ലോകകപ്പ് സ്വപ്‌നങ്ങളുമായി ഇന്ത്യ ഒമാനെതിരെ ഇറങ്ങുന്നു; ഭയമില്ല, ഇത് സുവര്‍ണാവസരമെന്ന് ഗുര്‍പ്രീത്
മസ്‌കറ്റ്: ഖത്തര്‍ ലോകകപ്പ് സ്വപ്‌നങ്ങളുമായി ഇന്ത്യ യോഗ്യതാ മത്സരങ്ങള്‍ക്കിറങ്ങുന്നു. വ്യാഴാഴ്ച ഗുവാഹതിയില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ ഒമാന്‍ ആണ് ഇന്ത്യയുടെ എതിരാളി. കടുപ്പക്കാരില്ലാത്ത ഗ്രൂപ്പില്‍ നിന്നും ഇത്തവണ ഇന്ത്യയ്ക്ക് അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. അതേസമയം, ഒമാന്‍, ഖത്തര്‍ ടീമുകളുമായുള്ള മത്സരങ്ങള്‍ നിര്‍ണായകമാവുകയും ചെയ്യും.
ക്രൊയേഷ്യന്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ചിന് കീഴില്‍ ഇന്ത്യന്‍ സംഘം ഒരുങ്ങിക്കഴിഞ്ഞു. ഒമാനെതിരെ ജയിക്കാന്‍ തന്നെയാണ് ഇറങ്ങുന്നതെന്ന് ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധു പറഞ്ഞു. ഞങ്ങളുടെ കരുത്ത് തിരിച്ചറിഞ്ഞാണ് കളിക്കുക. ആദ്യ മത്സരത്തില്‍ തന്നെ മികച്ച തുടക്കം ലഭിക്കുമെന്നും മുഴുവന്‍ പോയന്റും നേടാന്‍ തന്നെയാണ് തങ്ങളുടെ ശ്രമമെന്നും ഗുര്‍പ്രീത് വ്യക്തമാക്കി.

2018ല്‍ അബുദാബിയില്‍ നടന്ന സൗഹൃദ മത്സരത്തിലാണ് ഇരു ടീമുകളും ഒടുവിലായി ഏറ്റുമുട്ടിയത്. അന്ന് ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. അന്നത്തെ മത്സരത്തില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടുകൊണ്ടാകും ഇന്ത്യ ഒമാനെ വീണ്ടും നേരിടുകയെന്ന് സന്ധു പറയുന്നു. ഭയമില്ലാതെ ടീമെന്ന നിലയില്‍ ഒത്തിണക്കത്തോടെ കളിക്കുകയാണ് ലക്ഷ്യം. സ്വന്തം കാണികള്‍ക്ക് മുന്നില്‍ മികച്ച പ്രകടനം നടത്തി നല്ലൊരു തുടക്കത്തിനു തന്നെയാണ് തങ്ങള്‍ ഇറങ്ങുന്നതെന്നും താരം പറഞ്ഞു.
ഓഗസ്ത് 20 മുതല്‍ ഇന്ത്യ ഗോവയില്‍ പരിശീലനം നടത്തുകയാണ്. പുതിയ പരിശീലകന്‍ എത്തിയശേഷം അഞ്ച് അന്താരാഷ്ട്ര മത്സരങ്ങളില്‍ ടീം കളിച്ചുകഴിഞ്ഞു. ഇതില്‍നിന്നുമാണ് പുതിയൊരു ടീമിനെ വാര്‍ത്തെടുത്തത്. പുതിയ പരിശീലകന് കീഴില്‍ പുതിയ തന്ത്രങ്ങളുമായി ഇന്ത്യ ഇറങ്ങുമ്പോള്‍ പ്രതീക്ഷകളും വാനോളമാകും. സപ്തംബര്‍ 10ന് ഖത്തറുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവരാണ് ഇന്ത്യയുടെ ഗ്രൂപ്പിലുള്ള മറ്റു ടീമുകള്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications