Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Happy Birthday Dada: ദാദയ്ക്കു പിറന്നാള്‍ ആശംസയുമായി ദീദി നേരിട്ടെത്തി, ചിത്രങ്ങള്‍ കാണാം

1

ഇന്നു 49ാം പിറന്നാള്‍ ആഘോഷിക്കുന്ന ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും നിലവില്‍ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുടെ വീട്ടിലെത്തി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. കൊല്‍ക്കത്തയുടെ രാജകുമാരനെന്ന് ആരാധകര്‍ വിശേഷിപ്പിച്ച ഗാംഗുലിക്കു ക്രിക്കറ്റ് പ്രേമികളും സെലിബ്രിറ്റികളും ക്രിക്കറ്റര്‍മാരുമടക്കം പലരും സമൂഹമാധ്യമങ്ങളിലൂടെ പിറന്നാള്‍ ആശംകള്‍ നേര്‍ന്നിരുന്നു.

2

കൊല്‍ക്കത്തയിലെ ഗാംഗുലിയുടെ വീട്ടിലെത്തിയാണ് മമത നേരിട്ട് പിറന്നാള്‍ ആശംസിച്ചത്. ബൊക്ക നല്‍കി ഗാംഗുലിക്കു ആശംസകള്‍ നേര്‍ന്ന മമത പിന്നീട് വീട്ടിലേക്കു കയറിയ ശേഷം കുടുംബാംഗങ്ങളുമായി സംസാരിക്കുകയും കുറച്ചു സമയം ചെലവഴിക്കുകയും ചെയ്ത ശേഷമാണ് മടങ്ങിപ്പോയത്.ഗാംഗുലിയുടെ ഭാര്യ ഡോണ, അമ്മ നിരുപമ ഗാംഗുലി എന്നിവര്‍ക്കൊപ്പമിരുന്ന് മമത കുശലം പറയുന്നതും ചിത്രങ്ങളില്‍ കാണാം.

3

ഗാംഗുലിയുമായി വളരെ അടുത്ത ബന്ധമാണ് മമത കാത്തുസൂക്ഷിക്കുന്നത്. നേരത്തേ അദ്ദേഹം ഹൃദയഘാതത്തെ തുടര്‍ന്നു ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടപ്പോള്‍ മമത നേരിട്ട് ഇവിടെത്തുകയും ആരോഗ്യസ്ഥിതി അന്വേഷിക്കുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. രണ്ടു തവണ ഗാംഗുലിക്കു ഹൃദയാഘാതമുണ്ടായിരുന്നു. തുടര്‍ന്നു അദ്ദേഹം ആഞ്ചിയോപ്ലാസ്റ്റിക്കു വിധേയനാവുകയും ചെയ്തിരുന്നു. ഇപ്പോള്‍ പൂര്‍വ്വസ്ഥിതിയിലേക്കു മടങ്ങിയെത്തിയ ദാദ സപ്തംബറില്‍ യുഎഇയില്‍ നടക്കാനിരിക്കുന്ന ഐപിഎല്ലിന്റെ രണ്ടാംഘട്ട മല്‍സരങ്ങളുമായി ബന്ധപ്പെട്ട തിരക്കിലാണ്.

Story first published: Thursday, July 8, 2021, 20:07 [IST]
Other articles published on Jul 8, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+