Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടി20 ക്യാപ്റ്റന്‍സിയില്ല, പിന്നാലെ ഹാര്‍ദിക്കിന് മറ്റൊരു നഷ്ടം കൂടി! ഭാര്യയുമായി വേര്‍പിരിഞ്ഞു

ഇന്ത്യന്‍ ടി20 ടീമിന്റെ ക്യാപ്റ്റന്‍സി ലഭിക്കാതെ പോയതിനു തൊട്ടുപിന്നാലെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കു മറ്റൊരു വലിയ നഷ്ടം കൂടി. ഭാര്യ നതാഷ സ്റ്റാന്‍കോവിച്ചുമായി താന്‍ നിയമപരമായി വേര്‍പിരിഞ്ഞതായി സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരിക്കുകയാണ് അദ്ദേഹം. ശ്രീലങ്കയ്‌ക്കെതിരേ നടക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്യാപ്റ്റനായി സൂര്യകുമാര്‍ യാദവിനെ പ്രഖ്യാപിച്ച് മിനിറ്റുകള്‍ക്കകമാണ് ഹാര്‍ദിക് വിവാഹമോചനെത്തുറിച്ചും ലോകത്തെ അറിയിച്ചത്.

ഹാര്‍ദിക്കും നതാഷയും ഏറെനാളായി വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്നും ഇരുവരും വിവാഹമോചനത്തിന്റെ വക്കിലാണെന്നും നേരത്തേ പല റിപ്പോര്‍ട്ടുകളും വന്നിരുന്നു. ഇന്ത്യക്കൊപ്പം ടി20 ലോകകപ്പ് നേടിയതിനു ശേഷം ഹാര്‍ദിക്കിനെ അഭിനന്ദിച്ച് നതാഷ ഒരു പോസ്റ്റ് പോലും ഇടാതിരുന്നതോടെ സംശയം ബലപ്പെടുകയും ചെയ്തു. മാത്രമല്ല അടുത്തിടെ മുകേഷ് അംബാനിയുടെ മകന്റെ വിവാഹച്ചടങ്ങിനു ഹാര്‍ദിക് എത്തിയതും തനിച്ചായിരുന്നു.

HARDIK PANDYA - NATASHA

ഇപ്പോഴിതാ താനും നതാഷയും രണ്ടു വഴിക്കു പിരിഞ്ഞുവെന്നു ഹാര്‍ദിക് തന്നെ അറിയിച്ചിരിക്കുകയാണ്. ഒരുമിച്ചുള്ള നാലു വര്‍ഷങ്ങള്‍ക്കു ശേഷം ഞാനും നതാഷയും പരസ്പര സമ്മതത്തോടെ വേര്‍പിരിയാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഞങ്ങള്‍ ഒരുമിച്ച് ശ്രമിക്കുകയും എല്ലാം നല്‍കുകയും ചെയ്തു. ഇതുവരെ നല്‍കിയ സന്തോഷം, പരസ്പര ബഹുമാനം, സഹവാസം എന്നിവയ്‌ക്കൊപ്പം ഞങ്ങള്‍ ഒരുമിച്ച് ആസ്വദിക്കുകയും കുടുംബമെന്ന നിലയില്‍ വളരുകയും ചെയ്തു. അതിനാല്‍ തന്നെ ഇതു ഞങ്ങള്‍ക്കു കടുത്ത തീരുമാനം തന്നെയായിരുന്നു.

ഞങ്ങള്‍ അഗസ്ത്യയാല്‍ അനുഗ്രഹിക്കപ്പെട്ടവരാണ്. ഞങ്ങളുടെ ഇരുവരുടെയും കേന്ദ്രബിന്ദുവായി അവന്‍ തുടരും, അവന്റെ സന്തോഷത്തിനായി ഞങ്ങള്‍ രക്ഷിതാക്കളായി ഒരുമിച്ച് ചെയ്യാന്‍ സാധിക്കുന്നതെല്ലാം ചെയ്യും. ബുദ്ധിമുട്ടേറിയ ഈ സമയത്തു ഞങ്ങള്‍ക്കു സ്വകാര്യത നല്‍കണമെന്നും എല്ലാം മനസ്സിലാക്കി നിങ്ങളുടെയെല്ലാം പിന്തുണയും നല്‍കണമെന്നും അഭ്യര്‍ഥിക്കുകയാണെന്നു ഹാര്‍ദിക് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു.

കൊവിഡ് ലോക്ക്ഡൗണ്‍ കാലത്താണ് ഹാര്‍ദിക്കും സെര്‍ബിയന്‍ മോഡലും നടിയുമായ നതാഷയും തമ്മില്‍ പ്രണയത്തിലാവുന്നത്. തുടര്‍ന്ന് 2020ല്‍ ഇരുവരും വിവാഹിതരാവുകയും ചെയ്തു. ഇതേ വര്‍ഷമാണ് ഇവര്‍ക്കു അഗസ്ത്യയെന്ന മകന്‍ ജനിച്ചത്. പക്ഷെ 2023ന്റെ തുടക്കം മുതലാണ് ഇവരുടെ ബന്ധത്തില്‍ വിള്ളലുകള്‍ വീണു തുടങ്ങിയത്. ഇതിനു പിന്നിലുള്ള കാരണങ്ങള്‍ എന്താണെന്നു വ്യക്തമല്ല.

നേരത്തേ ഐപിഎല്ലിലുള്‍പ്പെടെ ഹാര്‍ദിക്കിന്റെ മല്‍സരവേദികളിലെല്ലാം പിന്തുണയുമായി നതാഷ എത്താറുണ്ടായിരുന്നു. എന്നാല്‍ 2023ല്‍ അവരെ പലപ്പോഴും മല്‍സരവേദികളില്‍ കണ്ടില്ല. ഈ സമയത്തു തന്നെ ഇരുവര്‍ക്കുമിടയില്‍ അസ്വാരസ്യങ്ങളുള്ളതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. പിന്നീടാണ് രണ്ടു പേരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്നും മകന്‍ അഗസ്ത്യ ഹാര്‍ദിക്കിനൊപ്പമാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നത്.ഇപ്പോള്‍ വിവാഹമോചനം ഔദ്യോഗികമായി ഹാര്‍ദിക് പുറത്തുവിട്ടതോടെ എല്ലാം സത്യമാണെന്നും തെളിഞ്ഞിരിക്കുകയാണ്.

Story first published: Thursday, July 18, 2024, 22:29 [IST]
Other articles published on Jul 18, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+