Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോഡിങ്... അമ്മയാവാന്‍ തയ്യാറെടുത്ത് ഹാര്‍ദിക്കിന്റെ ഭാര്യ നതാഷ, പുതിയ ഫോട്ടോ പുറത്ത്

മുംബൈ: ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ സെലിബ്രിറ്റി കപ്പിള്‍സിന്റെ നിരയിലാണ് ഇന്ത്യന്‍ ക്രിക്കറ്റര്‍ ഹാര്‍ദിക് പാണ്ഡ്യയുടെയും പ്രശസ്ത മോഡലും നടിയുമായ നതാഷ സ്റ്റാന്‍കിവിച്ചിന്റെയും സ്ഥാനം. ഈ വര്‍ഷം തുടക്കത്തില്‍ തന്നെ ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. മേയിലാണ് ഇരുവരും തങ്ങളുടെ കുടുംബത്തിലേക്കു പുതിയൊരു അതിഥി കൂടി വരുന്നുണ്ടെന്ന കാര്യം വെളിപ്പെടുത്തിയത്.

1

അതിനു ശേഷം നതാഷയുടെ ഓരോ പുതിയ ചിത്രത്തിനും സമൂഹമാധ്യമങ്ങളില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഇപ്പോഴിതാ നിറവയറോടെയുള്ള പുതിയ ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് നതാഷ. ഇന്‍സ്റ്റഗ്രാം സ്റ്റോറീസിലാണ് ബാത്ത് റൂമില്‍ നിറവയറുമായി നില്‍ക്കുന്ന ഫോട്ടോ നതാഷ പോസ്റ്റ് ചെയ്തത്. കറുപ്പ് നിറത്തോടെയുള്ള വസ്ത്രത്തില്‍ വെളുത്ത ഫര്‍ണിച്ചറില്‍ ചാരി നിന്ന് നതാഷ സെല്‍ഫിയെടുക്കുന്നതാണ് ഫോട്ടോ. ലോഡിങ് എന്ന അടിക്കുറിപ്പോടെയായിരുന്നു ഈ ഫോട്ടോ അവര്‍ പങ്കുവച്ചത്. അധികം വൈകാതെ തന്നെ താന്‍ അമ്മയാവുനെന്ന സൂചനയാണ് ഈ ക്യാപ്ഷനിലൂടെ നതാഷ നല്‍കിയത്.

2

2020 ജനുവരി ഒന്നിനായിരുന്നു ഹാര്‍ദിക്കും നതാഷയും തമ്മിലുള്ള വിവാഹനിശ്ചയം. തങ്ങള്‍ വിവാഹിതരായെന്നും ആദ്യത്തെ കുഞ്ഞിനെ കാത്തിരിക്കുകയാണെന്നും മേയ് മാസം ഇരുവരും ലോകത്തെ അറിയിക്കുകയായിരുന്നു. ഹാര്‍ദിക്കും ഞാനും ഇതുവരെ അവിസ്മരണീയമായ യാത്രയാണ് പങ്കിട്ടത്. ഇനി ഇത് കൂടുതല്‍ മികച്ചതാവാന്‍ പോവുകയാണ്. അധികം വൈകാതെ പുതിയൊരാളെ കൂടി വലിയ ആവേശത്തേടെ ഞങ്ങളുടെ ജീവിതത്തിലേക്കു സ്വാഗതം ചെയ്യുകയാണ്. ജീവിതത്തിലെ ഈ പുതിയ ചുവടുവയ്പ്പിന്റെ ആവേശത്തിലാണ് ഞങ്ങള്‍. നിങ്ങളുടെ അനുഗ്രഹവും ആശംസകളും താഴ്മയോടെ ചോദിക്കുന്നതായും അന്ന് നതാഷ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു.

Story first published: Wednesday, July 8, 2020, 12:25 [IST]
Other articles published on Jul 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+