Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അശ്വിന്‍ മികച്ചവന്‍, അവന്‍ എന്റെ റെക്കോഡുകളും തിരുത്തും: ഹര്‍ഭജന്‍ സിങ്

R Ashwin Will Break My Record Says Harbhajan Singh | Oneindia Malayalam

മുംബൈ: ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ സ്പിന്‍ ബൗളിങ്ങുകൊണ്ട് മായാജാലം തീര്‍ക്കുകയാണ് രവിചന്ദ്ര അശ്വിന്‍. ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തിയ അശ്വിന്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ തകര്‍പ്പന്‍ ബൗളിങ് പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ ഇന്നിങ്‌സില്‍ ഏഴ് വിക്കറ്റ് നേടിയ അദ്ദേഹം ഏറ്റവും വേഗത്തില്‍ ടെസ്റ്റില്‍ 350 വിക്കറ്റ് നേടിയ ബൗളര്‍മാരില്‍ മുത്തയ്യ മുരളീധരന്റെ റെക്കോഡിനൊപ്പമെത്തി.

റെക്കോഡുകള്‍ കടപുഴക്കി അശ്വിന്റെ സ്പിന്‍ കുതിപ്പ് തുടരുമ്പോള്‍ അദ്ദേഹത്തിന്റെ ബൗളിങ് മികവിനെക്കുറിച്ച് പ്രതികരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്‍ ബൗളറായ ഹര്‍ഭജന്‍ സിങ്. അശ്വിന്റെ ബൗളിങ്ങിനെ വാനോളം പുകഴ്ത്തിയ ഹര്‍ഭജന്‍ അശ്വിന്റെ തന്റെ 417 ടെസ്റ്റ് വിക്കറ്റുകളുടെ റെക്കോഡ് തിരുത്തുമെന്നും പറഞ്ഞു. നിലവില്‍ ഇന്ത്യക്കുവേണ്ടി ഏറ്റവും ടെസ്റ്റ് വിക്കറ്റെന്ന റെക്കോഡ് അനില്‍ കുബ്ലെയുടെ (619) പേരിലാണ്.

harbhajansingh-rashwin

രണ്ടാം സ്ഥാനത്തുള്ള സ്പിന്‍ ബൗളര്‍ ഹര്‍ഭജനാണ്. മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവിന്റെ പേരില്‍ 434 ടെസ്റ്റ് വിക്കറ്റുകളുണ്ട്. അശ്വിന്‍ 600 വിക്കറ്റുകള്‍ പിന്നിടാന്‍ കെല്‍പ്പുള്ളവനാണെങ്കിലും സാഹചര്യം പരിഗണിക്കുമ്പോള്‍ അതിന് സാധ്യത കുറവാണ്. എന്നാല്‍ എന്റെ റെക്കോഡ് നിസാരമായി മറികടക്കുമെന്നാണ് ഹര്‍ഭജന്‍ പറഞ്ഞത്. മികച്ച കായികക്ഷമത സൂക്ഷിക്കുക പ്രയാസകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഒഴിച്ചുകൂടാനാവാത്ത താരമായിരുന്ന ഹര്‍ഭജന്‍ ഇപ്പോള്‍ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനുവേണ്ടി കളിക്കുന്നുണ്ട്.

Story first published: Wednesday, October 9, 2019, 10:31 [IST]
Other articles published on Oct 9, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+