For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അടുത്തുതന്നെ മികച്ചവരുടെ പട്ടികയില്‍ അവനെത്തും; വിനീഷ്യസിനെ പുകഴ്ത്തി റൊണാള്‍ഡീഞ്ഞോ

റിയോ ഡി ജനെയ്‌റോ: വിസ്മയിപ്പിക്കുന്ന പ്രകടനം കൊണ്ട് റയല്‍ മാഡ്രിഡ് നിരയില്‍ സ്ഥാനം പിടിച്ച കളിക്കാരനാണ് ബ്രസീലിന്റെ വിനീഷ്യസ് ജൂനിയര്‍. ബ്രസീലിന്റെ അണ്ടര്‍ 17 ടീമിലും 20 ടീമിലും ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്ത താരത്തിന് ബ്രസീലിന്റെ സീനിയര്‍ ടീമിലും അവസരം ലഭിച്ചു. റയലിന്റെ മുന്‍ നിരയിലെ മുഖ്യ താരങ്ങളിലൊരാളായി മാറിക്കഴിഞ്ഞ വിനീഷ്യസിനെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് മുന്‍ ബ്രസീല്‍ സൂപ്പര്‍ താരം റൊണാള്‍ഡീഞ്ഞോ.

അസാമാന്യ പ്രതിഭയുള്ള കളിക്കാരനാണ് വിനീഷ്യസെന്നാണ് റൊണാള്‍ഡീഞ്ഞോ അഭിപ്രായപ്പെട്ടത്. അധികം വൈകാതെ തന്നെ ലോകത്തിലെ മികച്ച ഫുട്‌ബോള്‍ താരങ്ങളുടെ പട്ടികയിലേക്ക് അവനും എത്തപ്പെടും.മികച്ച അവസരമാണ് വിനീഷ്യസിന്റെ മുന്നിലുള്ളത്. കരിയറില്‍ മികച്ചവനാവാന്‍ റയല്‍ മാഡ്രിഡിലൂടെ അവന് സാധിക്കും. സിനദിന്‍ സിദാന്റെ പരിശീലവും വിനീഷ്യസിന് വേഗത്തില്‍ വളരാന്‍ ഗുണം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

viniciusjuniorandronaldinho

19കാരനായ വിനീഷ്യസ് 2018ല്‍ ഫ്‌ളെമെന്‍ഗോയില്‍ നിന്നാണ് റയല്‍ മാഡ്രിഡിലെത്തിയത്. കഴിഞ്ഞ സീസണില്‍ 23 മത്സരത്തില്‍ നിന്ന് മൂന്ന് ഗോള്‍ നേടിയ താരം ഈ സീസണില്‍ ഏഴ് മത്സരത്തില്‍ നിന്ന് ഒരു ഗോളും നേടിയിട്ടുണ്ട്. കരിയില കിക്കിലൂടെ ഫുട്‌ബോള്‍ ആരാധകരുടെ മനം കവര്‍ന്ന റൊണാള്‍ഡീഞ്ഞോ ഫുട്‌ബോളില്‍ നിന്ന് വിരമിച്ച ശേഷം അത്ര സജീമായി രംഗത്തില്ല.

Story first published: Friday, October 18, 2019, 11:23 [IST]
Other articles published on Oct 18, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+