Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എന്റെ കുട്ടിക്കാലം കവര്‍ന്നു- 16ാം വയസ്സില്‍ മറഡോണ ബലാല്‍സംഗം ചെയ്തതായി ക്യൂബന്‍ യുവതി!

1

ബ്യൂനസ് ഐറിസ്: ലോകത്തോടു വിട പറഞ്ഞ അര്‍ജന്റീനയുടെ മുന്‍ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയ്‌ക്കെതിരേ ഗുരുതര ആരോപണവുമായി ക്യൂബന്‍ യുവതി. പ്രായപൂര്‍ത്തിയാവുന്നതിനു മുമ്പ് മറഡോണ തന്നെ ബലാല്‍സംഗം ചെയ്തുവെന്നാണ് മേവിസ് അല്‍വാറസെന്ന യുവതി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്. തന്റെ കുട്ടിക്കാലം മറഡോണ മോഷ്ടിച്ചതായും 37 കാരിയായ യുവതി തുറന്നടിച്ചു. മറഡോണയുടെ പരിചാരകര്‍ക്കു മനുഷ്യക്കടത്തുള്‍പ്പെടെ ആരോപണങ്ങള്‍ അന്വേഷിക്കുന്ന അര്‍ജന്റൈന്‍ നീതിന്യായ കോടതിയില്‍ കഴിഞ്ഞയാഴ്ച അല്‍വാറസ് തെളിവ് നല്‍കുകയും ചെയ്തിരുന്നു. ലോകം കണ്ട എക്കാലത്തെയും വലിയ ഫുട്‌ബോള്‍ ഇതിഹാസങ്ങളിലൊരാളായ മറഡോണ കഴിഞ്ഞ വര്‍ഷം നവംബര്‍ 25നായിരുന്നു അന്തരിച്ചത്.

2001ലായിരുന്നു കേസിനാസ്പദമായ സംഭവമെന്നു അല്‍വാറസ് പറയുന്നു. അന്നു മറഡോണയ്ക്കു 40ഉം തനിക്കു 16ഉും വയസ്സായിരുന്നുവെന്ന് അവര്‍ വെളിപ്പെടുത്തി. മയക്കുമരുന്നിന് അടിമയായിരുന്ന മറഡോണ ഇതിനുള്ള ചികില്‍സയുടെ ഭാഗമായി മറഡോണ ക്യൂബയിലെത്തിയപ്പോഴായിരുന്നു അദ്ദേഹത്തെ ആദ്യമായി നേരില്‍ കാണുന്നത്. ഹവാനയിലെ ഒരു ക്ലിനിക്കില്‍ വച്ചായിരുന്നു മറഡോണ എന്നെ പീഡിപ്പിച്ചത്. എന്റെ അമ്മ ഈ സമയത്ത് അപ്പുറത്തെ മുറിയിലുണ്ടായിരുന്നു. കൈകള്‍ കൊണ്ട് മുഖം പൊത്തിപ്പിടിച്ച ശേഷമായിരുന്നു മറഡോണ പീഡിപ്പിച്ചത്. അതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും താന്‍ ആഗ്രഹിക്കുന്നില്ലെന്നും ബ്യൂനസ് ഐറിസില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അല്‍വാറസ് വ്യക്തമാക്കി. അന്നത്തെ സംഭവത്തോടെ ഞാനൊരു പെണ്‍കുട്ടിയല്ലാതെയായി മാറി. എന്റെ എല്ലാ നിഷ്‌കളങ്കതയും മോഷ്ടിക്കപ്പെട്ടു. വളരെ കടുപ്പമായിരുന്നു അതെന്നും അവര്‍ പറഞ്ഞു.

2

അതേസമയം, പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നു താനും മറഡോണയും തമ്മിലുണ്ടായിരുന്നതെന്നു അല്‍വാറസ് നേരത്തേ ചില അഭിമുഖങ്ങള്‍ പറഞ്ഞിരുന്നു. ക്യുബന്‍ പ്രസിഡന്റായിരുന്ന ഫിഡെല്‍ കാസ്‌ട്രോയുമായി മറഡോണയ്ക്കുണ്ടായിരുന്ന സൗഹൃദം കാരണമാണ് തമ്മില്‍ വലിയ പ്രായവ്യത്യാസമുണ്ടായിട്ടും മറഡോണയുമായുള്ള ബന്ധത്തിന് സ്വന്തം കുടുംബം സമ്മതിച്ചതെന്നും അല്‍വാറസ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ അല്‍വാറസിന്റെ ഇപ്പോഴത്തെ ആരോപണത്തെക്കുറിച്ച് ക്യൂബന്‍ സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല. മനുഷ്യക്കടത്തുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ക്കു ഇരയായിട്ടുള്ള മുഴുവന്‍ സ്ത്രീകളെയും സഹായിക്കുന്നതിനു വേണ്ടിയാണ് താന്‍ ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നതെന്നും അവര്‍ അറിയിച്ചു.

Story first published: Tuesday, November 23, 2021, 16:58 [IST]
Other articles published on Nov 23, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+