മങ്കാദിങില്‍ എന്താണ് തെറ്റ്? എല്ലാം നിയമപരമെന്ന് പ്രമുഖ കമന്റേറ്റര്‍, അശ്വിന് ആശ്വാസം
ദില്ലി: ഏറെ വിവാദമായ മങ്കാദിങ് റണ്ണൗട്ടുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് ലോകം രണ്ടു തട്ടിലാണ്. ക്രിക്കറ്റിന്റെ സ്പിരിറ്റിനു നിരക്കാത്ത കാര്യമാണ് മങ്കാദിങെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നതെങ്കില്‍ മറ്റു വിഭാഗം മങ്കാദിങ് ഐസിസി അംഗീകരിച്ചതാണെന്നും പിന്നെ അത് ചെയ്താല്‍ എങ്ങനെ കുറ്റമാവുമെന്നും ചോദിക്കുന്നു.
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്‌ലറെ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ആര്‍ അശ്വിന്‍ മങ്കാദിങിലൂടെ പുറത്താക്കിയിരുന്നു. ഇതിനു ശേഷമാണ് മങ്കാദ് വിക്കറ്റിനെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നത്. മങ്കാദിങിന്റെ പേരില്‍ മുന്‍ താരങ്ങളില്‍ നിന്നും ക്രിക്കറ്റ് പ്രേമികളില്‍ നിന്നും വലിയ വിമര്‍ശനങ്ങളാണ് അശ്വിനു നേരിടേണണ്ടിവന്നത്. ഇപ്പോഴിതാ പ്രമുഖ കമന്റേറ്ററായ ഹര്‍ഷ ഭോഗ്ലെ മങ്കാദിങിനെ അനുകൂലിച്ച് രംഗത്തു വന്നിരിക്കുകയാണ്.

ശരിയായ കാര്യം
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനെതിരായ മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നാടകീയ വിജയം സ്വന്തമാക്കിയ ശേഷമാണ് മങ്കാദിങില്‍ ഒരു തെറ്റുമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

ആര്‍സിബിയെ രക്ഷിച്ചു
അശ്വിന്റെ മങ്കാദിങിനു ശേഷം ഐപിഎല്ലില്‍ നടന്ന മറ്റു മല്‍സരങ്ങളിലെല്ലാം നോണ്‍ സ്‌ട്രൈക്കര്‍മാര്‍ ഇത്തരത്തില്‍ പുറത്താവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ആര്‍സിബിക്കെതിരായ കളിയില്‍ ചെന്നൈക്ക് അവസാന പന്തില്‍ ജയിക്കാന്‍ രണ്ടു റണ്‍സ് മതിയായിരുന്നു. ഉമേഷ് യാദവിന്റെ പന്തില്‍ ഷോട്ട് കളിക്കാന്‍ ധോണിക്കായില്ല. എന്നാല്‍ നോണ്‍സ്‌ട്രൈക്കറായ ശര്‍ദ്ദുല്‍ താക്കൂര്‍ സിംഗിളിനായി ഓടിയെങ്കിലും പാര്‍ഥീവിന്റെ നേരിട്ടുള്ള ത്രോയില്‍ പുറത്താവുകയായിരുന്നു.
ഉമേഷ് ബൗള്‍ ചെയ്യുമ്പോള്‍ മങ്കാദിങ് പേടിയില്‍ താക്കൂര്‍ ക്രീസില്‍ തന്നെയുണ്ടായിരുന്നു. ക്രീസിന് പുറത്തേക്കിറങ്ങി നിന്നാണ് താരം സിംഗിളിന് ഓടിയിരുന്നതെങ്കില്‍ മല്‍സരഫലം തന്നെ മാറിയേനേ. അശ്വിന്റെ മങ്കാദിങാണ് ഈ കളിയില്‍ ആര്‍സിബിയെ രക്ഷിച്ചതെന്നു പലരും ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. റണ്ണൗട്ടാവുമ്പോള്‍ താക്കൂര്‍ ക്രീസിനു വെറും 12 സെന്റ്ിമീറ്റര്‍ മാത്രം അകലെയായിരുന്നു.
നിയമത്തെ ബഹുമാനിക്കണം
നോണ്‍ സ്‌ട്രൈക്കറുടെ ക്രീസില്‍ നിന്നും ആറ് സെന്റി മീറ്റര്‍ പുറത്തു നില്‍ക്കാന്‍ അനുവദിച്ചാല്‍ ആര്‍സിബിക്കെതിരേ ചെന്നൈ താരം ശര്‍ദ്ദുല്‍ താക്കൂറിന് ഒരുപക്ഷെ സിംഗിളെടുക്കാന്‍ കഴിയുമായിരുന്നു. അത് നിങ്ങള്‍ അംഗീകരിക്കുമോ? അതുകൊണ്ടാണ് ഐസിസി മങ്കാദിങ് നിയമപരമാക്കിയതെന്നും നിയമത്തെ ബഹുമാനിക്കണമെന്നും ഭോഗ്ലെ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications