്ല.
രാത്രി 10 മണിക്കു ശേഷമായിരുന്നു സച്ചിനും അഞ്ജലിയും പരസ്പരം ഫോണിലൂടെ സംസാരിച്ചിരുന്നത്. കൂടാതെ കത്തുകളിലൂടെയും ഇരുവരും പ്രണയം പങ്കുവച്ചു. ഫോണ്‍ കോളുകള്‍ ആ സമയത്ത് ചെലവേറിയത് ആയതിനാല്‍ കത്തുകളിലൂടെയായിരുന്നു സച്ചിനും അഞ്ജലിയും കൂടുതലും ഇടപഴകിയിരുന്നത്.

5

സച്ചിനുമായി ബന്ധം സ്ഥാപിക്കാന്‍ മുന്‍കൈയെടുത്ത അഞ്ജലി തന്നെയാണ് വിവാഹത്തിനും ആദ്യത്തെ നീക്കം നടത്തിയത്. സച്ചിനുമായുള്ള പ്രണയത്തെക്കുറിച്ച് അഞ്ജലി തന്റെ അച്ഛനെ അറിയിക്കുകയായിരുന്നു. ഒടുവില്‍ 1995 മേയ് 24ന് ഇരുവരുടെയും ജീവിതത്തിലെ ആദ്യ നിര്‍ണായക ദിനമെത്തുകയും ചെയ്തു. അഞ്ചു വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ ഈ ദിവസമാണ് സച്ചിനും അഞ്ജലിയും പരസ്പരം മിന്നുചാര്‍ത്തിയത്.

6

വിവാഹ ശേഷം അഞ്ജലി തന്റെ കരിയര്‍ വേണ്ടെന്നുവയ്ക്കുകയും പൂര്‍ണമായും കുടുംബിനിയുടെ റോളിലേക്കു മാറുകയുമായിരുന്നു. ഇപ്പോള്‍ സാറ, അര്‍ജുന്‍ എന്നീ രണ്ടു മക്കളും ഇവര്‍ക്കുണ്ട്. അര്‍ജുന്‍ അച്ഛന്റെ വഴിയെ ക്രിക്കറ്റ് തന്നെയാണ് കരിയറായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇടംകൈയന്‍ സീമറും ഓള്‍റൗണ്ടറുമായ അര്‍ജുന്‍ കഴിഞ്ഞ രണ്ടു സീസണുകളിലും ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ഭാഗമായിരുന്നു. സാറയാവട്ടെ മോഡലിങിലാണ് ശ്രദ്ധിക്കുന്നത്. ഇന്ത്യയുടെ യുവ ക്രിക്കറ്റര്‍ ശുഭ്മാന്‍ ഗില്ലുമായി സാറ പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ ശക്തമാണ്.

Story first published: Monday, June 6, 2022, 16:50 [IST]
Other articles published on Jun 6, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+