പാണ്ഡ്യയ്ക്ക് കനത്ത തിരിച്ചടി, ഫിറ്റ്‌നസില്ല; ന്യൂസിലന്‍ഡ് പര്യടനത്തില്‍നിന്നും പുറത്ത്
മുംബൈ: ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചു വരാനൊരുങ്ങുന്ന ഹാര്‍ദിക് പാണ്ഡ്യയ്ക്ക് കനത്ത തിരിച്ചടിയായി ഫിറ്റ്‌നസ് ടെസ്റ്റ്. പരിക്കിനെ തുടര്‍ന്ന് ദീര്‍ഘകാലമായി ഇന്ത്യന്‍ ടീമില്‍നിന്നും വിട്ടുനില്‍ക്കുകയായിരുന്ന താരം ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയപ്പെട്ടു. ഇതോടെ ന്യൂസിലന്‍ഡിലേക്കുള്ള ഇന്ത്യ എ ടീമില്‍നിന്നും പാണ്ഡ്യ പുറത്തായി. ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ പര്യടനത്തിലും പാണ്ഡ്യ ഉള്‍പ്പെടില്ല.

ഫിറ്റ്‌നസില്‍ പരാജയം
നടുവേദനയെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ പാണ്ഡ്യ നീണ്ട ഇടവേളയ്ക്കുശേഷമാണ് ടീമില്‍ തിരിച്ചെത്താന്‍ ഒരുങ്ങുന്നത്. ഫോം തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായി ഇന്ത്യ എ ടീമില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍, ഫിറ്റ്‌നസില്‍ പരാജയപ്പെട്ടതോടെ താരത്തിന്റെ തിരിച്ചുവരവ് അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ശുഭ്മാന്‍ ഗില്‍ ആണ് ഇന്ത്യ എ ടീമിനെ ന്യൂസിലന്‍ഡില്‍ നയിക്കുന്നത്.

വിജയ് ശങ്കര്‍ വീണ്ടും
പാണ്ഡ്യയ്ക്ക് പകരമായി തമിഴ്‌നാട് ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍ ഇന്ത്യ എ ടീമില്‍ ഇടംപിടിച്ചു. നേരത്തെ ലോകകപ്പ് ടീമിലും വിജയ് ശങ്കര്‍ എത്തിയിരുന്നു. പാണ്ഡ്യയ്ക്ക് പകരമായി ഇന്ത്യന്‍ ടീമിലെത്തിയ വിജയ് ലോകകപ്പ് ടീമിലും ഉള്‍പ്പെട്ടു. എന്നാല്‍, മോശം പ്രകടനത്തെ തുടര്‍ന്ന് താരത്തിന് പുറത്തുപോകേണ്ടിവന്നു. ന്യൂസിലന്‍ഡ് പര്യടനം വിജയ് ശങ്കറിന് ഇന്ത്യന്‍ ടീമിലേക്കുള്ള മറ്റൊരു അവസരമായിരിക്കുകയാണ്.
സച്ചിനെ തോളിലേറ്റി ഇന്ത്യയുടെ ലോകകപ്പ് ആഘോഷം ലോറസ് അവാര്‍ഡ് ചുരുക്ക പട്ടികയില്‍

നീണ്ടകാലം പുറത്ത്
2018ല്‍ ഏഷ്യാകപ്പില്‍ കളിച്ചുകൊണ്ടിരിക്കെയാണ് പാണ്ഡ്യയ്ക്ക് പരിക്കേല്‍ക്കുന്നത്. എന്നാല്‍, പരിക്കില്‍നിന്നും മോചിതനായി താരം തിരിച്ചെത്തി. 2019ലെ ഐലിഎല്ലിലെ വമ്പന്‍ പ്രകടനത്തോടെ ലോകകപ്പ് ടീമില്‍ ഇടംനേടുകയും ചെയ്തു. സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ പരിക്ക് വീണ്ടും അലട്ടിയതോടെ കഴിഞ്ഞ ഒക്ടോബറില്‍ താരം ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയായിരുന്നു. സപ്തംബര്‍ 22ന് സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ കളിച്ചശേഷം പാണ്ഡ്യ അന്താരാഷ്ട്ര മത്സരം കളിച്ചിട്ടില്ല.

വിവാഹ നിശ്ചയം
പുതുവര്‍ഷത്തില്‍ സെര്‍ബിയന്‍ നടി നടാഷ സ്റ്റാന്‍കോവിച്ചുമായുള്ള വിവാഹ നിശ്ചയ ദൃശ്യങ്ങള്‍ താരം പുറത്തുവിട്ടിരുന്നു. ഇരുപത്തിയാറുകാരനായ പാണ്ഡ്യ ദീര്‍ഘകാലമായി നടാഷയുമായി പ്രണയത്തിലായിരുന്നു. 2012ല്‍ ബോളിവുഡിലെത്തിയ നടാഷ ഒട്ടേറെ സിനിമകളിലും ഐറ്റം നര്‍ത്തകിയായും പ്രത്യക്ഷപ്പെട്ടു. പാണ്ഡ്യയുടെ സ്റ്റൈലിഷ് ജീവിത രീതിക്കെതിരെ പലഭാഗത്തുനിന്നും വിമര്‍ശനം ഉയരുന്നതിനിടെ താരം ശാരീരികക്ഷമത വീണ്ടെടുക്കാത്തത് വരാനിരിക്കുന്ന ഇന്ത്യയുടെ ടി20 ലോകകപ്പ് തയ്യാറെടുപ്പിനേയും ബാധിച്ചേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications