Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആരാധകരുമായി ഉടക്കിയ ഗ്രനിറ്റ് ഷാക്ക ഇനി ആഴ്സണലിനായി കളിച്ചേക്കില്ല

ലണ്ടന്‍: ആഴ്സണലിന്റെ മധ്യനിരതാരവും ക്യാപ്റ്റനുമായിരുന്ന ഗ്രനിറ്റ് ഷാക്ക ഇനി ക്ലബ്ബിനായി കളിക്കാനുള്ള സാധ്യതകള്‍ മങ്ങുന്നു. വരും ദിവസങ്ങളില്‍ ഷാക്ക ആഴ്സണലിനായുള്ള അവസാന മത്സരം കളിച്ചിരിക്കാമെന്നും ജനുവരിയോടെ ടീമില്‍ നിന്നും വില്‍ക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നതായും ആഴ്സണല്‍ കോച്ച് ഉനായ് എംറി സമ്മതിച്ചു. ക്ലബ്ബിനായി വീണ്ടും കളിക്കാന്‍ ഷാക്ക ശരിയായ മാനസികാവസ്ഥയില്‍ എത്തുന്നതുവരെ ആഴ്‌സണല്‍ കാത്തിരിക്കും. എന്നാല്‍, ഷാക്ക ഇനിയും കളിക്കുമോ എന്ന കാര്യവും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

എമിറേറ്റ്‌സില്‍ നടന്ന തര്‍ക്കത്തിനൊടുവില്‍ ഒക്ടോബര്‍ 27 മുതല്‍ ഷാക്ക ആഴ്സണലിനായി കളിച്ചിരുന്നില്ല. ശനിയാഴ്ച ലെസ്റ്റര്‍ സിറ്റിയില്‍ നടക്കുന്ന പ്രീമിയര്‍ ലീഗ് മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടില്ലെന്നും കോച്ച് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ആഴ്സണലിന് മത്സരങ്ങള്‍ വരാനിരിക്കുന്നുണ്ട്. അതിനാല്‍ ആ രണ്ട് മാസത്തിനുള്ളില്‍ ഷാക്കയെ മാറ്റാന്‍ കഴിയില്ല.

granitxhaka

ക്ലബ് ഷാക്കയുമായി നിരന്തരമായി ചര്‍ച്ചകളിലേര്‍പ്പെടുന്നുണ്ട്. കഴിഞ്ഞ മാസം എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ ക്രിസ്റ്റല്‍ പാലസിനെതിരെ നടന്ന മത്സരത്തില്‍ ടീം 2-2 എന്ന നിലയില്‍ സമനില പാലിച്ചിരുന്നു. കളിയില്‍ ഷാക്കയെ പിശീലകന്‍ പിന്‍വലിച്ചപ്പോള്‍ ആരാധകര്‍ കൂവിയാണ് യാത്രയാക്കിയത്. ഇത് ഷാക്കയെ ചൊടിപ്പിക്കുകയും തുടര്‍ന്ന് ആരാധകരോട് ദേഷ്യപ്പെടുകയും ചെയ്തത് വിവാദമായിരുന്നു.

ക്യാപ്റ്റന്‍ മെസ്യൂട്ട് ഓസിലിനെക്കുറിച്ച് എംറിക്ക് നല്ല അഭിപ്രായമാണുള്ളത്. ഓസില്‍ ആയിരിക്കും ടീമിന്റെ ക്യാപ്റ്റനാവുക. കഴിഞ്ഞ വര്‍ഷം ലീഗ് മത്സരങ്ങളില്‍ ഓസില്‍ ടോപ് സ്‌കോറര്‍ ആയിരുന്നു. അഞ്ചാം സ്ഥാനത്തുള്ള ആഴ്സണല്‍ ലെസ്റ്ററിനെക്കാള്‍ ആറ് പോയിന്റ് പിന്നിലാണ്. അവസാന ഒമ്പത് ലീഗ് മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രം വിജയം നേടാനായിതിനാല്‍ എംറി സമ്മര്‍ദ്ദത്തിലാണെന്ന് ക്ലബ്ബ് വൃത്തങ്ങള്‍ പറയുന്നു.

Story first published: Saturday, November 9, 2019, 16:48 [IST]
Other articles published on Nov 9, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+