For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ വിവാഹിതനായി

ലണ്ടന്‍: ടോട്ടനത്തിന്റെ ഇംഗ്ലണ്ട് സ്‌ട്രൈക്കര്‍ ഹാരി കെയ്ന്‍ വിവാഹിതനായി. ബാല്യകാല സഖിയും സുഹൃത്തുമായ കാറ്റി ഗുഡ്‌ലാന്റിനെയാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ വിവാഹം ചെയ്തത്.വിവാഹത്തിന്റെ ചിത്രങ്ങള്‍ കെയ്ന്‍ തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. അടുത്ത സുഹൃത്തുക്കളും കുടുംബക്കാരും മാത്രമാണ് വിവാഹചടങ്ങില്‍ പങ്കെടുത്തത്. 'ഒടുവില്‍ എന്റെ ആത്മാര്‍ത്ഥ സുഹൃത്തിനെ വിവാഹം ചെയ്തിരിക്കുന്നു. ലവ് യു കാറ്റി'എന്ന കുറിപ്പോടെയാണ് കെയ്ന്‍ ട്വിറ്ററില്‍ വിവാഹ ചിത്രം പോസ്റ്റ് ചെയ്തത്.

നേരത്തെ മുതല്‍ ഇരുവരും ഒന്നിച്ചാണ് കഴിയുന്നത്.ഇവര്‍ക്ക് ഇവി ജെനി,വിനിനി ജെനി എന്നിങ്ങനെ രണ്ട് പെണ്‍കുട്ടികളുമുണ്ട്.ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ നേരത്തെ തന്നെ അദ്ദേഹം തന്റെ അക്കൗണ്ടിലൂടെ പുറത്തുവിട്ടിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തിന്റെ മത്സരം കാണാന്‍ കാറ്റി കുട്ടികളുമായി എത്തിയ ചിത്രങ്ങളും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു.വിവാഹ വാര്‍ത്തയറിഞ്ഞ് കെയ്‌നിന് സാമൂഹ്യ മാധ്യമങ്ങിലൂടെ നിരവധി താരങ്ങളാണ് ആശംസകള്‍ നേര്‍ന്നത്.

harrykane

അവസാന സീസണില്‍ പരിക്ക് തളര്‍ത്തിയ ഹാരി കെയ്ന്‍ പുതിയ സീസണില്‍ ശക്തമായ തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലാണ്. പകുതിയോളം പ്രീമിയര്‍ ലീഗ് മത്സരങ്ങളും പ്രധാന ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളും ഹാരി കെയ്‌ന് നഷ്ടമായിരുന്ന.യുവേഫ നാഷന്‍സ് ലീഗിന് ശേഷം കുടുംബത്തോടൊപ്പം നാട്ടിലാണ് കെയ്‌നുള്ളത്. സ്പര്‍സിനൊപ്പം 178 മത്സരങ്ങളില്‍ നിന്ന് 125 ഗോള്‍ നേടി കെയ്ന്‍ ഇംഗ്ലണ്ട് ജഴ്‌സിയില്‍ 39 മത്സരത്തില്‍ നിന്ന് 22 ഗോളും സ്വന്തം പേരിലാക്കി.

Story first published: Sunday, June 23, 2019, 8:56 [IST]
Other articles published on Jun 23, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+