Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗാര്‍ഡിയോളയെത്തില്ല; ഹന്‍സ് ഫ്‌ലിക് ബയേണിന്റെ പരിശീലകനായി തുടരും

മ്യൂണിക്: ബയേണ്‍ മ്യൂണിക്കിനെ പരിശീലിപ്പിക്കാന്‍ സിറ്റി വിട്ട് പെപ് ഗാര്‍ഡിയോള എത്തുന്നുവെന്ന ശക്തമായ അഭ്യൂഹങ്ങള്‍ക്കിടെ നിര്‍ണ്ണായക നീക്കവുമായി ബയേണ്‍ മ്യൂണിക്ക്. നിലവിലെ താത്കാലിക പരിശീലകന്‍ ഹന്‍സി ഫ്‌ലികിനെ ഈ സീസണിന്റെ അവസാനം വരെ പരിശീലകനായി ബയേണ്‍ നിയമിച്ചിരിക്കുകയാണ്. ഇക്കാര്യം ക്ലബ്ബ് വൃത്തങ്ങള്‍ തന്നെ ഔദ്യോഗികമായി സ്ഥിരീകരിച്ചു. മികച്ച പ്രകടനം പുറത്തെടുത്താല്‍ അദ്ദേഹത്തിന് ബയേണ്‍ കരാര്‍ നീട്ടിനല്‍കാനും സാധ്യതയുണ്ട്.

ഈ സീസണിന്റെ തുടക്കത്തിലെ ടീമിന്റെ മോശം പ്രകടനത്തിന് പിന്നാലെ ബയേണ്‍ പരിശീലകസ്ഥാനത്ത് നിന്ന് കോവാക്കിനെ പുറത്താക്കിയിരുന്നു. പിന്നീട് താത്കാലിക പരിശീലകനായി നിയമിതനായ ഫ്‌ളികിന് കീഴില്‍ 10 മത്സരങ്ങളില്‍ എട്ടും ബയേണ്‍ ജയിച്ചതോടെയാണ് നിര്‍ണ്ണായ തീരുമാനം ബയേണ്‍മ്യൂണിക്ക് മാനേജ്‌മെന്റെടുത്തത്. നിലവില്‍ ബുണ്ടസ് ലീഗയില്‍ ഒന്നാം സ്ഥാനത്തുള്ള ലെയിപ്‌സിഗിനെക്കാള്‍ നാല് പോയിന്റ് പിന്നിലാണ് ബയേണ്‍.

hansiflick

54കാരനായ ഫ്‌ളിക് 2006-2014വരെ ജര്‍മന്‍ ടീമിന്റെ സഹപരിശീലകനായിരുന്നു. ഹോഫന്‍ഹെയിം, വിക്ടോറിയ ബമ്മന്റെലിനെയും അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. ജനുവരിയിലെ കൈമാറ്റ ജാലകത്തിലും വമ്പന്‍ പദ്ധതികളാണ് ഫ്‌ളിക് കീഴില്‍ ബയേണ്‍ മെനയുന്നത്.

Story first published: Monday, December 23, 2019, 9:36 [IST]
Other articles published on Dec 23, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+